25 സെപ്റ്റംബർ 2005

ഒരു സുഹൃത്ത്‌ പറയുകയാണ്‌:

അദ്ദേഹത്തിന്റെ ഒരു കസിൻ ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു വൻകിട സോഫ്ട്‌വേയർ കമ്പനിയിൽ കുറച്ചു കാലമായി ജോലി ചെയ്യുന്നു. വിദേശസഞ്ചാരം, പ്രമോഷൻ തുടങ്ങിയവയെല്ലാം മുറക്ക്‌ തരമാവുന്നുണ്ട്‌. പൈസയും മോശമില്ല. ആദ്യമൊക്കെ രസമായിരുന്നത്രെ.
അവരുടെ പ്രൊജക്റ്റ്‌ മാനേജ്‌മന്റ്‌ ടീമിൽ ഒരു സെക്ഷൻ ഉണ്ടത്രെ. ടീമംഗങ്ങളുടെയെല്ലാം വീട്ടുകാര്യങ്ങൾ നോക്കുന്നതിനുമാത്രമായി. വീട്ടിൽ ഗ്യാസില്ല, വെള്ളമില്ല, കുട്ടിയെ പാർക്കിൽ കൊണ്ടുപോകണം, ഡോക്ടറെ കാണണം തുടങ്ങിയ എന്തുവേണമെങ്കിലും ഈ സെക്ഷനിലുള്ളവർ ചെയ്യുമത്രെ!. അത്രപോലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുകയില്ല, അല്ലെങ്കിൽ ഇത്രയും അധികം സൌകര്യങ്ങൾ തരുന്ന വേറെ ഏത്‌ കമ്പനിയുണ്ട്‌? എന്നായിരുന്നു ആദ്യമാദ്യം വിചാരിച്ചിരുന്നത്‌.
പിന്നീടാണത്രെ സംഗതിയുടെ കിടപ്പ്‌ മനസ്സിലായത്‌. പക്ഷെ വിട്ടുപോരാൻ ബോണ്ടിന്റെ കാലാവധി തീരണ്ടേ?
തികച്ചും സ്വകാര്യമായ, വ്യക്തിപരമായ കാര്യങ്ങളിൽക്കൂടി ലാഭേച്ഛയോടെ ഈ ശക്തികൾ കടന്നു കയറ്റം നടത്തിത്തുടങ്ങി. അത്രയും കൂടി അദ്ദേഹത്തെ കുടുംബം അലട്ടിയില്ലെങ്കിൽ, അദ്ദേഹം കൂടുതൽ ഏകാഗ്രതയോടെ കാര്യക്ഷമതയോടേ കമ്പനിയ്ക്കുവേണ്ടി പ്രവർത്തിക്കുമല്ലൊ. കൂടുതൽ പ്രൊഡക്റ്റിവിറ്റി = ലാഭം. ഇവിടെ നഷ്ടപ്പെടുന്നത്‌ സ്വന്തം ജീവിതമാണ്‌, വ്യക്തി ബന്ധങ്ങളാണ്‌. സമൂഹജീവിയായിരുന്ന മനുഷ്യൻ അവനവനിസം വളർത്തി ഒറ്റയാക്കുകയാണ്‌. സ്വാതന്ത്ര്യം എന്ന വാക്കിന്‌ പുതിയ വ്യാഖ്യാനങ്ങൾ കൂടി കണ്ടുപിടിച്ചു അവർ.
കുറച്ചു ദിവസം മുൻപ്‌ നമ്മുടെ രാഷ്ട്രപതിയെപ്പറ്റി എവിടേയോ വായിച്ചു. അപ്പോഴും എനിക്കിതുതന്നെയാണ്‌ തോന്നിയത്‌.
ജൂനിയർ ആയ ഒരു ശാസ്ത്രഞ്ജൻ ഭാര്യയേയും കുട്ടിയേയും സിനിമക്കു കൊണ്ടുപോകാമെന്ന് ഏറ്റ്‌ പരീക്ഷണശാലയിൽ എത്തിയത്രെ. ജോലിത്തിരക്കു കാരണം അതു മറക്കുകയോ മറ്റോ ഉണ്ടായി. പക്ഷെ രാവിലത്തെ സംഭാഷണത്തിൽ കലാമിനോട്‌ പറഞ്ഞിരുന്നത്രെ സിനിമാക്കാര്യം. അദ്ദേഹം ജൂനിയർ ശാസ്ത്രഞ്ജന്റെ കുടുംബത്തെ ക്വാർട്ടേഴ്സിൽ പോയി സിനിമയ്ക്ക്‌ കൊണ്ടുപോയത്രെ.ബഹുമാനപ്പെട്ട രാഷ്ട്രപതിയെ കുറച്ചു കാണിക്കാനോ അപവാദം പരത്താനോ മാനഭംഗപ്പെടുത്താനോ അല്ല ഇതെഴുതിയത്‌. അങ്ങനെ വല്ലവർക്കും തോന്നിയെങ്കിൽ ക്ഷമ ചോദിക്കട്ടെ. എന്തിനുവേണ്ടിയാണോ അല്ലെങ്കിൽ ആർക്കുവേണ്ടിയാണോ ഈ പരീക്ഷണങ്ങളും പൈസയും കൊളംബിയാ യാത്രയും എന്ന അടിസ്ഥാന കാര്യം നാം മറക്കുകയല്ലേ?

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ithu sahtyam!

Kalesh Kumar പറഞ്ഞു...

affluneza! അല്ലേ?
ജീവിതവിജയം എങ്ങനെയാണ് ഡിഫൈൻ ചെയ്യുക? തടിയൻ ബാങ്ക് ബാലൻസ് കൊണ്ടോ?
കൂടുതലായാൽ എന്തായാലും നല്ലതല്ല.

സു | Su പറഞ്ഞു...

:)

aneel kumar പറഞ്ഞു...

മുട്ടക്കോഴികളെ അനങ്ങാൻ കൂടി പറ്റാത്ത അറകളിൽ നിർത്തി മുട്ടയിടീച്ചു ജീവിതം തീർക്കുക,
ഇറച്ചിക്കോഴികളെയും ആടുകളെയും തടി നിലനിർത്താൻ അധികം നടക്കാൻ പോലും സമ്മതിക്കാതെ വളർത്തുക, ഇനി പ്രോജക്റ്റ് മാനേജ്‌മെന്റ് ടീമിൽ അംഗങ്ങൾക്ക് ‘നാപ്പി’ മാറ്റിക്കൊടുക്കാനുള്ള ആളുകളും ഉണ്ടായെന്നെരിക്കും. അതിശയക്കണ്ട.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...