ദൊസ്റ്റോയോവ്സ്കിയുടെ പൊളിറ്റിക്കൽ ഐഡിയകളും അന്ധവിശ്വാസങ്ങളും ഒന്നും അദ്ദേഹത്തിന്റെ ഒരു നോവലിലും വരുന്നില്ല. അവകളിൽ മറിച്ച് മനുഷ്യന്റെ ഇന്നർ കോൺഫ്ലിക്റ്റുകൾ മാത്രം ആണ്. അത് ശുദ്ധമായ മനശ്ശാസ്ത്രം. അതാണ് ഫ്രോയിഡിനും മറ്റും പഠനവിഷയം ആയതും.
ദൊസ്റ്റോയോവ്സ്കിയുടെ പൊളിറ്റിക്കൾ ഐഡിയകൾ സ്ത്രീകളെ അവരുടെ ശക്തിയെപറ്റി ഉള്ളവിചാരങ്ങൾ ഒന്നും അനുകരണീയം തന്നെ അല്ല. കത്തലിക്ക് ക്രിസ്റ്റ്യാനിറ്റിയേയും അദ്ദേഹം എതിർത്തിരുന്നു. വേശ്യാവൃത്തി നടന്നിരുന്ന കാലത്ത്, നിക്കോളാസ് ഒന്നാമൻ അത് നിയമവിധേയമാക്കിയശേഷം വേശ്യകളെ പുനരധിവസിപ്പിക്കാൻ പല വുമൺ ലിബറേഷൻ സംഘടനകളും ശ്രമം നടത്തിയിരുന്നു. അതിനെ ഒക്കെ അദ്ദേഹം എതിർത്തിരുന്നു എന്നത് വാസ്തവം.
Baden Baden എന്ന സ്ഥലം ചൂടുനീറുറവകൾ ഉള്ള, തെക്കുപടിഞ്ഞാറൻ ജർമ്മനിയിൽ, ഫ്രാൻസിന്റെ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ഒരു നഗരമാണ്.
Baden Baden എന്ന സ്ഥലം ചൂടുനീറുറവകൾ ഉള്ള, തെക്കുപടിഞ്ഞാറൻ ജർമ്മനിയിൽ, ഫ്രാൻസിന്റെ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ഒരു നഗരമാണ്.
The springs at Baden-Baden were known to the Romans as Aquae ("The Waters")[citation needed] and Aurelia Aquensis ("Aurelia-of-the-Waters") after M. Aurelius Severus Alexander Augustus.[2]
In modern German, Baden is a gerund meaning "bathing"[3] but Baden, the original name of the town, derives from an earlier plural form of Bad ("bath").[4] (The modern plural has become Bäder.)[5] As with the English placename "Bath", there are various other Badens at hot springs throughout Central Europe. The current doubled name arose to distinguish it from the others,[4] particularly Baden near Vienna in Austria and Baden near Zürich in Switzerland. It is a reference to the Margraviate of Baden-Baden (1535–1771), a subdivision of the Margraviate of Baden, the territory named after the town. Baden-Baden became its formal name in 1931.[6]
Leonid Tsypkin എഴുതിയ ഒരു റഷ്യൻ നോവലാണ് സമ്മർ ഇൻ ബദെൻ-ബാദെൻ. ബേദൻ ബേദനിലെ ഗ്രീഷ്മകാലത്ത് എന്ന പ്രസ്തുതനോവലിന്റെ മലയാളതർജ്ജുമ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വില 140.00 രൂപ. വിവർത്തനം ചെയ്തിരിക്കുന്നത് കെ.പി.ബാലചന്ദ്രൻ.
വേനൽക്കാലത്തെ പ്രണയം എന്ന പേരിൽ വി. രാജകൃഷ്ണൻ എഴുതിയ ഒരു ലേഖനവും ട്സ്പ്കിൻ എന്ന എഴുത്തുകാരന്റെ ദുഃഖപൂർണ്ണമായ ജീവിതത്തെക്കുറിച്ച് എന്ന തലക്കേട്ടോടുകൂടിയ സൂസൻ സോണ്ടാഗിന്റെ ഒരു ലേഖനവും ആമുഖലേഖനങ്ങളായി പുസ്തകത്തിൽ ഉണ്ട്.
Leonid Tsypkin സാഹിത്യകാരനായ ഡോക്ടർ ആയിരുന്നു. 1926 മാർച്ച് 20നു യു.എസ്.എസ്.ആറിലെ മിൻസ്കിൽ ജനിച്ചു. റഷ്യൻ ജൂതനായിരുന്നു അദ്ദേഹം. 1982 മാർച്ച് 20നു 56 ആം വയസ്സിൽ മോസ്കോയിൽ വെച്ച് അദ്ദേഹം മരിച്ചു. സമ്മർ ഇൻ ബേദൻ ബേദൻ മരണാനന്തരം ആണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹം പ്രശസ്തനായ ശാസ്ത്രഗവേഷകനുമായിരുന്നു. നൂറോളം ശാസ്ത്രപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leonid Tsypkin അന്ന ഗ്രിഗോറിയേവ്ന ഡൊസ്റ്റോയോവ്ക്സയയുടെ ഡയറി എന്ന പുസ്തകവും (ഇവർ ദോസ്റ്റോയോവ്സ്കിയുടെ ഭാര്യ ആണല്ലൊ, ആ പുസ്തകവും പ്രസിദ്ധമാണ്.) കയ്യിൽ എടുത്ത് പീറ്റേഴ്സ്ബർഗിലേക്ക് ഒരു തീവണ്ടി യാത്ര തുടങ്ങുന്നതാണ് തുടക്കം. യാത്രയിൽ ഡയറിവായിക്കുന്നു, അതിനിടയ്ക്ക് ദൊസ്റ്റോയോവ്സ്കിയും അന്നയും ദൊസ്റ്റോയോവ്സ്കിയുടെ വിവിധകൃതികളിലെ കഥാപാത്രങ്ങളും സംഭവങ്ങളും ഒക്കെ വരുന്നു. ആഖ്യാനരീതി രസകരം ആണ്. ആദ്യഭാഗങ്ങൾ എനിക്ക് ബോറടിച്ചു എങ്കിലും ക്രമേണ ആസ്വദിച്ച് വായിച്ചു ഞാൻ. ധാരാളം വിവരണങ്ങളും ഇമേജറികളും എല്ലാം ഉൾപ്പെടുത്തി നന്നായി എഴുതിയിരിക്കുന്നു. ഒരു പക്ഷെ ഇതിനേക്കാൾ മനോഹരമായിരിക്കാം മൂലകൃതി.
വർത്തമാനകാലവും ഭൂതകാലവും ഇണപിരിച്ച് എഴുതിയിരിക്കുന്നു. അല്പം ഭ്രമാത്മകമായ എഴുത്ത്. ദൊസ്റ്റോയോവ്സ്കി ഒരു വികാരമായിരുന്നു Leonid Tsypkin ന് എന്ന് ഇത് വായിച്ചാൽ മനസ്സിലാകും.
ദൊസ്റ്റോയോവ്സ്കിയെ എന്തുകൊണ്ട് വ്യക്തിപരമായി ഇഷ്ടപ്പെടുന്നുഎന്നതിനു ഉത്തരം, അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളും പിന്നീട് സ്വയം ചെയ്യുന്ന പീഡനങ്ങളും എല്ലാം കൂടെ അദ്ദേഹത്തിനോട് നമുക്ക് തോന്നുന്ന സഹാനുഭൂതിയും ആ സഹാനുഭൂതി വളാർന്ന് സ്നേഹമാവുകയും ആണെന്ന് എന്റെ ഒരു ഊഹം. അത്ര മാനസികവ്യഥ അനുഭവിച്ചിരുന്ന ഒരാൾ ആണല്ലൊ ദൊസ്റ്റോയോവ്സ്കി.
ഈ കൃതി ഒരിക്കലും ഒരു സങ്കീർത്തനം പോലെ എന്ന കൃതിയുമായി താരതമ്യം ചെയ്യാൻ പറ്റില്ല. സങ്കീർത്തനം പോലെ ഒരു കുഞ്ഞുക്യാൻവാസ് എങ്കിൽ ഇതിലെ ക്യാൻവാസ് വളരെ വിസ്തൃതമാണ്. ദൊസ്റ്റോയോവ്സ്കി മാത്രമല്ല സ്റ്റാലിന്റെ ക്രൂരകൃത്യങ്ങളെ പറ്റിയും ടർഗനേവുമായുള്ള ദൊസ്റ്റോയോവ്സ്കിയുടെ വാദപ്രതിവാദങ്ങളെ പറ്റിയും പുഷ്കിനെ പറ്റിയും ഒക്കെ അതിഗംഭീരമായി പറയുന്നുണ്ട്. പുഷ്കിനും ദൊസ്റ്റോയോവ്സ്കിയും ഒരേ കാലത്തിലല്ല ജീവിച്ചത് എന്നത് ഒരു ഭാഗ്യം ആണെന്നു നോവലിസ്റ്റ്. അല്ലെങ്കിൽ പുഷ്കിനായിരിക്കുമത്രെ ദോസ്റ്റോയോവ്സ്കിയുടെ ആദ്യ എതിരാളി. ഭാഗ്യം കൊണ്ട് ആ പട്ടം ഇപ്പോൾ ടർഗനീവിനാണ് കിട്ടിയത്.
ദസ്തോയോവ്സ്കി ദമ്പതിമാരുടെ ഇണക്കവും പിണക്കവും കലർന്ന ജീവിതത്തിനിടയിലും അവരുടെ അനുരാഗസാഫല്യം കുറിക്കുന്ന പല മാദകമുഹൂർത്തങ്ങളും നോവലിസ്റ്റ് പറയുന്നുണ്ട്. തല്ലുകൂടും അവസാനം അന്നയോട് ശുഭരാത്രി പറയാനായി വരും. ചുംബിയ്ക്കും. തലോടും അവസാനം അവർ സകലതും മറന്ന് തീരം കണ്ണിൽ നിന്ന് അപ്രത്യക്ഷമാകുന്നത് വരെ കടലിൽ നീന്തിക്കളിയ്ക്കും എന്നാണ് നോവലിസ്റ്റിന്റെ മനോഹരമായ വിവരണം.
ദൊസ്റ്റോയോവ്സ്കിയുടെ കൃതികളിൽ ഉടനീളം ഉള്ള ജൂതന്മാരെ കുറിച്ചുള്ള മോശപരമാർശങ്ങൾ ജൂതനായ Leonid Tsypkin നെ സ്വാധീനിച്ചിരുന്നു. അതിനെ പറ്റിയും നോവലിസ്റ്റ് കൃതിയിൽ പറയുന്നുണ്ട്. സോവിയറ്റ് റഷ്യയോടുള്ള എതിർപ്പ് പലഭാഗത്തും കാണാം. രാഷ്ട്രീയം പലസ്ഥലത്തും കടന്നുവരുന്നുണ്ട്.
എനിക്ക് ഏറ്റവും ഇഷ്ടമായ ഒരു ഭാഗം പറഞ്ഞ് നിർത്തട്ടെ. അത് ദൊസ്റ്റോയോവ്സ്കിയുടെ മരണത്തെ പറ്റി ആ ദിവസത്തെ പറ്റിയുള്ള ദീർഘവിവരണം ആണ്. അപ്പോഴത്തെ അന്നയേയും ദൊസ്റ്റോയോവ്സ്കിയേയും കാണാൻ വരുന്നവരെ പറ്റിയും എല്ലാം നന്നായി വിസ്തരിച്ച് എഴുതിയിട്ടുണ്ട്. ഡെത്ത് ഓഫ് ഇവാൻ ഇല്ലീച്ച് എന്ന ടൊൾസ്റ്റോയ് കഥയുടെ മറ്റൊരു ചെറിയ പതിപ്പ്. എന്നാൽ ഇവാൻ ഇല്ലീച്ച് അല്ലാ ദൊസ്റ്റോയോവ്സ്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ