ശ്രീമാന്‍ കെ.സി.നാരായണന്‍ എന്റെ വാക്കുകള്‍ വായിക്കുകയും തെറ്റ് അംഗീകരിക്കുകയും ചെയ്തു. ആ മഹാമനസ്സിന് നന്ദി. ഇന്നാണ് (30-08-2007)എനിക്ക് അദ്ദേഹത്തിന്റെ ഈ മെയില്‍ കിട്ടിയത്.
ഭാഷാപോഷിണി ഞാന്‍ താമസിക്കുന്ന രാജ്യത്ത് ലഭിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും ലഭ്യമെങ്കില്‍ വായിക്കാറുണ്ട്. അങ്ങനെ ഒരു സന്ദര്‍ഭത്തിലാണ് ഓഗസ്റ്റ് 2007 ലക്കം 3 എന്റെ കയ്യില്‍ ലഭിക്കുവാന്‍ ഇടയായത്.
ഏലംകുളത്തെക്കുള്ള യാത്രകള്‍ എന്ന് കവര്‍ പേജില്‍ തന്നെ കണ്ടപ്പോള്‍ ഉടന്‍ ചാടിപ്പിടിച്ചു. ഏലംകുളം അല്ലേ? ഇ.എം.എസ്സിന്റെ നാടിനെ പോലെ തന്നെ എന്റെയും നാടാണ്. മനോരമയും അന്തരിച്ച ഇ.എം.എസ്സും തമ്മിലുള്ള ബന്ധം നല്ലവണ്ണം അറിയാമെങ്കിലും, എന്റെ കൂടെ നാടാണല്ലൊ ഏലംകുളം എന്ന നിലയില്‍ രാധയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കാനാരംഭിച്ചു.
രാധ തന്റെ നാടാണ് ഏലംകുളം എന്ന് കരുതുന്നുണ്ടോ എന്നറിയില്ല. അങ്ങനെ എഴുതിയിട്ടുണ്ടെങ്കിലും അധികം ഏലംകുളത്തേക്ക് വന്നിട്ടുണ്ട് എന്നു തോന്നുന്നില്ല. കാരണം അത്തരം തെറ്റുകളാണ് അവര്‍ എഴുതിപിടിപ്പിച്ചിരിക്കുന്നത്.
ഏലംകുളം ഭാരതപ്പുഴയുടെ തീരത്തല്ല സ്ഥിതിചെയ്യുന്നത്. തൂതപ്പുഴ അഥവാ കുന്തിപ്പുഴയുടെ തീരത്താണ്. ഏലംകുളം മനക്കലിരുന്ന് നോക്കിയാലും ഈ പുഴ തന്നെയാണ് കാണുന്നതൃാധയുടെ കുറിപ്പുകള്‍ വായിച്ചാല്‍ തോന്നുക അതിലൂടെ ഒഴുകുന്നത് ഭാരത പുഴയാണെന്നാണ്. അവര്‍ എഴുതുന്നു "ചെറുകര റെയില്‍വേ സ്റ്റേഷനടുത്തായി ഭാരത പ്പുഴയുടെ തീരത്താണ്‍ അച്ഛന്‍ ജനിച്ചു വളര്‍ന്ന മന." അതുമുതല്‍ എല്ലാം തെറ്റാണ്. ചെറുകര യില്‍ നിന്നും ഏറ്റവും അടുത്ത പട്ടാമ്പിയിലെത്തിയാലെ -ഏകദേശം 18 കിലോ മീറ്റര്‍- ഭാരതപ്പുഴ കാണൂ. രാധക്ക് വരണമെങ്കില്‍ പട്ടാമ്പിയും കടന്ന് -അതുവഴി ഭാരത പുഴയും-പിന്നീട് തൂത പുഴയും കടന്ന് വേണം ഇല്ലത്തെത്താന്‍. അതിനാല്‍ രണ്ട് പുഴയും കടക്കണം.
ഇനി അന്നത്തെ കാലത്ത് ഭാരതപുഴ മാത്രം കടന്നാല്‍ ഏലംകുളത്തെത്തുമോ? പിന്നീട് ഭാരത പുഴ തിരിഞ്ഞൊഴുകിയതാണോ അറിയില്ല. അങ്ങനെയാവാന്‍ തരമില്ല. കാരണം എന്റെ അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അമ്മയുടെ ഇല്ലത്തു നിന്നും വരുന്ന വഴി 2 പുഴയും കടന്നാണ് വരുക എന്നത്. അത് അന്ത കാലം. ഇപ്പോഴും അങ്ങനെ തന്നെയാണ്.
എലകുളത്തെ പറ്റി രാധയ്ക്ക് ചിലപ്പോള്‍ അധികം പരിചയം ഉണ്ടാകില്ല. എന്നാല്‍ ഇങ്ങനെയൊരു പേരിട്ട്, സ്വന്തം നാടാണ് ഏലംകുളം എന്ന് പറയുന്നതിന് മുന്‍പെങ്കിലും ഒന്നന്വേഷിക്കാമായിരുന്നു. രാധയുടെ അടുത്ത ബന്ധുക്കളെല്ലാവരും ഇപ്പോഴും ഞങ്ങളുടെ നാട്ടിലുണ്ടല്ലോ.
അതുമല്ലെങ്കില്‍ എഡിറ്റര്‍ ആയ ശ്രീമാന്‍ കെ.സി നാരായണന്‍ ഒന്ന് വായിച്ചു നോക്കി തിരുത്താമായിരുന്നു. ശ്രീകൃഷ്ണപുരത്തുകാരനായ അദ്ദേഹത്തിന് അറിയാവുന്നതല്ലേ ഇക്കാര്യം? അത്രയും അധികം ദൂരമൊന്നുമില്ല ശ്രീകൃഷ്ണപുരവും ഞങ്ങളുടെ നാടുമായി.
എന്തോ കഥ!
ഭാഷാപോഷിണി ആത്മകഥ സീരിയല്‍ തുടരട്ടെ...
രാധ(ഓപ്പോള്‍)യുടെ കുറിപ്പുകളില്‍ തെറ്റുണ്ടെങ്കിലും വായിക്കാതിരിക്കുന്നതെങ്ങനേയാ?
ഏലംകുളം എന്റെയും നാടല്ലേ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
4 അഭിപ്രായങ്ങൾ:
ഇങ്ങനെയുമുണ്ടോ ഒരു അനിയന്‍!!
:)
അപ്പൊ അതാല്ലേ പേര്?
തലക്കെട്ടുകണ്ടു വന്നതാ... വായന സുഖായീല്യ :)
അങ്ങനെവരട്ടേ... തലക്കെട്ടും തലേക്കെട്ടും ശരിയാക്കിയപ്പോ മനസ്സിലായി...
:)
ടീച്ചറേ, ടൈപ്പ് ചെയ്തപ്പോള്‍ എല്ലാം ശരിയായിരുന്നു. പിന്നെ എവിടെ തെറ്റി എന്നത് യൂണിക്കോട് പറയണം.
പിന്നെ, സുഖം തന്നെയല്ലേ?
-സു-
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ