രാമ വര്‍മ്മ തിരുവിതാംകൂര്‍ രാജകുടുംബാംഗമാണ്. സ്വാതി തിരുനാളിന്റെ പിന്‍തലമുറക്കാരന്‍ ആണ്.
അദ്ദേഹം വെച്ചൂര്‍ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ ശിഷ്യനാണ്. ഇപ്പോള്‍ ഡോ.ബാലമുരളീകൃഷ്ണയുടെ അടുത്ത് പഠിക്കുന്നു. തിരുവനന്തപുരം ആര്‍. വെങ്കിട്ടരാമനില്‍നിന്നും സരസ്വതി വീണയും അഭ്യസിച്ചു. വിദേശത്തും സ്വദേശത്തുമായി അനവധി കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
ഈ അടുത്തസമയത്താണ് എനിക്കദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാന്‍ പറ്റിയത്.
അതില്‍ ആദ്യം തന്നെ കേട്ട കരുണ ചെയ്‌വാന്‍.. എന്ന ഇരയിമന്‍ തമ്പി കൃതി നല്ലവണ്ണം ഇഷ്ടായി. എന്തൊരു സുഖാ കേള്‍ക്കാന്‍! സൂത്തിംഗ് സൌണ്ട് എന്നൊക്കെ ഇതിനാ പറയാ. മാത്രല്ല ചെല്ലണ രീതീം അസ്സലായീട്ട്ണ്ട്. (നിര്‍ത്തി നിര്‍ത്തി ചെല്ലുന്നത് കേട്ടപ്പോ കലാ.ഉണ്ണികൃഷ്ണ കുറുപ്പിനെ ഓര്‍ത്തുവെങ്കിലും.)
ഇഷ്ടായ സ്ഥിതിക്ക് ഞാന്‍ പിന്നേം തപ്പി യൂട്യൂബില്‍. അപ്പോ വേറെയും കിടക്കുന്നു മനോഹരങ്ങളായവ. എന്തായാലും musiquebox എന്ന യൂട്യൂബ് യൂസറിന് നന്ദിയുണ്ട്.
ചില ലിങ്കുകള്‍:
വീഡിയോ ഇന്റെര്‍വ്യൂ
വീഡിയോ ഇന്റെര്‍വ്യൂ 2
മ്യൂസിക്ബോക്സ് എന്ന യൂട്യൂബ് യൂസറിന്റെ കലക്ഷന്‍
24 ജൂലൈ 2007
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്കുവാന് ചെമ്മുള്ള ചേലകള് നന്ദന്തങ്കൈയിലെ നല്കിച്ചെന്നോന്: നല്ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില് നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില് പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില് എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
4 അഭിപ്രായങ്ങൾ:
കരുണ ചെയ്‌വാന്‍ എനിക്കത്ര പിടിച്ചില്ല... :(
മറ്റു പലതും കേട്ടു നോക്കി, ശരിയാവുന്നില്ല... (എനിക്ക് കേട്ടിട്ട് ശരിയാവുന്നില്ലെന്നാണേ)
--
കുറുപ്പിന്റ്റെ പാട്ട് വല്ലതും കൈയിലുണ്ടൊ?
ഹരീ ഇതുകൂടെ കേട്ടു നോക്കൂ.
http://video.webindia123.com/music/veena/ramavarma/perf2/index.htm
ഞാന് വെറുമൊരു ആസ്വാദകന്‍ മാത്രം ആണ്. അതിനാലായിരിക്കാം എനിക്കിഷ്ടപ്പെട്ടത്, ഹരി. ((മര്‍മ്മം അറിയുന്നവന് തല്ലാന്‍ പറ്റില്യ എന്ന് കേട്ടിട്ടില്ലേ?))
വിനോദേ, ഇല്ല എന്നു ഞാന്‍ പറയില്ല. പക്ഷെ പണ്ട് ഇറക്കിയ ഓഡിയോ കാസറ്റുകള്‍ ആണ്. ചിലവ എം.പി.3 ആക്കിയിട്ടുണ്ടെന്ന് തോന്നുന്നു. മിക്കതുമോഡിയോ സി.ഡി ആണ്.
-സു-
ലിങ്ക് മുഴുവന്‍ കാണുവാന്‍ കഴിയുന്നില്ല... < a > ടാഗ് ഉപയോഗിച്ചിടൂ...
ഹെന്റമ്മേ... അങ്ങിനെയൊന്നുമില്ല മാഷേ, ഞാനും ഒരു സാദാ ആസ്വാദകന്‍ മാത്രം. ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തെയാണ് എനിക്ക് ഇപ്പോള്‍ പഥ്യം, പിന്നെ പ്രണവം ശങ്കരന്‍ നമ്പൂതിരി. :)
--
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ