09 ജനുവരി 2015

2015ലെ ആദ്യ വായന

രണ്ടായിരത്തിപതിനഞ്ചിന്റെ വായനയുടെ തുടക്കം ഇഷ്ടകഥാകാരന്‍ ഇ. ഹരികാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചായിരുന്നു. പൂതപ്പാട്ട് ഓഡിയോ കാസറ്റായി ഇറക്കാന്‍ ശശിധരന്‍ സാറിനെ കാണതും അതിനോടനുബന്ധിച്ച അദ്ദേഹത്തിന്റെ അനുഭവങ്ങളും. പിന്നെ പൂതപ്പാട്ടിലെ പൂതത്തിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്ത്രീയുടെ കഥയും ടച്ചിങ്ങ് ആയി തോന്നി.

ശേഷം, എടുത്തത് മനോജ് കുറൂറിന്റെ 'നിറപ്പകിട്ടുള്ള ന്രുത്ത സംഗീതം' എന്ന പുസ്തകമായിരുന്നു. അതിലെ എല്ലാ ലേഖനങ്ങളും ശ്രദ്ധയോടേ വായിച്ചു എന്ന് പറയാനാകില്ല എങ്കിലും വായിച്ചു. ഒരു പക്ഷെ ഇത്തരത്തില്‍ ഇത്തരം വിഷയങ്ങളില്‍ മലയാളത്തില്‍ ആദ്യം വായിക്കുന്ന ഒരു ഗ്രന്ദ്തമായിരിക്കും അത്. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് അല്പം.

മുപ്പത്തിയൊന്ന് ലേഖനങ്ങളുടെ ഒരു സമാഹാരമാണ്‌ ഡി.സി ബുക്സ് പ്രസിധീകരിച്ച പ്രസ്തുത പുസ്തകം. ആദ്യ ലേഖനങള്‍ മലയാളസിനിമയിലെ സംഗീതവും അതിലെ പരീക്ഷണങ്ങളേയും രേഖപ്പെടുത്തുന്നു. ജനപ്രിയസംഗീതമാണ്‌ മൊത്തം പുസ്തകത്തിന്റെ തന്നെ ഉള്ളടക്കം.

ജാസ്സി ഗിഫ്റ്റിന്റെ പാട്ടിനെ (ലജ്ജാവതിയെ) പറ്റി എഴുതിയ ലേഖനമാണ്‌ പുസ്തകത്തിന്റെ മുഖമുദ്ര എന്ന് ഞാന്‍ കരുതുന്നു. അതില്‍ മനോജ് ഉദ്ദേശിച്ച സംഗീത പരിണാമ, പരീക്ഷണങ്ങളുടെ ഉദ്ദേശം എന്താണ്‌ എന്ന് സൂചിപ്പിക്കുന്നു. ഒരു പക്ഷെ എന്റെ തോന്നലിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നായതിനാലാവാം എനിയ്ക്ക് ആ ലേഖനത്തിനോട് ഒരു പ്രത്യേകത തോന്നാനും കാരണം.  

ആദ്യ രണ്ട് ലേഖനങ്ങളും മലയാളസിനിമയുടെ തുടക്കം മുതല്‍ രണ്ടായിരങള്‍ വരെയുള്ള ജനപ്രിയ ഗാനങ്ങളെയും അവകളുടെ സ്വഭാവത്തേയും രേഖപ്പെടുത്തുന്നു. അതിനാല്‍ തന്നെ അവകളില്‍ വലിയൊരു ഭാഗം സിനിമകളും അവകള്‍ ഇറങ്ങിയ കൊല്ലങ്ങളും സംഗീത സംവിധായകരുടെ പേരുവിവരങ്ങളും ഒക്കെ ആയി വിസ്തരിച്ച് ഒഴുകുന്നു.

പിന്നെ ഒരു ലേഖനം കെ. പി ഉദയഭാനുവിനെയും അദ്ദേഹത്തിന്റെ സംഗീതവഴികളേയും കുറിച്ചാണ്‌.

അടുത്തത് നല്ലോം പഴകി, താരതമ്യേന, മോഡേണ്‍ തമിഴ് സംഘങ്ങള്‍ അവതാരമണെന്നൊക്കെ പറയുന്ന പച്ചമനുഷ്യനായ ത്യാഗരാജസ്വാമികളെ കുറിച്ചാണ്‌ എന്നത് കൌതുകമുണര്‍ത്തി. ഇവിടേയും എന്റെ തോന്നലുകള്‍ തന്നെ ആണ്‌ മനോജിനുള്ളത് എന്നും ഞാന്‍ സ്വയം ഓര്‍ത്തു. അങ്ങനെ അല്ല, എന്റെ തോന്നലുകളാണ്‌ മനോജ് എഴുതിയിരിക്കുന്നത് എന്ന് പറയുകയാവും കുറച്ചു കൂടെ ഭംഗി.

ദേ വരുന്നു അടുത്ത സേം പിന്ച്ച് :) ഉസ്താദ് സക്കീര്‍ ഹുസൈനെ കുറിച്ച് സ്വന്തം അനുഭവങ്ങളും കൂട്ടി ഒരു വിലയിരുത്തല്‍. നെറ്റില്‍ കാണുന്ന പലചിത്രങ്ങളും പല എഴുത്തുകളും ഒക്കെ കണ്ടും വായിച്ചും എനിക്കും ചെറുതായി തോന്നിയ സംഗതികള്‍ മനോജ് ഭംഗിയായി എഴുതി വെച്ചിരിക്കുന്നു.

ഇതനര്‍ത്ഥം ഞാന്‍ മനോജിനെ പോലെ ചിന്തിയ്ക്കുന്നു വെന്നോ, മനോജിന്റെ ചിന്ത പോലെ ചിന്തിയ്ക്കാനോ എഴുതുവാനോ കഴിവുണ്ട് എന്നല്ലാ ട്ടൊ.  ചെലത് വായിക്കുമ്പോ ചെലത് കാണുമ്പോ തോന്നാറില്ലേ, ഹേയ് ദ് എന്താ എനിക്ക് എഴുതാന്‍ പറ്റാത്തത് എന്ന്? അതുപോലെ കൂട്ട്യാല്‍ മതി. അത്രേ ഉള്ളൂ.

പിന്നെ ഉള്ള 'ഒഴുകിനീങ്ങുന്ന ഇടങളുടെ സംഗീതം' എന്ന ലേഖനം ഞാന്‍ പിന്നേയ്ക്ക് വേണ്ടി, ഓടിച്ച് വായിച്ച് മാറ്റി വെച്ചു.

അതുപോലെ തന്നെ തുടര്‍ന്നുള്ള അര്‍നോള്‍ഡ് ഷോണ്‍ബര്ഗിനെ കുറിച്ചുള്ളതും

മൈക്കേല്‍ ജാക്സണ്‍ മ്ഡോണ എന്നിവരെ കുറിച്ചുള്ളതും

മഹ്മൂദ് ദര്വിഷ് മാഴ്സേല്‍ ഖലീഫെ, എന്നിവരെ കുറിച്ചുള്ളതും ഓടിച്ച് വായിച്ചതേ ഉള്ളൂ.

പിന്നെ നമ്മുടെ എ. ആര്‍ റഹ്മാനെ കുറിച്ചാണ്‌. വായിച്ചു.

ജോണ്‍ ലെനണ്, മാതംഗി മായ അരുള്‍ പ്രകാശം എന്നിവരൈല്‍ മാതംഗി മായാ അരുള്‍പ്രകാശം എനിക്കത്ര പരിചയം പോരാ. അതിനാല്‍ കൂടുതല്‍ വായിക്കണം എന്നു കരുതി വായിക്കാതെ വിട്ടു.

മൈക്കേല്‍ ജാക്സണെ പറ്റി വീണ്ടും ഒരു ലേഖനം ബീറ്റില്‍സിനെ പറ്റി മറ്റൊന്ന്, നിരപ്പകിട്ടുള്ള ന്ര്ത്തസംഗീതം എന്ന പുസ്തകത്തിന്റെ പേരിലുള്ള മറ്റൊരു ലേകഹനമ്, അത് ബോണി എമ്മിനെ കുറിച്ച്, (രാ രാ രാസ്പുട്ടിന്‍ എന്ന പാട്ട് പണ്ട് കേട്ടിട്ടുണ്ട്‌ ഞാന്) പിന്നെ ബോബ് മാര്‍ലിയെ കുറിച്ച്, 'ഹോട്ടല്‍ കാലിഫോര്ണിയ'യെകുറിച്ച് ടോറി അമോസ്, ഫിയോണ ആപ്പിള്‍ എന്നിവരെ കുറിച്ച് ഒക്കെ ഉള്ള ലേഖനങ്ങളാണ്‌ പിന്നീട് വരുന്നത്. മുഹൂര്‍ത്തം ശരിയല്ലാത്തതിനാല്‍ അവയൊക്കെ വായിക്കാനായി മറിച്ച് നോക്കി വിട്ടു.

ഷക്കീരയെ കുറിച്ചുള്ള അടുത്ത ലേഖനം വായിച്ചു. ലഹരിയില്‍ വഴുതിയ സംഗീതവഴികള്‍ എന്ന ലേഖനവും അതുപോലെ തന്നെ മാറ്റി വെച്ചു.

മെഹ്ദി ഹസ്സനെ കുറിച്ചുള്ള ഒരു അനുസ്മരണ ലേഖനത്തോടൊപ്പം അവസാനിച്ച പുസ്തകം കാവ്യാത്മകവും സംഗീതാത്മകവുമായി അവസാനിപ്പിച്ചു എന്നും പറയാം.

ചുരുക്കത്തില്‍ ഞാന്‍ ഒരു പുസ്തകവും ആദ്യവസാനം വായിക്കാറില്ലാ എന്ന് പറയാറുള്ളത് അന്വര്‍ത്ഥമാക്കി ഈ വായനയും.

ത്രേ ള്ളൂ. :)

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...