വേറൊരു കാര്യം ഇവിടെ ഓർമ്മിക്കേണ്ടത് ഇന്ത്യൻ ബ്ലോഗേഴ്സിന് ഗവൺമന്റ് അക്ക്രെഡിറ്റേഷൻ നൽകുന്നു എന്ന വാർത്തയാണ്. ഈ അംഗീകാരം ഏതു വിധത്തിൽ ബ്ലോഗന്മാരേയും ബ്ലോഗിണികളേയും സ്വാധീനിക്കും എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. ബൂലോകം സ്വതേ സ്വതന്ത്രവ്യക്തികളുടെതാണ്. അവരുടെ തികച്ചും സ്വകാര്യമായ അഭിപ്രായങ്ങൾ രൂപീകരിക്കനുള്ള ഒരു വേദി. സന്ദർശകർ കൂടുന്തോറും ഇതൊരു കൂട്ടായ്മയായി മാറുന്നു. അഭിപ്രായസ്വരൂപികരണത്തിൽ സ്വാധീനം ചെലുത്തുന്നു. തികച്ചും രാഷ്ട്രീയ വൽക്കരിക്കാനുള്ള പ്രവണത കൂടുന്നു. അപ്പോൾ വിശ്വം പറഞ്ഞപോലെ ദേവാലയം എന്ന സങ്കൽപ്പവും മാറുന്നു.
ഇന്ത്യൻ ബ്ലോഗേഴ്സിന് അംഗീകാരം നൽകുമ്പോൾ മലയാളത്തിൽ കാര്യമായി ഇങ്ങനെ ഒരു "ബൂലോഗം" നിലവിൽ ഇല്ല എന്നതാണ് രസകരമായ വസ്തുത. എന്തേ മലയാളികൽ ഇക്കാര്യത്തിൽ പിന്നിലായി? ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിൽ കാര്യമായി സ്വധീനം ചെലുത്തിയിട്ടില്ല എന്ന കാര്യത്തിനോടൊപ്പം തന്നെ ഇന്റർനെറ്റ് ഇംഗ്ലീഷിലാണ് എന്ന ഒരു ബോധവും നമുക്കിടയിലുണ്ട്. വാസ്തവത്തിൽ ഈ കാര്യം അത്ര വലിയ ഒരു പ്രശ്നമല്ല. പ്രത്യേകിച്ചും മലയാളം വിക്കിപീഡിയ പോലുള്ള സൈറ്റുകൾ മലയാളത്തിൽ തന്നെയാണെന്നിരിക്കുമ്പോൾ. വരമൊഴി, രചന, മാധുരി പോലുള്ള മലയാളത്തിൽ ടൈപ്പുചെയ്യാനുപകരിക്കുന്ന സോഫ്ട്വേയറുകൾ മലയാളികൾ വേണ്ടവിധത്തിൽ അംഗീകരിച്ചിട്ടില്ല. ഇത് അവയെപറ്റിയുള്ള വിവരങ്ങൾ പ്രധാന ആനുകാലികങ്ങളിൽ അതിന്റേതായ പ്രാധാന്യത്തിൽ കൊടുത്തിട്ടില്ല എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മെയിൻ സ്ട്രീം വാർത്താമാധ്യമങ്ങൾക്ക് ഇന്റർനെറ്റ് എന്ന മാധ്യമത്തിനോട് ഒരു തരം രണ്ടാനമ്മയുടെ കാഴ്ച്ചപ്പാടാണ് എന്നാണ് തോന്നുന്നത്. ഇതു മാറിയാലേ "ബൂലോഗം" സാധ്യമാകൂ.
ബ്ലോഗുകൾക്കൊണ്ടൊരു ഗുണം, അവ മെയിൻസ്ട്രീം മാധ്യമങ്ങൾക്കും ജനങ്ങൾക്കുമിടയിൽ ഒരു "കൌണ്ടർ ചെക്കിംഗ്" എന്ന നിലയിൽ നിലകൊള്ളാനുള്ള സാധ്യത ഉണ്ടെന്നതാണ്. അതുമാത്രമല്ല കൂടുതൽ പ്രാദേശികവും പേഴ്സണൈലിസെഡുമായ വിവരങ്ങൾ യാതൊരു ചേരുവകളും ചേർക്കാതെ വായനക്കാർക്കിടയിലേക്ക് എത്തിക്കുന്നു. ഇതുചിലപ്പോൾ മെയിൻസ്ട്രീം പത്രങ്ങളെ ചൊടിപ്പിക്കുന്നതായും "MEDIAAH!" എന്ന ബ്ലോഗിന്റെ കഥയിലൂടെ നാം കണ്ടു. എന്നാൽ Riverbend എന്ന പേരിലുള്ള ഇരുപതിനാലുകാരിയാ ഒരു ഇറാക്കി യുവതിയുടെ Baghdad Burning എന്ന ബ്ലോഗിലൂടെ മെയിൻസ്ട്രീം മാധ്യമങ്ങൾ പകരാത്ത തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഇത്തരത്തിലുള്ള സാധ്യതകൾ കൊണ്ടുതന്നെ പലപ്പോഴും മെയിൻസ്ട്രീം മാധ്യമങ്ങൾ പ്രചുരപ്രചാരമുള്ള ചില ബ്ലോഗ്ഗുകളിൽ നിന്നും ഉദ്ധരിക്കാറുമുണ്ട്. സുനാമി ബ്ലോഗിന്റെ കാര്യം മുൻപുപറഞ്ഞുവല്ലോ. ഇതുകാണിക്കുന്നത് വാർത്താപ്രചാരണത്തിനുള്ള, ബ്ലോഗിന്റെ അനന്ത സാധ്യതകളെ ആണ്.
അമേരിക്കപോലുള്ള രാജ്യങ്ങളിൽ ബ്ലോഗർക്ക് ഗവണ്മെന്റ് അംഗീകാരമുണ്ട്. അവർക്ക് അഞ്ജാതനായി ബ്ലോഗുചെയ്യാനുള്ള നിയമ സംരക്ഷയമുണ്ട്. കൂടാതെ അവർക്ക് മറ്റുള്ള മാദ്ധ്യമ പ്രവർത്തകരെപ്പോലെത്തന്നെ ഗവണ്മെണ്ട് ഏജൻസികൾ സൂക്ഷിക്കുന്ന രേഖകൾ പരിശോധിക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്. ഇതൊക്കെ നമ്മളെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങളാണ്.
27 ഓഗസ്റ്റ് 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
1 അഭിപ്രായം:
സുനിലേട്ടാ, ഈ ലേഖനങ്ങള്‍ (തയാറാക്കിയത് സുനില്‍, സൌദി അറേബ്യ. (http://vayanasala.blogspot.com) എന്ന ക്രെഡിറ്റോടെ, ബ്ലോഗുകളെന്താന്ന് മനസ്സിലാക്കാന്‍ ആളുകള്‍ക്ക് പ്രിന്റെടുത്തു കൊടുക്കുന്നതിന് അനുവാദം തരുമോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ