കുറുവ ദ്വീപില്‍ ഒരു മരം കയറല്‍
യാത്രകളിലൂടെയും പഠിക്കാം എന്നാണ് എന്റെ അച്ഛൻ പറഞ്ഞുതന്നിട്ടുള്ളത്. ഓരോ യാത്രയിലും നാം അനവധി പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നു, ആളുകളെ കാണുന്നു, കാഴ്ച്ചകളും വസ്തുക്കളും കാണുന്നു. അതിലൂടെ നാം പുതിയ പലതും മനസ്സിലാക്കുന്നു. അത്തരമൊരു യാത്രയായിരുന്നു ഇത്തവണ അച്ഛൻ ലീവിനു നാട്ടിൽ വന്നപ്പോൾ ഞങ്ങൾ നടത്തിയത്. അത് റമദാൻ അവധിക്കാലത്തു ഞങ്ങൾ നടത്തിയ ഒരു യാത്രയുടെ തുടർച്ചയും ആയിരുന്നു.
റമദാൻ അവധിക്കാലത്ത് ഞാനും അനിയത്തിയും അമ്മയും കൂടെ അമ്മയുടെ അനിയത്തിയുടെ സ്ഥലമായ വയനാട്ടിലേക്കാണ് യാത്ര പോയത്. അതിസുന്ദരമായ സ്ഥലമാണ് വയനാട്.“വയൽ നാട്” എന്ന പ്രയോഗത്തിൽ നിന്നാണ് വയനാട് എന്ന പേരുണ്ടായത്. കേരളത്തിന്റെ വടക്കുഭാഗത്ത് കോഴിക്കോടും കഴിഞ്ഞ് ചുരം കയറി ഏകദേശം നൂറ് കിലോമീറ്റർ സഞ്ചരിച്ചാണ് വയനാട്ടിലേക്ക് പോകുന്നത്. അന്ന് പോയപ്പോൾ സൂചിപ്പാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം തുടങ്ങിയ സ്ഥലങ്ങൾ കണ്ടിരുന്നു.
അതുകൂടാതെ കണ്ട മറ്റൊരു സ്ഥലമാണ് സഹ്യപർവതത്തോടു ചേർന്നുകിടക്കുന്ന വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം. വയനാട് വന്യജീവി സങ്കേതം സുൽത്താൻ ബത്തേരിക്ക് 16 കിലോമീറ്റർ കിഴക്കായി 344 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരന്നു കിടക്കുന്നു. ഏറ്റവും അടുത്തുള്ള വലിയ പട്ടണം സുൽത്താൻ ബത്തേരി ആണ്.
ഇവിടം ആനകൾക്കും പുലികൾക്കും പ്രശസ്തമാണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം കർണാടകത്തിലെ ബന്ദിപ്പൂർ ദേശീയോദ്യാനത്തിനോട് ചേർന്നു കിടക്കുന്നു. നീലഗിരി പ്രകൃതിവ്യവസ്ഥയുടെ ഭാഗമായ ഇവിടം 1973-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങൾക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാർഗ്ഗങ്ങൾ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.സാധാരണ ഈ പ്രദേശത്ത് കണ്ട് വരുന്ന ആന,പുലി, കുറുക്കൻ, കാട്ടുപോത്ത്, പുള്ളിമാൻ, സാമ്പർ മാൻ, പോക്കിപൈൻ (pokkipine) എന്നിവയാണ്.
മുത്തങ്ങയാണ് പിന്നീട് ഞങ്ങൾ കണ്ട സ്ഥലം.
കേരളത്തിലെ വയനാട് ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് മുത്തങ്ങ. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെക്കുന്നു.കർണ്ണാടകവും തമിഴ്‌നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയനൃ എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാൻ, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളിൽ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്.
മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. പൂക്കോട് തടാകം മുത്തങ്ങയ്ക്ക് അടുത്താണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ആദിവാസികളുടെ കുടിലുകൾ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്.2003-ൽ കേരള സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് കേരള പോലീസ് മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികൾക്ക് മേൽ നിറയൊഴിക്കുകയുണ്ടായി. ഇത് മുത്തങ്ങ സംഭവം എന്നറിയപ്പെടുന്നു എന്ന് അച്ഛൻ പറഞ്ഞു തന്നു.
കബനി നദിയുടെ കരയിൽ സർക്കാർ ഔദ്യോഗികമായി വന്യ ജീവി മേഘലയായി പ്രഖ്യാപിച്ച് സംരക്ഷിക്കപ്പെടുന്ന മറ്റൊരു സ്ഥലമാണ് കുറുവ ദ്വീപുകൾ. ഏകദേശം തൊള്ളായിരം ഏക്കർ വിസ്തൃതമായ ഈ ദ്വീപസമൂഹം പലതരം അപൂർവ്വവൃക്ഷങ്ങളാലും പക്ഷികളാലും മറ്റ് ജീവജാലങ്ങളാലും സമൃദ്ധമാണ്.
കുറുവ ദ്വീപിലേക്കു എത്തപ്പെടാൻ ചങ്ങാടമുണ്ടെങ്കിലും സന്ദർശകരുടെ തിരക്കു കാരണം ഞങ്ങൾ കബനി നദി കാൽനടയായി മുറിച്ചു കടക്കാൻ തന്നെ തീരുമാനിച്ചു. വഴുക്കലുള്ള പാറകൾ ധാരാളമുണ്ടായിരുന്ന കബനിയിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഞങ്ങളെപ്പോലെ മുറിച്ചു കടക്കുന്നവർ ധാരാളമുള്ളതിനാൽ പരസ്പരം സഹായിച്ചും കളിതമാശകൾ പറഞ്ഞുരസിച്ചതിനാലും സാഹസികമായ ആ ഉദ്യമം അധികം ബുദ്ധിമുട്ടില്ലാതെ ചെയ്തു തീർത്തു.
കേരളത്തിന്റെ വടക്കെ അറ്റത്തെ മണ്ണ്‍ കുപ്പിയിലാക്കി കൊണ്ട്ട് വരുന്നു
ദ്വീപിലെ കാട്ടിൽ എത്തിയ ഞങ്ങളെ സ്വീകരിച്ചതു മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മരങ്ങളും മുളങ്കാടുകളും ആയിരുന്നു. അതിസുന്ദരമായ സ്ഥലവും അതിനു പറ്റിയ നല്ല കാലാവസ്ഥയും. അവിടം പ്ലാസ്റ്റിക്ക് രഹിതമായി സൂക്ഷിക്കണം എന്ന് പ്രത്യേകം അവിടത്തെ പാറാവുകാർ പറഞ്ഞിരുന്നു. കാട്ടിലൂടെ ഞങ്ങ്നൾ കുറെ നടന്നു. പിന്നീട്ട് ഒരു ചങ്ങാടത്തിൽ കയറി മറ്റൊരു സ്ഥലത്തേക്കു പോയി. ക്ഷീണിച്ചപ്പോൾ തിരിച്ച് പോരാൻ തീരുമാനിച്ചു. ദ്വീപിലേക്കു പോകുമ്പോൾ ഒരു തവണ മുറിച്ചു കടന്ന കബനിയെ തിരിച്ചു പോന്നപ്പോൾ രണ്ട് തവണ മുറിച്ചു കടക്കേണ്ടി വന്നു ഞങ്ങൾക്ക്. എന്റെ ജീവിതത്തിൽ ആദ്യമായിരുന്നു പുഴയിലൂടെ ഉള്ള ഇത്തരം സാഹസികയാത്ര. അതുകൊണ്ട് തന്നെ ഞാൻ ഈ യാത്ര ഒരിക്കലും മറക്കില്ല. പ്രകൃതിമനോഹാരിതയും സാഹസികയാത്രയും ഈ യാത്രയെ മറക്കാൻ വയ്യാത്തത്താക്കി എന്ന് പറയാം.
കുറുവ ദ്വീപുകളിലേക്ക് പോകുന്ന വഴിക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ക്ഷേത്രം കണ്ടു. അവിടെ ജൈനക്ഷേത്രം എന്ന ഒരു ബോർഡും സ്ഥാപിച്ചിരിക്കുന്നു. അതിനുള്ളിൽ പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. പണ്ട് കാലത്ത് ബുദ്ധരുടേയും പിന്നീട് ജൈനരുടേയും സങ്കേതമായിരുന്നു വയനാട് എന്ന് അച്ഛൻ പറഞ്ഞു തന്നു. വീണ വായിക്കുന്ന ഒരു വാനരരൂപ പ്രതിയമയും മറ്റ് ചില പ്രതിമകളും അടങ്ങിയ അ ക്ഷേത്രം ഒട്ടും തന്നെ സംരക്ഷിക്കപ്പെടാതെ കിടക്കുന്നത് കണ്ടപ്പോൾ അൽപ്പം സങ്കടം തോന്നി. നമ്മുടെ പൂർവ്വ്വകാലചരിത്രത്തിലേക്ക് വഴികാട്ടിയായി നിൽക്കുന്ന ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടതു തന്നെ ആണ്. ഇത്തരം പുരാതന സ്ഥലങ്ങൾ സന്ദർശിക്കുന്ന നമ്മളെപ്പോലുള്ളവരും അവ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ബേക്കല്‍ കോട്ടയില്‍ നിന്നും
അന്ന് പോയപ്പോൾ കാണാൻ പറ്റാത്തതും കേരള ചരിത്ര ഗവേഷണത്തിൽ പ്രധാനപ്പെട്ടതുമായ ഒരു സ്ഥലമാണ് എടക്കൽ ഗുഹകൾ. മഴയും സന്ദർശകരുടെ തിരക്കും കാരണം ഇത്തവണയും ഞങ്ങൾക്ക് ഏടക്കൽ ഗുഹകൾ സന്ദർശിക്കാൻ പറ്റിയില്ല. ശിലായുഗത്തിലെ പുരാതനമായ ഒരു സംസ്കാരത്തിന്റെ അവശേഷിപ്പാണ് എടക്കൽ ഗുഹകൾ എന്ന് അച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്. തീർച്ചയായും ഞങ്ങൾക്കതു കാണണം. അതിനാൽ തന്നെ വയനാട്ടിലേക്ക് ഇനിയും തിരിച്ചു വരും എന്ന് തീരുമാനിച്ചാണ് ഞങ്ങൾ മടങ്ങിയത്.
11 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട് അപ്പൂ.............
സിദ്ധാർത്ഥാ,
കാടുകയറുന്നതൊക്കെ കൊള്ളാം. പക്ഷേ കാട്ടിൽ വല്ല വടവൃക്ഷമോ മറ്റോ കണ്ടാൽ അതിനടിയിൽ ചെന്നു് ധ്യാനമഗ്നനായി ഇരുന്നുകളയരുത് ട്ടോ.
എന്തായാലും, ഭാഷയുടെ പുഴകളെല്ലാം ഒറ്റയ്ക്കു് കാൽനടയായിത്തന്നെ മുറിച്ചുകടക്കുക. അപ്പുറത്തു് സ്വന്തമായി ഓരോരോ ദ്വീപുകൾ കണ്ടുപിടിച്ച് അവിടങ്ങളിലെ അരചനായി സുഖമായി വാഴുക.
:)
ആശംസകളോടെ...
മഹന്‍ തരക്കേടില്ലല്ലോ, പ്രോത്സാഹിപ്പിച്ചാലും ..ആശംസകള്‍
കൊച്ചുയാത്രികന് ആശംസകള്‍
അപ്പൂസേ.....വളരെ നന്നായിട്ടുണ്ട് ഈ യാത്രാക്കുറിപ്പ്. വയനാട്ടിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇല്ലേ? ബേക്കല്‍ കോട്ടയുടേയും മറ്റും ചിത്രങ്ങള്‍ ഉണ്ടല്ലോ. ആ യാത്രയുടെ വിവരണം കൂടെ എഴുതൂ. ആശംസകള്‍!
എന്റെ പ്രിയപ്പെട്ട അപ്പൂസേ, യാത്രാവിവരണം അസ്സല്ലായീട്ടുണ്ട്, കേട്ടോ! ഇനിയും എഴുതൂ. മണീ പറഞ്ഞപോലെ വയനാട്ടിലെ കൂടുതൽ ചിത്രങ്ങളും ബേക്കൽ കോട്ടയുടേയും മറ്റും ചിത്രങ്ങളും കൂടി പോസ്റ്റ് ചെയ്യൂ. എല്ലാവർക്കും അതൊക്കെ കാണാമല്ലോ. ആ യാത്രയുടെ വിവരണം കൂടെ എഴുതൂ. പിന്നെ, കൂട്ടത്തിൽ കണ്ട കഥകളി വിശേഷങ്ങളും കൂടി ആവാം.ആശംസകളോടെ.........സ്വാമി അങ്കിൾ, ചെന്നയ്.
അപ്പൂസേ,നന്നായിട്ടുണ്ട്,ട്ടോ.പോയ ഓരോ സ്ഥലങ്ങളെക്കുറിച്ചും ഇതുപോലെ വിശദായി എഴുതൂ.
ഫോട്ടോ ഇടുമ്പോൾ കുറച്ചൂടി നല്ല ഫോട്ടോകൾ നോക്കി ഇടണതാ നല്ലത്:)
നന്നായിട്ട്ണ്ട് ട്ടോ :-)- നിഖില്‍ അങ്കിള്‍
അപ്പൂ നന്നായിട്ടുണ്ട് . കുറച്ച് കൂടി ചിത്രങ്ങൾ ആകാമായിരുന്നു എന്നെനിക്ക് തോന്നി.. എനിയും എഴുതൂ
കൊള്ളാം
താങ്കളുടെ എഴുത്തുകൾ ഒരു മലയാളം ഓൺലൈൻ മാഗസിന് ആവിശ്യമുണ്ടെന്ന് പറഞ്ഞാൽ അത് അഹങ്കാരമാകില്ലങ്കിൽ...
പ്ലീസ് എന്തെങ്കിലും ഞങ്ങൾക്കും എഴുതിത്തരൂ...
www.malayalamemagazine.com
livestylemagazine@gmail.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ