13 നവംബർ 2007

ശങ്കരന്‍ എംബ്രാന്തിരി

അങ്ങനെ കലാമണ്ഡലം ശങ്കരന്‍ എംബ്രാന്തിരിയും പോയി.

ഹൈദരാലി, ഹരിദാസന്‍, എംബ്രാന്തിരി എല്ലാരും കഴിഞു!

ഒന്നും എഴുതാന്‍ തോന്നുന്നില്ല.

8 അഭിപ്രായങ്ങൾ:

Murali K Menon പറഞ്ഞു...

നാട്ടിലുള്ളപ്പോള്‍ അദ്ദേഹവുമായുള്ള ഒരു ഇന്റര്‍വ്യു ടിവിയില്‍ കണ്ടിരുന്നു.വളരെ നന്നായിരുന്നു.
ഇനി അദ്ദേഹത്തിന്റെ കഥകളി പദങ്ങളിലൂടെ നമുക്ക് ആ മഹാനുഭാവനെ ഓര്‍ക്കാം.

ബാഷ്പാഞ്ജലികളോടെ,

രാജ് പറഞ്ഞു...

ആദരാജ്ഞലികള്‍.

എമ്പ്രാന്തിരിയുടെ ‘വീരവിരാടകുമാരവിഭോ’.

താരാപഥം പറഞ്ഞു...

നമുക്ക്‌ ഓര്‍മ്മകളിലൂടെ ആ പാരമ്പര്യം കെടാതെ സൂക്ഷിക്കാന്‍ ശ്രമിക്കാം. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആദരാജ്ഞലികള്‍

Sethunath UN പറഞ്ഞു...

ആദരാജ്ഞലികള്‍.

മൂര്‍ത്തി പറഞ്ഞു...

ആദരാജ്ഞലികള്‍

Rajeeve Chelanat പറഞ്ഞു...

എമ്പ്രാന്തിരി മാഷെ അനുസ്മരിച്ചത് ഏറെ ഉചിതമായി സുനില്‍.

പരമ്പരാഗതമായി പാടിപ്പതിഞ്ഞ രാഗങ്ങളില്‍നിന്നുപോലും പലപ്പോഴും വഴി മാറി, കഥാപാത്രത്തിനും, സന്ദര്‍ഭത്തിനും, ഭാവത്തിനും അനുയോജ്യമായ ആലാപന സമ്പ്രദായത്തിനു ധൈര്യം കാണിച്ച കലാകാരന്‍ എന്ന നിലയ്ക്കായിരിക്കും എമ്പ്രാന്തിരി മാഷ് ഓര്‍മ്മിക്കപ്പെടുക.

ഗുരുനിന്ദ, ഔദ്ധത്യം, പ്രതിഫലം വാങ്ങുന്നതിലെ വിട്ടുവീഴ്ച്ചയില്ലായ്മ, ഇവയൊക്കെ അദ്ദേഹത്തില്‍ അനല്‍പ്പമായി ആരോപിക്കപ്പെട്ടിട്ടുണ്ട്. ആ ആരോപണങ്ങളില്‍ ചിലതില്‍ കഴമ്പുണ്ടെന്നും വരാം. എങ്കിലും, അദ്ദേഹത്തിലെ കലാകാരന്റെ പ്രതിബദ്ധത, അതിലെ ആത്മാര്‍പ്പണം, അവയൊന്നും, ഇനി വരുന്ന കഥകളി ചരിത്രകാരന്മാര്‍ക്ക് നിഷേധിക്കാനാവില്ല.

ഹൈദരാലി അനുസ്മരണത്തിന് പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ കഴിഞ്ഞ വര്‍ഷം വന്നപ്പോഴാണ് മാഷെ അവസാനമായി കാണാനും, കേള്‍ക്കാനും കഴിഞ്ഞത്.

തികഞ്ഞ ആത്മവിശ്വാസത്തോടെ, ഓരോ പദം കഴിയുമ്പോഴും, കൂടുതല്‍ക്കൂടുതല്‍ തെളിമയാര്‍ന്നുവരുന്ന ആ ആലാപനസൌന്ദര്യവും,ശബ്ദസംശുദ്ധിയും, അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനായുള്ളു.

കുറുപ്പാശാനും, ഹൈദരാലി മാഷും, എമ്പ്രാന്തിരിമാഷും, വെണ്മണിയുമൊക്കെയുള്ള പരലോകം എത്ര സംഗീതസാന്ദ്രമായിരിക്കും എന്ന ചിന്തയും എന്റെ കൂടെ ഉള്ളില്‍.

അനുസ്മരണത്തിന് നന്ദി.

ഏ.ആര്‍. നജീം പറഞ്ഞു...

നമ്മുടെ തനതായ കഥകള്‍ക്ക് നാട്ടില്‍ വേരുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം പഴയ കലാകാരന്മാരുടെ നഷ്ടം നികത്താനാവാത്തത് തന്നെ...

ബാഷ്പാഞ്ജലികള്‍..

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...