പുറപ്പാട്
തോടി-ചെമ്പട
ശ്ലോകം 1
ആസീല്‍ പുരാ പരമപാവനകീര്‍ത്തിഭൂമാ
നാകോപമേ നിഷധനീവൃതി നീതിശാലീ
രാജാ രതീശസുഭഗോ ജഗദേകവീരഃ
ശ്രീവീരസേനതനയോ നളനാമധേയഃ
പദം 1. പല്ലവി
അരമതാമിതകൌതുകമാലയേ
നരപതി നൈഷധവീരന്‍
അനുപല്ലവി
ചിരമവനീമനുശാസനദനാകുലം
ശീതഗുവംശകരീരന്‍ (അരമത)
ചരണം 1
പെരിയൊരു ദോര്‍ബ്ബലപാവകദേവനു
വിറകാക്കീ വമതൌഘം
പരിമിതിസരണിവിദൂരഗുണഗണ-
പരിമളപൂരിതലോകന്‍ (അരമത)
ചരണം 2
വിശ്വമനോഹരചാരുശരീരന്‍
വിശ്രുതസചിവസമേതന്‍
വിദ്യാജലനിധി; വിസ്മയനീയന്‍
വിഷ്ടപപാലനശിലന്‍ (അരമത)
ചരണം 3
കലിശമനൌഷധരസമയചരിതന്‍
കലിശധരോപമവീര്യന്‍
ശാര്‍ങ്ങ്‌ഗിപിനാകിപദാര്‍ച്ചനശീലന്‍
വാങ്ങ്‌മനസാതിവിദൂരന്‍ (അരമത)
രംഗം ഒന്ന്: നിഷധരാജകൊട്ടാരം
മഖാരി - അടന്ത
ശ്ലോകം 2
നളനരവരനേവം ഭൂതലം കാത്തു വാഴു-
ന്നളവിലവനിലേറ്റം പ്രീതികൈക്കൊണ്ടൊരുന്നാള്‍
മിളിതരസമെഴുന്നള്ളീടിനാന്‍ തല്‍സമീപേ
നളിനഭവതനൂജന്‍ നാരദന്‍ മാമുനീന്ദ്രന്‍.
നളന്‍:
പദം 2 പല്ലവി
ഭഗവന്‍! നാരദ! വന്ദേഹം
അനുപല്ലവി
അഘവും നീങ്ങി മേ സര്‍വ്വം
ഗൃഹവും പൂതമായിപ്പോള്‍
ചരണം 1
അരവിന്ദഭവയോനേ!
വരവിന്നെങ്ങുനിന്നിപ്പോള്‍
ഹരിമന്ദിരത്തില്‍ നിന്നോ
പുരിയീന്നോ നിലിമ്പാനാം? (ഭഗവന്‍)
ചരണം 2
മുദിതം മാനസം മമ
ഭവദംഗദര്‍ശനേന
മുഴുതിങ്കളുദയേന
കുമുദമെന്നതുപോലെ (ഭഗവന്‍)
ചരണം 3
എന്തിനിച്ചെയ്യേണ്ടൂ ഞാന്‍
നിന്തിരുവടിചൊല്ലാല്‍
എന്നതരുള്‍ചെയ്യേണം
ഉന്നതതപോനിധേ!.. (ഭഗവന്‍)
സൌരാഷ്ട്രം-മുറിയടന്ത
നാരദന്‍
പദം:3 ചരണം 1
ഭീഷിതരിപുനികര!
നൈഷധ! നീ കേള്‍ക്കവീര!
ഊഴിതന്‍ നായകനാം നീ
പാഴിലാക്കീടൊല്ല ജന്മം
ചരണം 2
നാഴിക തിയച്ചൊരുനാള്‍
വാഴുവിനല്ലോരേടത്തും
ഏഷണിക്കു നടപ്പെന്‍ ഞാന്‍
ഏഴുരണ്ടു ലോകത്തിലും
ചരണം 3
കുണ്ഡിനപുരിയിലുണ്ടു
സുന്ദരീദമയന്തീതി
കന്യകാരത്നമവളില്‍
വൃന്ദാരകന്മാര്‍ക്കും മോഹം
ചരണം 4
രത്നമെല്ലാം നിനക്കുള്ളൂ
യഞ്ജമേ ദേവകുള്‍ക്കുള്ളൂ
യത്നമേതദര്‍ത്ഥം നൃപ-
സത്തമ! നിനക്കു യോഗ്യം.
കല്യാണി - ചെമ്പട
ശ്ലോകം 3
ഏവം ശ്രുത്വാ ഭാരതീം നാരദീയാം
പൂര്‍വ്വം തസ്യാം പാന്ഥലോകാച്ഛൃതായാം
സക്തം ചിത്തം തസ്യ വൈദര്‍ഭപുത്ര്യാം
ജാതം സാതങ്കാതിരേകാതിദൂനം
നളന്‍ (ആത്മഗതം)
പദം 4 പല്ലവി
കുണ്ഡിനനായക നന്ദിനിക്കൊത്തൊരു
പെണ്ണില്ല മന്നിലെന്നു കേട്ടൂ മുന്നേ (കുണ്ഡിന)
അനുപല്ലവി
വിണ്ണിലുമില്ല നൂനം അന്യലോകത്തിങ്കലും
എന്നുവന്നിതു നാരദേരിതം നിനയ്ക്കുമ്പോള്‍
ചരണം 1
അവരവര്‍ ചൊലിക്കേട്ടേനവള്‍തന്‍ ഗുണഗണങ്ങള്‍
അനിതരവനിതാസാധാരണങ്ങള്‍
അനുദിനമവള്‍തന്നിലനുരാഗം വളരുന്നു
അനുചിതപമല്ലെന്നിന്നു മുനിവചനേനമന്യേ (കുണ്ഡിന)
ചരണം 2
എന്തൊരു കഴിവിനി ഇന്ദുമുഖിക്കുമെന്നില്‍
അന്തരംഗത്തില്‍ പ്രേമം വന്നീടുവാന്‍?
പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദര്‍പ്പന്‍ വേനമല്ലൊ കന്ദം സമര്‍പ്പയിതും (കുണ്ഡിന)
ചരണം 3
വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരതവന്നു. കൃത്യചതുരതപോയി
മുദിരതതികബരീപരിചയപദവിയോ?
വിജനേവസതിയോ മേ ഗതിയിനി രണ്ടിലൊന്നേ (കുണ്ഡിന)
രംഗം രണ്ട്
ശ്ലോകം 4
കഥനേന മുനേരനേന രാജാ
കദനേസൌ മദനേഷുജേ നിമജ്ജന്‍
സചിവേ വിനിയോജ്യ രാജ്യഭാരം
വിജനേ പുഷ്പവനേ തതാന വാസം
നളന്‍
പദം 5 പല്ലവി
നിര്‍ജ്ജനമെന്നതേയുള്ളു ഗുണമോ
നിശ്ചയമുദ്യാനത്തില്‍.
അനുപല്ലവി
ഇജ്ജനത്തോടു പെരികെ വൈരമായ്‌വന്നി-
തീശ്വരനുമിന്നിജ്ത്ഡഷകേതനനും.
( നിര്‍ജ്ജന)
ചരണം 1
ഈക്ഷണയുഗത്തിനു രൂക്ഷവേദനകള-
ണ്ടാക്കുവാനതിതരാം ദാക്ഷ്യമുള്ളവകളേ
സാക്ഷാദധുനാ ഇന്നു വീക്ഷേ വിധിനാ ഹരി-
ണാക്ഷീം തുവിനാ വിരഹേണാക്ഷീണരുജാവിവശോ
(നിര്‍ജ്ജന)
ചരണം 2
പടുതമന്‍ മദനന്റെ പടവീടിതേ ,വാപീ--
തടവിടപികളേതല്‍ പടകുടികള്‍, കുസുമ-
ഹേതിദ്യുതിയും; കുയില്‍നാദസ്വരവും മാരുത
യോധഭൂമിയും, വിരഹിഭീതിസ്ഥലമേയിതു....
(നിര്‍ജ്ജന)
ചരണം 3
വര്‍ണ്ണം പലതായി മിന്നീടു മന്നങ്ങള്‍
ഉന്നമ്രമോദമിരുന്നു രമിപ്പതില്‍
ഒന്നുണ്ടിവിടെ സ്വര്‍ണ്ണവര്‍ണ്ണം തടവുമിവന്‍
എന്നേ സരസാ! കണ്ടാല്‍ നന്നേനിതരാമിവന്‍
പല്ലവി
കൈക്കല്‍ വരുന്നാകില്‍ നന്നെത്രയും
ചിത്രതരാംഗനിവന്‍
ശ്ലോകം 5
അന്യേഷു വൃക്ഷലതികാദിഷു വീക്ഷിതേഷു
ഖിന്നേ ദൃശൌ നിഷധഭൂമി പതേസ്തദാനീം
ഹംസേ സുവര്‍ണ്ണസുഷമേ ദധതു: പ്രമോദം
യാവല്‍സ താവദശയിഷ്ട രതിശ്രമണേ.
ശ്ലോകം 6
അനക്കം കൂടാതേ നരവരനണഞ്ഞാശു കുതുകാ--
ദനര്‍ഘസ്വര്‍ണ്ണാഭംശയിതമരയന്നപ്പരിവൃഢം
ഇണക്കാമെന്നോര്‍ത്തങ്ങിതമൊടുപിടിച്ചോരളവിലേ
കനക്കും ശോകം പൂണ്ടവനഥ രുരോദാതി കരുണം.
ഹംസം.
പദം 6 പല്ലവി
ശിവ ശിവ എന്തുചെയ്‌വൂ ഞാന്‍? എന്നെ-
ച്ചതിച്ചു കൊല്ലുന്നിതു രാജേന്ദ്രന്‍
അനുപല്ലവി
വിവശം നിരവലംബം മമ കുടുംബവുമിനി....
(ശിവ)
ചരണം 1
ജനകന്‍ മരിച്ചു പോയി
തനയന്‍ ഞാനൊരുത്തനായ്
ജനനി തന്റെ ദശയിങ്ങനെ
അപി ച മമ ദയിതാ കളിയ-
ല്ലനതിചിരസൂതാ പ്രാണന്‍
കളയുമതിവിധുരാ, എന്നാല്‍
കുലമിതഖിലവുമറുതിവന്നിതു (ശിവ)
ചരണം2
ചെറുതും പിഴചെയ്യാതൊരെന്നെക്കൊന്നാല്‍ ബഹു-
ദുരിതമുണ്ടു തവ ഭൂപതേ!
മനസി രുചിജനകം ഇതുകൊ-
ണ്ടാക നീ ധനികന്‍! അയ്യോ!
ഗുണവുമനവധിദോഷമായിതു....(ശിവ)
നളന്‍
പദം 7 ചരണം 1
അറിക ഹംസമേ! അരുതു പരിദേവിതം
വിരസഭാവമില്ല നിന്നില്‍ മേ
ദേഹമനുപമിതം കാണ്മാന്‍
മോഹഭരമുദിതം, നിങ്കല്‍
സ്നേഹമേ വിഹിതം ന മയാ
ദ്രോഹമിതുപൊഴുതമരഖഗവര! ഗുണനിധേ!
ഖേദമരുതുതേ, പറന്നിച്ഛയ്ക്കൊത്തവഴി ഗച്ഛ നീ
ശ്ലോകം 7
ഇതി സ നൃപതിനാ ഖഗോ വിസൃഷ്ടോ
നിജ ജനസന്നിധിമേത്യ ജാതമോദം
അഥ വിഗതഭയോ ദയാപയോധിം
നികടഗതോ നിഷധേശ്വരം ന്യഗാദീല്‍
ഹംസം
പദം 8 പല്ലവി
ഊര്‍ജ്ജിതാശയ! പാര്‍ത്ഥിവ! തവ ഞാന്‍
ഉപകാരം കുര്യാം
അനുപല്ലവി
ഓര്‍ത്തുകണ്ടോളം ഉത്തമനാം നീ
ഉപമാ നഹി തവ മൂന്നുലകിലും... (ഊര്‍ജ്ജി)
ചരണം 1
ഭൂതലമഖിലം ഭൂലതികാ-പരി
പാതി നൃപാധിപാ! തേ
നൂതനസുഷമം വപുരഖിലേക്ഷണ-
കൌതുകമാതനുതേ
ആദരണീയമശേഷമഹോ! തവ
ഭൂതദയാവസതേ!
ചൂതശരാഭ! ഗുണൈരുചിതാ ദയി-
താ തവ ജാ തുന മിളിതാ സുലളിതാ (ഊര്‍ജ്ജി)
ചരണം 2
ദര്‍പ്പിതരിപുനൃപകല്‍പകൃശാനു വി-
ദര്‍ഭമഹീരമണന്‍
കെല്‍പ്പുള്ള ഭീമനു ചൊല്‍പേറുമൊരു മകള്‍
അപ്രതിമാ ഭുവനേ
ത്വല്‍പ്രിയയാകിലനല്‍പഗുണത്വം
നിഷ്ഫലമല്ലയീ! തേ
തദ്ഘടനായ പ്രഗല്‍ഭത മേ മതി-
യാം; തരവേണമിന്നതിനായനുമതി. (ഊര്‍ജ്ജി)
ചരണം 3
കാമിനി രൂപിണി ശീലവതീമണി
ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീ
നാമ രമാന വമാ
സാമരധാമവധൂമദഭൂമവി-
രാമദകോമളിമാ
ത്വാമനുരാഗിണിയാം; അതെനിക്കു ഭരം
അമരാധിപതിമപഹായ രാഗിണം. (ഊര്‍ജ്ജി)
തോടി-ചെമ്പട
നളന്‍
പദം 9. പല്ലവി
പ്രിയമാനസ! നീ പോയ്‌വരേണം
പ്രിയയോടെന്റെ വാര്‍ത്തകള്‍ ചൊല്‍വാന്‍
അനുപല്ലവി
പ്രിയമെന്നോര്‍ത്തിതു പറകയോ മമ?
ക്രിയകൊണ്ടേവമിരുന്നീടുമോ നീ? (പ്രിയ)
ചരണം 1
പലരും ചൊല്ലിക്കേട്ടു നളിനമുഖിതന്‍ കഥ
ബലവദംഗജാര്‍ത്തി പെരുത്തിതു ഹൃദി മേ
ഒരുവന്‍ സഹായമില്ലെന്നുരുതരവേദനയാ
മരുവുന്നനേരം നിന്റെ പരിചയം വന്നു ദൈവാല്‍
(പ്രിയ മാനസ)
ചരണം 2
അഖിലവും കേട്ടു ധരിച്ചഴകൊടു ചൊല്ലുവാനും
സുഖമായങ്ങുമിങ്ങും നടന്നെത്തുവാനും
ന ഖലു സന്ദേഹം, വിധിമികവേറും നിന്നെ മമ
സഖിയായിട്ടല്ല നല്ല നിധിയായിട്ടല്ലോ തന്നു (പ്രിയ മാനസ)
ചരണം 3
വചനകൌശലേന കാമിനിമാര്‍മണിയെ
വശഗയാക്കി മമ തരിക സഖേ! നീ
ഇതിനു പ്രതിക്രിയയോ വിധിതന്നെ തവ ചെയ്യും
ചതിയല്ലനീയല്ലാതൊരുഗതിയില്ലിന്നെനിക്കാരും (പ്രിയ മാനസ)
രംഗം മൂന്ന്
കുണ്ഡിനപുരിയിലെ ഉദ്യാനം
പുന്നഗവരാളി-ചെമ്പട
ശ്ലോകം 8
ഇതി നളഗിരാ യാതേ ഹംസേ വിദര്‍ഭപുരീം ഗതേ
തദുപവനദേശാന്തേ ശാന്തേ നിഷീദതി കുത്രചില്‍
ശ്രുതി നളഗുണാ ഭൈമീ കാമാതിഗുഹനനിസ്സഹാ
വനമുപഗതാ നീതാ ജാതാദരാഭിരഥാളിഭിഃ
ഭൈമിയും സഖിമാരും
പദം 10
പൂമകനും മൊഴിമാതും, ഭൂമിദേവിതാനും
കാര്‍മുകിലൊളിവര്‍ണ്ണനും പൂമാതും ജയിക്ക!
ശ്രീമഹാദേവന്‍ ജയിക്ക മാമലമകളും
സോമനും രോഹിണിതാനും കാമനും രതിയും
ഇന്ദ്രനുമിന്ദ്രാണിതനും എന്നുവേണ്ടാ സര്‍വ്വാ-
വൃന്ദാരകദമ്പതികള്‍ സമ്പദേ ഭവിക്ക
അനസൂയാലോപമുദ്രയും അരുണ്ഠതിമുന്‍പാകും
മുനിഗൃഹിണിമാരെല്ലാരും അനുഗൃഹണന്തു നമ്മെ
തോടി-ചെമ്പട
ശ്ലോകം 9
ആകാരൈരവഗതമാളിഭിസ്വവാചാ
നാകര്‍ഷീല്‍ പ്രകടമിയം നളാഭിലാഷം
ആവിഷ്ടാ പ്രമദവനഞ്ചഭാഷതാളീ-
രാദീപ്തസ്മരപരിതാപവേപിതാംഗീ.
ഭൈമി
പദം 11, പല്ലവി
സഖിമാരേ! നമുക്കു ജനകപാര്‍ശ്വേ
ചെന്നാലല്ലീ കൌതുകം?
അനുപല്ലവി
സകലഭൂതലഗതകഥകള്‍ ചിലര്‍ പറയും
സമയം കഴിപ്പതിനു സദുപായമിതു നല്ലൂ.. (സഖിമാരേ)
ഒരു സഖി
ചരണം 1
പോക പൂങ്കാവിലെന്നു പുതുമധുവചനേ!
വലിയ നിര്‍ബന്ധം തവ വാഴുന്നേരം ഭവനേ
പോവാന്തന്നെയോ വന്നു? പൂര്‍ണ്ണേന്ദുവദനേ
കാമിനീമൌലേ ചൊല്‍ക കാതരനയനേ!
പല്ലവി (സഖിയുടെ)
സുഖമായ് നമുക്കിന്നിവിടെ നൂനം
തോഴി! ഭൈമി! കാണ്‍ക നീ.
ദ്വിജാവന്തി-ചെമ്പട
ഭൈമി
പദം 12 ചരണം 1
ചലദളിഝങ്കാരം ചെവികളിലംഗാരം
കോകില കൂജിതങ്ങള്‍ കൊടിയ കര്‍ണ്ണശൂലങ്ങള്‍
കുസുമസൌരഭം നാസാകുഹരസരസ്സൈരീഭം
അതിദുഃഖകാരണമിന്നാരാമ സഞ്ചരണം (സഖി)
ചരണം 2
മിന്നല്‍ക്കൊടിയിറങ്ങി മന്നിലേവരികയോ?
വിധുമണ്ഡലമിറങ്ങി ക്ഷിതിയിലേ പോരികയോ
സ്വര്‍ണ്ണവര്‍ണ്ണമാമന്നം പറന്നിങ്ങു വരികയോ
കണ്ണുകള്‍ക്കിതു നല്ല പീയൂഷഝരികയോ
ആഹരി-അടന്ത
കണ്ടാലെത്രയും കൌതുകമുണ്ടിതിനെ, പണ്ടു
കണ്ടില്ല ഞാനേവംവിധം കേട്ടുമില്ല.
ചരണം 2
സ്വര്‍ണ്ണവര്‍ണ്ണമരയന്നം മഞ്ജുനാദമിതു
നിര്‍ണ്ണയമെനിക്കിണങ്ങുമെന്നു തോന്നും
ചരണം 3
തൊട്ടേനേ ഞാന്‍ കൈകള്‍കൊണ്ടു തോഴിമാരേ! കൈക്കല്‍
കിട്ടുകില്‍ നന്നായിരുന്നു കേളിചെയ്‌വാന്‍
ചരണം 4
ക്രൂരനല്ല സാധൂവത്രേ ചാരുരൂപന്‍; നിങ്ങള്‍
ദൂരെ നില്‍പ്പിന്‍ എന്നരികില്‍ ആരും വേണ്ടാ
കല്യാണി-അടന്ത
സ്ലോകം 10
ഇനിയൊരടിനടന്നാല്‍ കിട്ടുമേ കൈക്കലെന്നും
പ്രതിപദമപി തോന്നുമറും മന്ദം നടന്നു
അഥഭത ദമയന്തീമാളിമാരൊടുവേറാ-
മതുപൊഴുതരയന്നപ്രൌഢനൂചേ സാഹസം
ഹംസം
പദം 14 പല്ലവി
അംഗനമാര്‍ മൌലേ! ബാലേ!
ആശയിന്തയി തേ
അനുപല്ലവി
എങ്ങനെ പിടിക്കുന്നു നീ
ഗഗനചാരിയാമെന്നെ?
ചരണം 1
യൌവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം
അവിവേകമിതു കണ്ടാലറിവുള്ളവര്‍
പരിഹസിക്കും, ചിലര്‍ പഴിക്കും
വഴിപിഴയ്ക്കും തവ നിനയ്ക്കുമ്പോള്‍ (അംഗന)
ചരണം 2
ബന്ധനംചെയ്യെണ്ടാ നീ മമം. ബന്ധുവത്രേ തവ ഞാന്‍
സഖിമാരിലധികം വിശ്വസിച്ചീടെന്നെ
ജഗല്‍പതിയും രതിപതിയും
തവ കൊതിയുള്ളൊരു പതി വരുമേ (അംഗന)
ചരണം 3
നളനഗരേ വാഴുന്നു ഞാന്‍ നളിനജന്മവചസാ
നളിനമിഴിമാര്‍ക്കെല്ലാം നടപഠിപ്പാന്‍
മദലുളിതം മൃദുലളിതം
ഗുണമിളിതം ഇതു കളിയല്ലേ.. (അംഗനെ)
കാമോദരി-ചെമ്പട
ഭൈമി
പദം 15 പല്ലവി
കണ്ടേന്‍ നികടേ നിന്നെ
കളിവാക്കു തവ കേട്ടേനെ
അനുപല്ലവി
കുഞ്ജഭവനുടെ വാഹനമേ
കമ്രരൂപമതിരമ്യചാടുവചനം..(കണ്ടേന്‍)
ചരണം 1
പ്രേഷകനായതു കമലജനോ തവ?
നൈഷധപുരമോ പരമപദം?
മധുരാകൃതേ! ഗുണവാരിധേ! ഖഗ-
സാര്‍വ്വഭൌമ! ജയ, നൌമി തേ ചരിതം (കണ്ടേന്‍)
ചരണം 2
നളിനാസന വരവാഹന! നീമമ
നളനൃപഗുണഗണമോതുകെടോ
തവ വാചികം അഴല്‍ മോചകം മമം
കര്‍ണ്ണമാരചയ പുണ്ണ്യലേശയുതം (കണ്ടേന്‍)
ചരണം 3
സന്തതമുള്ള മനോരഥവും പുന-
രിന്നു ഭാവാനൊടു ഞാന്‍ പറയാം.
തുണയാകിലോ ഗുരുകൃപാകുലാശയ!
ദീനയാമെനിക്കു മാനനീയഗുണ!..(കണ്ടേന്‍)
01 ഒക്‌ടോബർ 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്കുവാന് ചെമ്മുള്ള ചേലകള് നന്ദന്തങ്കൈയിലെ നല്കിച്ചെന്നോന്: നല്ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില് നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില് പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില് എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
7 അഭിപ്രായങ്ങൾ:
Thank you!
Was desperately in search of a kathakali padam for thiruvathirakkali and though i knew this one had doubts regarding many of the lines.
-puja-
:)
കഥകളിപദമാണെന്ന് മനസ്സിലായി.
കഥയറിയാത്തവൻ ആട്ടം കണ്ടിട്ടെന്ത് മനസ്സിലാക്കാനാ? കഥകളി ഹെവി വെയ്റ്റ് സംഭവമാണേ!
കഥകളിയിൽ അൽപ്പം കഥയറിഞ്ഞ് ആട്ടം കാണാൻ ഇഷ്ടപ്പെടുന്നവനാണ് ഞാൻ. പക്ഷേ “പദമറിഞ്ഞ് ആട്ടം കാണുന്നവനല്ല”. ആ സത്യം സുനിലിന്റെ ഈ പോസ്റ്റിൽ കൂടുതൽ ഉറപ്പായി.
പദമറിയില്ലെങ്കിലും കൊള്ളാം സുനിൽ. എന്തൊക്കെയോ ഉണ്ട് ഇതിൽ. കുറച്ചുകാലത്തിനുശേഷമുള്ള ഈ പുറപ്പാട് കേമമായി.
Puja, where is your doubts? I can reconfirm with AR's book. Typing mistakes are not checked or corrected here. Kalesh:Like any other games or arts, little knowledge is enough to understand KathakaLi. If you want to enjoy cricket/tennis you should know the basic rules, right? Same here also.Kumar:thetilla ee padangaLil ennu njaan paRanjaal ahanthayaavum ath~. pakshe oru "complete" varunnathil maximum thetukaL kuraykkaan nOkkaam.-S-
സുനിൽ തെറ്റിദ്ധരിച്ചോ? ‘ഞാൻ‘ പദം അറിഞ്ഞ് ആട്ടം കാണുന്നവനല്ല എന്നണു പറഞ്ഞത്.
‘എനിക്കു‘ പദം അറിയില്ലെങ്കിലും കൊള്ളാം ഈ പോസ്റ്റ് എന്നാണ് എഴുതിയത്.
എഴുതുമ്പോൾ തെറ്റുകൾ വന്നാലും എഴുതുന്നവരെ തെറ്റിദ്ധരിക്കരുത്. ഇത് വായിച്ച് സുനിലുനു തെറ്റിദ്ധാരണ ഒന്നും ഇല്ല എന്ന് പറയും എന്നു ചിന്തിക്കുന്നു....
hai sunil
i was not sure of many of the lines in between. so did`nt have a continuity for those portions i wanted . since u have posted it entirely , was of great help. thanks once again!
-puja-
kumaaraa, no "thetiddhaaraNakaL" njaan book refer cheythaaNith~ type cheythath~. pakshe spelling mistake check cheythiTTillya. padangaLum varikaLum kaanum, pakshe spelling mistake Sraddhikkuka. -S-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ