ബ്ലോഗിംഗ് എന്താണെന്നു ചോദിച്ചാൽ, സത്യമായും ഞാൻ പറയുക വേറെ ഏതൊരു സർഗാത്മക പ്രക്രിയേയും പോലെ ഒരു ആത്മപ്രകാശനത്തിനുള്ള വഴി എന്നു മാത്രമാണ്. നിങ്ങൾക്കു കവിത ചൊല്ലാം, ഓടാം, ചാടാം, കഥയെഴുതാം, പത്രപ്രവർത്തനം നടത്താം എന്നൊക്കെ പോലെ ബ്ലോഗ് ചെയ്യുകയും ആകാം. പക്ഷേ ബ്ലോഗ് ചെയ്യുന്നത് ഇന്റർനെറ്റിന്റെ അദൃശ്യലോകത്താണെന്നു മാത്രം. വാസ്തവിക ലോകത്തിന്റെ ഒരു നിഴൽ തന്നെയാണ് ഇന്റർനെറ്റിന്റെ ലോകവും. വാസ്തവിക ലോകത്ത് വ്യക്തിയുടെ സ്വാതന്ത്ര്യം കൂടുന്നതിനനുസരിച്ച് മൂലധനം വേറൊരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. വ്യക്തിസ്വാതന്ത്ര്യം മൂലധനമാക്കി മാറ്റാൻ ഒരുകൂട്ടർക്ക് കഴിയുന്നുണ്ട്. ഈ മൂലധനം തന്നെയാണ് അധികാരം. അതേ പ്രക്രിയയുടെ നിഴലുപോലെ തന്നെ ആണ് ബ്ലോഗ് എന്ന വ്യക്തിപ്രകാശനവും. ബ്ലോഗിൽ വ്യക്തി ചെയ്യുന്ന കാര്യങ്ങൾ edit ചെയ്യാൻ ആരുമില്ല, പക്ഷെ, വെബ് ഹോസ്റ്റ് എന്നൊരു കേന്ദ്രത്തിന്റെ ആശ്രയമില്ലാതെ ബ്ലോഗിന് നിലനിൽപ്പുമില്ല. വെബ് ഹോസ്റ്റ്, ബ്ലോഗിൽ പ്രകാശനം ചെയ്യുന്നത് കണ്ട്രോൾ ചെയ്യുന്നില്ല എന്നു പറയുമെങ്കിലും, user terms and conditions എന്നൊരു കരാർ ഉണ്ട്. ഇതു നല്ലവണ്ണം വായിച്ചു നോക്കേണ്ടത് ആവശ്യമാണ്. എന്നിരുന്നാലും, വിവരസമാഹരണത്തിനും വിതരണത്തിനും ഒരു നൂതന സമ്പ്രദായം തന്നെ ആണ് ബ്ലോഗ് എന്നതിൽ സംശയമില്ല. ഒരു വ്യക്തി എന്ന സൂക്ഷ്മ രൂപം ഉപയോഗിക്കുന്നതാണ് ബ്ലോഗ് എന്നതിനാൽ തന്നെ അതിന്റെ സാദ്ധ്യതകളും അനന്തമാണ്.
ഞാൻ എന്ന വ്യക്തി, ഒരു ദിവസം പലതരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നുണ്ട്. അതിൽ ചിലതെല്ലാം ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ചിലത് നമ്മുടെ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളുടെ ഭാഗമാണ്. ചിലത് ജീവിതത്തിനു തന്നെ ആധാരമായ പ്രവർത്തികളാണ്.
ഒരാൾക്ക്, എത്ര ബ്ലോഗുകൾ വേണമെങ്കിലും പരിപാലനം ചെയ്യാമെന്നതിനാൽ ചില ബ്ലോഗെങ്കിലും ഈ വ്യക്തിയെ പ്രതിനിധാനം ചെയ്യുന്നു എന്ന് പറയാൻ വലിയ അകക്കണ്ണൊന്നും വേണ്ട. ഇതു പറയുമ്പോൾ തന്നെ ഇന്റർനെറ്റ് എന്ന അദൃശ്യലോകത്തിന്റെ, അദൃശ്യമായിരിക്കാനുള്ള കഴിവിനെ നാം ഓർക്കണം. വ്യക്തിക്ക് അഞ്ജാതനായി വർത്തികാനുള്ള ഇത്രയും വലിയ ഒരു സൌകര്യം ഇന്റർനെറ്റിന്റെ അദൃശ്യലോകത്തു മാത്രമേ ഉള്ളൂ. ഒരു കാരണം ഇത് വെറും വാസ്തവത്തിന്റെ നിഴൽ മാത്രമാണ് എന്നതിനാലാണ്.
എങ്കിലും വേറെചിലതു കൂടി ഇവിടെ ഓർക്കണമെന്നു തോന്നുന്നു. ടെക്നോളജി വളരെ മുൻപോട്ടു പോയിരിക്കുന്നു. ഇപ്പോൽ ഒറിജിനൽ എന്നോ കോപ്പി എന്നോ വ്യത്യാസമില്ലാതെ കോമ്പാക്റ്റ് ഡിസ്ക്, സോഫ്ട്‌വേയറുകൾ തുടങ്ങിയവ വരുന്നുണ്ട്. ഇവിടെ അനവധി ഒറിജിനലുകൾ ആണ് ഒരേ സമയം ഉണ്ടാകുന്നത്. ഇത് യാഥാർത്ഥലോകത്തുവന്നാൽ എന്താവുംസ്ഥിതി എന്നാലോചിച്ച് നോക്കൂ. "ക്ലോണിംഗ്" പോലെ അവിടേയും ശാസ്ത്രം പുരോഗമിക്കുന്നുണ്ട്. സമാധാനം, സൃഷ്ടിയിൽ തന്നെ സംഹാരമുണ്ട് എന്ന പ്രകൃതിയുടെ തത്വമാണ്. വേറേ അഭിപ്രായം വല്ലതുമുണ്ടോ?
ലോകത്തിന്റെ "മച്ച്" ആണ് ഈ അദൃശ്യലോകം. മച്ചിൽ നാം സാധരണ, ഉപയോഗിക്കുന്ന സാധനങ്ങൾ സംഭരിക്കുക ആണല്ലോ ചെയ്യാറുള്ളത്. മച്ചിൽ ഇരുട്ടും സാധരണമാണ്.
ഈ മച്ചിൽ മലയാളലോകം താരതമ്യേന (ഇംഗ്ലീഷുമായി താരതമ്യം ചെയൂമ്പോൾ) കുറച്ചേ ഉള്ളൂ. അതിനെപറ്റി പറയുകയാണെങ്കിൽ സാദ്ധ്യതകളെകൂടി ഒപ്പം വച്ചുപറയണം. അങ്ങനെ ഒരുദ്യമം കൂടി ആണിത്.
ഈ എഴുത്തിന് സാധൂകരണം വേണമെങ്കിൽ ഇന്റർനെറ്റ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കണം. അതില്ല എന്നു ഞാൻ സമ്മതിച്ചിരിക്കുന്നു. എന്നിരുന്നാലും സ്വാധീനമില്ലേ എന്നുചോദിച്ചാൽ ഉണ്ട് എന്നു തന്നെ പറയണം. ഇപ്പോൾ ഒരു സാധനം വാങ്ങാൻ ഇന്റർനെറ്റിലൂടെ ഓർഡർ ചെയ്താൽ മതി. പടിക്കൽ വന്നു വീഴുന്ന പത്രങ്ങൾ ദിവസവും കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പിൽ വരുന്നു. ലൈബ്രറിയിൽ പോയി പുസ്തകം വായിക്കുന്നതിന് പകരമൊരു വലിയ വായനശാല നമ്മുടെ ഡെസ്ക്ടോപ്പിൽ ഇന്റർനെറ്റ് എത്തിച്ചു തരുന്നു.
കമ്പ്യൂട്ടരിനെതിരെ സമരം ചെയ്തവരാണ് നമ്മൾ. ഇന്ന് കമ്പ്യൂട്ടറും ബന്ധപ്പെട്ട ടെക്നോളജിയും മറ്റൊരു മനുഷ്യനിർമ്മിത ഉപകരണങ്ങളും ചെയ്യാത്ത, നമ്മുടെ പല കഴിവിനേയും പിടിച്ചു വാങ്ങിയിരിക്കുന്നു. ചിന്താശക്തിയിൽപ്പോലും!! ഇന്നൊരു ഇംഗ്ലീഷ് വാക്കിന്റെ
സ്പെല്ലിംഗ് ഓർമ്മിച്ചിരിക്കേണ്ട ആവശ്യമില്ല. ഏതൊരു വേർഡ്പ്രൊസ്സറും സ്പെല്ലിംഗ് മിസ്റ്റേക്കുകൾ ചൂണ്ടിക്കാണിച്ചു തരും. വാചകങ്ങളുടെ ഘടന തന്നെ ഒരു പരിധി വരെ പറഞ്ഞുതരും. ചന്ദ്രനിലും ബുധനിലും പോയി നാം ചെയ്യേണ്ട കാര്യങ്ങൾ നമൂക്കു വേണ്ടി അതു ചെയ്യുന്നു. ഇപ്പോൾ കായ്യെഴുത്തിന്റെ ആവശ്യമില്ല. കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്താൽ മതി. മനുസ്ക്രിപ്റ്റ് എന്നത് സോഫ്ട്‌കോപ്പിയാണ്! നമ്മുടെ പലപ്രവർത്തികൾക്കും പകരക്കാരനാകാൻ കമ്പ്യൂട്ടറിന് കഴിഞ്ഞിരിക്കുന്നു.
വികാരങ്ങൾ മാത്രമേ എനിക്ക് ബാക്കിയുള്ളൂ. അതുകൂടി കമ്പ്യൂട്ടർ പിടിച്ചെടുത്താൽ!!! ദൃശ്യ, ശ്രവണ, സ്പർശന ഇന്ദ്രിയങ്ങൾ എല്ലാം കമ്പ്യൂട്ടറിനുമായിക്കഴിഞ്ഞു. ഒരു വികാരം ജനിപ്പിക്കുന്ന ചിപ്പുകൂടി കണ്ടുപിടിച്ചാൽ!!!
ഇപ്പറഞ്ഞ സാഹചര്യത്തിലാണ് ബ്ലോഗ് രൂപത്തിലുലൂടെ നാം കമ്പ്യൂട്ടർനേയും ഇന്റർനെറ്റിനേയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന തോന്നൽ ഉണ്ടാകുന്നത്.
27 ഓഗസ്റ്റ് 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
1 അഭിപ്രായം:
The December 2005 issue of "tharjani" magazine is online now. Please click the below link
http://www.chintha.com/tharjani/december-2005.html
Thank you very much for all your support and contributions to tharjani during our first year of existance.
We hope to receive the same support and cooperation from all our visitors for the coming years. Now
we are collecting articles for publishing in the next year.
The next (January 2006) will be a mega annual issue with more variety of articles.
Please send your poems/stories/essays/paintings/photographs etc for publishing in tharjani to
editor@chintha.com email address.
We invite all of you to visit our discussion forum and contribute by adding your valuable opinions.
Enjoy reading!!!!
http://chintha.com Team
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ