IN RETURN: JUST A BOOK
പകരം, ഒരു പുസ്തകം മാത്രം
പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിനെ പറ്റി ഒരു ഡോ ക്യുമെന്ററിയുടെ പേരാണ് ഇത്.
In Return: Just a Book is a 2016 Indian Malayalam and Russian language documentary written by Paul Zacharia and directed by Shiny Benjamin. The documentary which is inspired by Perumbadavam Sreedharan's bestseller Oru Sankeerthanam Pole has been selected for the Indian panorama section of the International Film Festival of India, Goa (IFFI) in the documentary (non-fiction) category. എന്ന് വിക്കിപീഡിയ.
ഡോക്യുമെന്ററിയുടെ ടൈറ്റിൽ തന്നെ നോവലിന്റെ മനോഹാരിതയിലേക്ക് വിരൽ ചൂണ്ടുന്നു. ആ പേരുതന്നെ മതി അതിലെ നിർമ്മമതയ്ക്ക്. പെരുമ്പടവം ശ്രീധരൻ ദോസ്റ്റോയോവ്സ്കി ഫാൻ. അതിനാൽ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുതി. വായിച്ചു ഞാൻ. അതികേമം തന്നെ. എന്തൊരു ഭാഷ! നിർമ്മലമായ ഭാഷ. പെരുമ്പടവത്തിന്റെ മനസ്സ് പോലെ എന്ന് ഞാൻ. ദൊസ്റ്റോയോവ്സ്കി തന്റെ പുസ്തകങ്ങളിലൂടെ പെരുമ്പടവം ശ്രീധരൻ എന്ന വായനക്കാരനു എന്തു തരം അനുഭൂതികൾ നൽകിയിട്ടുണ്ടോ, അതിനു പകരമായി ഒരു പുസ്തകം മാത്രം തിരിച്ച് പെരുമ്പടവം എന്ന എഴുത്തുകാരൻ എഴുതി. അതാണ് ഒരു സങ്കീരത്തനം പോലെ എന്ന നോവൽ.
പെരുമ്പടവം എന്ന എഴുത്തുകാരനിലൂടെ, അദ്ദേഹത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ അധികരിച്ച്, പെരുമ്പടവത്തിന്റെ ദൊസ്റ്റോയോവ്സ്കി ഫീലിങ്ങ്സ് അറിയാൻ ശ്രമിക്കുന്ന ഒരു ഡോക്യു ഫിക്ഷൻ ആണ് ഷൈനി ജേക്കബ് ബെഞ്ചമിൻ നിർമ്മിച്ചിരിക്കുന്നത്. പോൾ സക്കറിയയുടെ സ്ക്രിപ്റ്റ്. കൺസപ്റ്റ് ആരായിരുന്നു എന്ന് എനിക്ക് ഓർമ്മ ഇല്ല. എന്തായാലും ആ കൺസപ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു. ഒരു എഴുത്തുകാരൻ കൂടെ ആയ വായനക്കാരൻ, അദ്ദേഹത്തിന്റെ ഒരു കൃതി, അതിലൂടെ മറ്റൊരു എഴുത്തുകാരനെ അറിയാൻ ശ്രമിക്കുന്നു. അതിനു പറ്റിയ മാതിരി നല്ല സ്ക്രീൻഷോട്സും സീക്വൻസും ഒക്കെ നന്നായി ചേർത്തിട്ടുണ്ട്. നല്ല ഭംഗിയുള്ള പല ഷോട്ടുകളും അതിൽ ഉണ്ട്.
ഷൈനിയുടെ ഡോക്യുഫിക്ഷനിൽ ചൂതുകളി ബോർഡിലെ കളങ്ങളിൽ ഇംഗ്ലീഷിൽ ആണ് എഴുതി വെച്ചിരിക്കുന്നത്. റഷ്യൻ ഭാഷയിൽ അല്ല എന്നത് ഒരു അരോചകമായി എനിക്ക് തോന്നുന്നു. അത് ഓർക്കുമ്പോൾ തന്നെ അന്ന എഴുതിയിരിക്കുന്നത്, ബില്യാർഡ്സ് കളി എന്നാണ്. അല്ലാതെ ഈ കാണുന്ന ചക്രം തിരിയുന്ന കരുക്കൾ ഉള്ള ചൂത് അല്ല.
ചൂതുകളി, അതിനെ പറ്റി പറയണ്ടല്ലൊ. മഹാഭാരതയുദ്ധം തന്നെ അത് കാരണമാണല്ലൊ. ദേവന്മാരുടെ കളിയായിരുന്നുവത്രെ അത്.
പെരുമ്പടവത്തിന്റെ നോവൽ ഒരു അർദ്ധപൈങ്കിളി നോവൽ എന്ന് പലരും പറഞ്ഞു. എനിക്കതിൽ വിരോധമൊന്നും ഇല്ല. എന്നാലും അത് വായനാസുഖം തരുന്ന നല്ല തെളിമയാർന്ന മലയാളത്തിൽ ആണ് എന്നത് പെരുമ്പടവം ശ്രീധരന്റെ ഭാഷാപ്രാവീണ്യത്തെ കാണിക്കുന്നു.
ഒരു സങ്കീർത്തനം പോലെ 1993ൽ പ്രസിദ്ധീകരിച്ചു. 2005 ആയപ്പോഴേക്കും ഒരുലക്ഷത്തിലധികം കോപ്പി വിറ്റു. പെരുമ്പടവത്തിന്റെ കൃതിയിലെ ഭാഷ വളരെ സൗമ്യവും സുഖശീതളവും ആണ്. എവിടേയും ഗ്രേറ്റ്നസ്സ് ആണ് പെരുമ്പടവം കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും ഉണ്ട് ഈ ഒരു സവിശേഷത എന്നത് എനിക്ക് കുറഞ്ഞ നാളുകളിലെ പരിചയവും ഇടപെടലുകളും കൊണ്ട് മനസ്സിലാക്കിയിട്ടുണ്ട്. ഒരിക്കലും ദേഷ്യം വരുന്ന ഒരാൾ ആയി തോന്നിയിട്ടില്ല എനിക്ക്. എന്റെ വായന ചിലപ്പോൾ ഒരു പുസ്തകം കിട്ടിയാൽ ആദ്യം മുതൽ അവസാനം വരെ എന്നൊന്നും ആവില്ല. ചിലപ്പോൾ തിരിച്ചാകാം ചിലപ്പോൾ മദ്ധ്യത്തിൽ നിന്നാകം. ചിലപ്പോൾ കുറച്ച് അദ്ധ്യായങ്ങൾ മാത്രം ആകാം എന്നൊക്കെ പറഞ്ഞപ്പോൾ,അദ്ദേഹം ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞത് ഓർക്കുന്നു 'നന്ന്, നന്ന്, അങ്ങനെ തന്നെ വേണം, തുടരൂ' എന്ന് പകുതി കളിയാക്കിക്കൊണ്ടും പകുതി സീരിയസ്സും ആയിരുന്നു അത്. ശേഷം തിരുവനന്തപുരത്തെ വീട്ടിൽ പോയതും ലൈലച്ചേച്ചിയുടെ മട്ടൺ കറിയും, എന്റെ മകൾ ലൈലചേച്ചിയുടേ മടിയിൽ നിന്ന് ഇറങ്ങാതെ പോരാൻ നേരത്ത് കവിളിൽ ഉമ്മകൊടുത്ത് യാത്ര പറഞ്ഞതും ഒക്കെ ഞാൻ ഓർക്കുന്നു.
ഡൊസ്റ്റോയോവ്സ്കിയുടെ ചൂതാട്ടം, കള്ളുകുടി എന്നിവയോടുള്ള അടങ്ങാത്ത വാഞ്ഛ അദ്ദേഹത്തിന്റെ ഒരു വീക്നെസ്സ് അല്ല മറിച്ച് അത് ക്രിയേറ്റീവ് എഗണി ആന്റ് ഇന്റേണൽ കോൺഫ്ലിക്റ്റ്സ് ഒഫ് എ ഗ്രേറ്റ് റൈറ്റർ എന്ന് പെരുമ്പടവം പറയുന്നതായി വിക്കി.
കുട്ടിക്കാലത്ത് ഒരിക്കൽ ഒമ്പത് വയസ്സായുള്ള ഒരു പെൺകുട്ടിയെ ഒരു വയസ്സൻ കള്ളുകിടിയൻ ബലാൽസംഗം (1830) ചെയ്തപ്പോൾ ദൊസ്റ്റോയ്വ്സ്കിയോട് ഡോക്ടറായ അച്ഛനെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞു. ഈ കുട്ടി ദൊസ്റ്റോയോവ്സ്കിയുടെ കളിക്കൂട്ടുകാരി കൂടെ ആയിരുന്നു. അച്ഛൻ എത്തിയപ്പോഴേക്കും ബ്ലീഡിങ്ങ് കാരണം കുട്ടി മരിച്ചിരുന്നു. ഈ സംഭവം ദൊസ്റ്റോയോവ്സ്കിയുടെ മനസ്സിൽ ആഴത്തിൽ പാട് സൃഷ്ടിച്ചിട്ടുണ്ട്. വയസ്സായ ആണും വയസ്സു കുറഞ്ഞ പെണ്ണുമായുള്ള സ്ത്രീപുരുഷബന്ധം ദൊസ്റ്റൊയോവ്സ്കിയുടെ കാരമസോവ് ബ്രദേഴ്സ്, ദ ഡെവിൾസ് തുടങ്ങിയ നോവലുകളിൽ കാണാം. അന്നയുമായുള്ള സ്വന്തം ബന്ധവും ഏകദേശം അതു തന്നെ എന്നതും കാണാം.
അന്നയാണ് ദൊസ്റ്റോയോവ്സ്കിയെ കടഭാരങ്ങളിലിൻ നിന്നും കരകയറ്റിയതും ശേഷം അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിറ്റുവരവും എല്ലാം നോക്കിയിരുന്നതും. 1871ൽ ദൊസ്റ്റോയോവ്സ്കി ചൂതാട്ടം എന്ന തന്റെ അടക്കാൻ വയ്യാത്ത ഹോബി ഉപേക്ഷിച്ചു. ദോസ്റ്റോയോവ്സ്കി 1881ൽ മരിച്ചപ്പോൾ അന്നയ്ക്ക് 35 വയസ്സ്.
04 ഒക്റ്റോബറ്റ് 1866ൽ അന്ന ദൊസ്റ്റോയോവ്സ്കിയുടെ സ്റ്റെനോഗ്രാഫർ ആയി ജോലിയ്ക്ക് ചേർന്നു. 15 ഫെബ്രുവരി 1867 വിവാഹം കഴിച്ചു. 9 ജൂൺ 1918, 71ആം വയസ്സിൽ അന്ന മരിച്ചു.
ദൊസ്റ്റോയോവ്സ്കിയുടെ അവസാന പതിനാലു പതിനഞ്ചുകൊല്ലങ്ങൾ മാത്രമേ അന്ന ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മരണശേഷവും അന്ന വിവാഹം കഴിച്ചില്ല എന്ന് മാത്രമല്ല ദോസ്റ്റോയോവ്സ്കിയുടെ ഓർമ്മയ്ക്കായി പലതും ചെയ്യുകയും ചെയ്തു.
എമിഗ്രന്റ് എഗൈൻസ്റ്റ് ഔർ വിൽ എന്ന സ്ഥിതിയാകുമെന്ന കാരണത്താൽ അവർ വിവാഹശേഷമുള്ള യൂറോപ്യൻ വാസത്തിൽ നിന്നും തിരിച്ചു വന്നു എന്ന് അന്ന, ഡയറിയിൽ എഴുതിവെച്ചിരിക്കുന്നു. വിവാഹശേഷം യൂറോപ്പിൽ നിന്നും തിരിച്ച് വരുമ്പോൾ ഇരുപത്തിയയ്യായിരം റൂബിൾ കടവും കയ്യിൽ അറുപത് റൂബിളും രണ്ട് ട്രങ്ക് പെട്ടികളും എന്ന് അന്ന.
എമിലി അപ്പോഴേക്കും സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചിരുന്നു. എന്നാൽ പാവേൽ അങ്ങനെ ആയിരുന്നില്ല
25000 റുബിൾ കടത്തിൽ ഏകദേശം 3-4 ആയിരമേ ദൊസ്റ്റോയോവ്സ്കിയുടേതായി ഉണ്ടായിരുന്നുള്ളൂ. ബാക്കി അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ പത്രവും മാഗസിൻ പ്രവർത്തനവും ആയി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിലേറെ അതുമായി ബന്ധപ്പെട്ടവർ ദോസ്റ്റോയോവ്സ്കിയെ പറ്റിയ്ക്കാൻ തുടങ്ങി. ദോസ്റ്റോയോവ്സ്കി മനുഷ്യരുടെ സത്യസന്ധതയിൽ അവിശ്വാസം രേഖപ്പെടുത്താത്തതിനാൽ എല്ലാം ഏറ്റെടുത്തു. അന്ന തന്റെ ഡയറിക്കുറുപ്പുകളിൽ പറയുന്നത് ഭൂരിഭാഗം കടവും ദൊസ്റ്റോയോവ്സ്കിയെ പറ്റിച്ചവർ ആണെന്നാണ്. തെളിവുകളും പറയുന്നുണ്ട്. അങ്ങനെ വിവാഹശേഷമുള്ള പതിമൂന്ന് വർഷവും കടം വീട്ടാനായി ജീവിച്ചു എന്നാണ് അന്ന എഴുതുന്നത്. പൂർണ്ണതൃപ്തിയായ ഒരു നോവലും ദൊസ്റ്റോയോവ്സ്കി എഴുതിയിട്ടല്ല എന്നും അതിനു കാരണം ഇത്തരം കടങ്ങൾ ആണെന്നും അന്ന എഴുതുന്നു. അന്നയുടെ വിവാഹജീവിതം മുഴുവൻ അന്ന അറിയാത്ത,കാണാത്ത, ഭർതൃസഹോദരന്റെ കടം വീട്ടാനായി കഴിച്ചു കൂട്ടി എന്നാണ് അന്ന ഡയറിയിൽ എഴുതിയിരിക്കുന്നത്. അതില്ലായിരുന്നില്ലെങ്കിൽ എത്ര മനോഹരമായിരുന്നു അവരുടെ ജീവിതം എത്രമനോഹരമായ നോവലുകൾ ഇനിയും ദൊസ്റ്റോയോവ്സ്കി പൂർണ്ണതൃപ്തനായി എഴുതുമായിരുന്നു എന്ന് അന്ന നിരാശപ്പെടുന്നു.
ദൊസ്റ്റോയോവ്സ്കിയ്ക്ക് പ്രാക്റ്റിക്കൽ ജീവിതത്തെ പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു. ആരേയും വിശ്വസിക്കും. താൻ പറ്റിക്കപ്പെടും എന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. അന്ന ജീവിതത്തിലേക്ക് എത്തിയതോടെ അന്ന അദ്ദേഹത്തിന്റെ പ്രാക്റ്റിക്കൽ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അതോടെ അദ്ദേഹം സ്വതന്ത്രനുമായി.
ടോൾസ്റ്റോയ് പോലെ ഉള്ള മറ്റ് റഷ്യൻ എഴുത്തുകാർ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർ എങ്കിൽ ദൊസ്റ്റോയോവ്സ്കി ഒരു ബിലോ മിഡിൾക്ലാസ്സ് ഫാമിലിയിൽ ജനിച്ചവൻ ആയിരുന്നു. അച്ഛൻ പിശുക്കനെങ്കിലും അച്ഛനും അമ്മയ്ക്കും വായനാശീലം ഉണ്ടായിരുന്നു. ആ വായനാശീലം ആണ് തന്റെ ഭാവനയെ വളർത്തിയത് എന്ന് ദൊസ്റ്റോയോവ്സ്കി പറയാറുണ്ട്.
ദൊസ്റ്റോയോവ്സ്കിയ്ക്ക് എന്ത് ഇല്ലായ്മ ഉണ്ടോ അതായിരുന്നു അന്നയ്ക്ക് ഉണ്ടായിരുന്നത്. ചിലപ്പോൾ അതിൽ കൂടുതൽ. പ്രാക്റ്റിക്കലായ ഒരു ജീവിതം എന്ന ഔട്ട്ലുക്കും അതോടൊപ്പം സ്നേഹം എന്നത് ഐഡിയൽ ചിന്തയും മാത്രമല്ല അവനവനെ പോലെ മറ്റുള്ളവരെ മനസ്സിലാക്കാനും സ്വയം ഇടിച്ച് താഴ്ത്താതിരിക്കാനും അന്നയ്ക്ക് അറിയാമായിരുന്നു. അന്നയും ഒരു സമ്പന്ന കുടുംബത്തിൽ ഒന്നുമല്ല പിറന്നത്. അന്നയുടെ അമ്മയുടെ വീട് വിറ്റ് ദൊസ്റ്റോയോവ്സ്കിയുടെ കടത്തിൽ ചിലത് തീർക്കാം എന്ന് വെച്ച് യൂറോപ്പിൽ നിന്നും മടങ്ങിവന്നപ്പോൾ ഉണ്ടായ ദുരനുഭവം അന്ന ഡയറിയിൽ എഴുതിയിട്ടുണ്ട്.
ആൽക്കഹോളിസം, റഷ്യപോലെ ഒരു തണുപ്പ് രാജ്യത്ത് ആൽക്കഹോളിസം അത്ര വലിയ അസന്മാർഗിക പ്രവൃത്തി എന്ന് എനിക്ക് തോന്നിയില്ല.
ഫ്യുദയോർ വേശ്യാവൃത്തി ചെയ്തതായി അറിയില്ല വായിച്ചില്ല. അസന്മാർഗി എന്നവാക്ക് ചൂതുകളിക്കാരനും കള്ളുകുടിക്കാരനും ഒക്കെ ആവാലൊ. കൂട്ടത്തിൽ വ്യഭിചാരിയ്ക്കും ആകാലൊ. ആ വാക്കുതന്നെ മലയാളിയുടെ സദാചാരബോധത്തെ ആണ് കാണിക്കുന്നത്.
അന്യരുടെ ഭാര്യയെ സ്നേഹിക്കുക എന്നത് ടോൽസ്റ്റോയുടെ കൃതികളിലും കാണാം.അന്ന കരേനിന.
വേശ്യകളെ പറ്റി നല്ലതു പറയുന്നു ദൊസ്റ്റോയോവ്സ്കി.
Pure good and pure evil. In evil also there is God. ഇത് പലപ്പോഴും മിൽടൺ പാരഡൈസ് ലോസ്റ്റ് നെ ഓർമ്മിപ്പിക്കും.
മിൽടൺ 1652l പാരഡൈസ് ലോസ്റ്റ് എഴുതുമ്പൊ മുഴുവനും അന്ധനായിരുന്നു. അതിനാൽ ഡിക്റ്റേറ്റ് ചെയ്യുകയാണുണ്ടായത്. ആദ്യഭാര്യ മരിച്ചതിന്റെ ദുഃഖവും വൈകാരികപ്രശ്നങ്ങളും ഗൗട്ട് എന്ന അസുഖവും എല്ലാം ജോൺ മിൽടണേയും അലട്ടിയിരുന്നു. മകളുടെ മരണവും. Better to reign in hell than serve in heaven എന്നാണു ലൂസിഫർ പറയുന്നത്. ലൂസിഫർ എന്ന സാത്താൻ സ്വർഗത്തിലെ Arch-Angel ആയിരുന്നു. ദൈവത്തിന്റെ വലം കൈ. Free will തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതുപയോഗിച്ചതിനാലാണല്ലൊ സാത്താൻ ആദത്തിനോടും ഈവിനോടും പറയുന്നത്. ഈ ഫ്രീ വിൽ കാരണമുണ്ടാകുന്ന inner conflicts ദൊസ്റ്റോയോവ്സ്കിയുടെ പല കഥാപാത്രങ്ങളിലും അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിലും കാണാൻ പറ്റും.
വേശ്യാവൃത്തിയെ പറ്റി
Richard Stites എന്ന ആൾ ഡോസ്റ്റോയോവ്സ്കി/റഷ്യൻ പണ്ഡിതൻ, പറയുന്നത് അക്കാലത്ത് വ്യവസായവിപ്ലവം നടന്നിരുന്ന കാലത്ത് പ്രോസ്റ്റിട്യൂഷൻ റഷ്യയിൽ സർവ്വസാധാരണം ആയിരുന്നു. അതിനു കാരണം നഗരവൽക്കരണവും. Necessry evil എന്നാണ് വേശ്യാവൃത്തിയെ പറ്റി അന്നത്തെ റഷ്യൻ സമൂഹത്തിന്റെ ബോദ്ധ്യം.
1843ൽ എമ്പറർ നിക്കോളാസ് ഒന്നാമൻ വേശ്യാവൃത്തിയെ നിയമവിധേയമാക്കി ഒരു നിയമം കൊണ്ട് വന്നു.
St petersburg grew 20% between 1853 and 1867, while entire population had comparitively grown by only 6%.
ജിപ്സീസ് എന്ന ഒരിടത്തും നിൽക്കാത്ത ഒരു ജനത അന്നു അക്കാലത്തും ആ റഷ്യയിൽ ഉണ്ടായിരുന്നു എന്നത് കാരമസോവ് ബ്രദേഴ്സ് വായിച്ചവർക്ക് അറിയാം.
വേശ്യകളെ പുനരധിവസിപ്പിക്കാൻ ധാരാളം ശ്രമങ്ങൾ നടന്നിരുന്നു. മാത്രമല്ല വിശുദ്ധ വേശ്യകളെ ചിത്രീകരിച്ചുകൊണ്ട് അക്കാലത്തെ ധാരാളം സാഹിത്യകൃതികൾ വന്നിരുന്നു. 1863ൽ നിക്കോളായി ചെർണിഷേവ്സ്കിയുടെ വാട്ട് ഈ റ്റു ബി ഡൺ? എന്ന നോവൽ ഉദാഹരണം.
ദൊസ്റ്റോയോവ്സ്കി വിക്റ്റർ ഹ്യൂഗോയുടെ ഒരു ആരാധകൻ ആയിരുന്നു എന്ന് ജോസഫ് ഫ്രാങ്ക്, ദൊസ്റ്റോയോവ്സ്കിയുടെ ജീവചരിത്രകാരൻ പറയുന്നു. ഹ്യൂഗോയുടെ സോഷ്യൽ ഹ്യുമാനിറ്റേറിയനിസം ദൊസ്റ്റോയോവ്സ്കിയെ സ്വാധീനിച്ചിരുന്നു. പുഷ്കിൻ ആയിരുന്നു മറ്റൊരു ഫേവറൈറ്റ് റൈറ്റർ. ദൊസ്റ്റോയോവ്സ്കിയുടെ എഴുത്തിനെ പലരും ഗോഗോളിന്റെ എഴുത്തുമായി താരതമ്യം ചെയ്തിരുന്നു.
ക്രിസ്ത്യാനിറ്റിയിൽ അഗാധമായ വിശാസം ഉള്ള ആളായിരുന്നു ദൊസ്റ്റോയോവ്സ്കി. (മറ്റുള്ളവരെ) സ്നേഹം കൊണ്ട് ഉണർത്താം എന്നും അപഥസഞ്ചാരത്തിൽ നിന്നും മാറ്റാം എന്നും ദൊസ്റ്റോയോവ്സ്കി വിശ്വസിച്ചിരുന്നു. ഈ ചിന്തയുടെ സ്വാധീനം പല കഥാപാത്രങ്ങളിലും കാണാം. ഉദാ:സോണിയ, ക്രൈം ആന്റ് പണിഷ്മെന്റ്.
ഭരണാധികാരികളുടെ സെൻസർഷിപ്പ് നിയമം കാരണം ദൊസ്റ്റോയോവ്സ്കിയ്ക്ക് പലതും അതിനനുസരിച്ച് എഴുതേണ്ടിവന്നിട്ടുണ്ട് എന്ന് ദ ഡൊസ്റ്റോയോവ്സ്കി ആർക്കൈവ്സ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
ദൈവഭയമുള്ള ആളും എന്നാൽ പലപ്പോഴും ചെകുത്താന്റെ സ്വഭാവം കാണിക്കുന്നവനുമായ ദോസ്റ്റോയോവ്സ്കി ഒരു മനുഷ്യസ്നേഹി ആയിരുന്നു. കാരുണ്യവാനും ദയാവായ്പും ഉള്ള ആളും ആയിരുന്നു. അന്യരുടെ ദുഃഖം കണ്ടറിയാനും സഹായിക്കാനും ഇഷ്ടമുള്ള ആളും ആയിരുന്നു. എന്നാലും ഇടയ്ക്ക് മുൻകോപവും ചൂതുകളി ഭ്രമവും എല്ലാം കൊണ്ട് ഒരു ചെകുത്താൻ സ്വഭാവവും ഉള്ളവനായിരുന്നു. അതിനാൽ മനുഷ്യസ്നേഹിയായ ചെകുത്താൻ എന്ന് പറയാം അദ്ദേഹത്തെ. അതുതന്നെ ആണ് അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളിലും കാണുന്നതും. അതുതന്നെ ആണ് ജോൺ മിൽട്ടൺ ന്റെ പാരഡൈസ് ലോസ്റ്റിലെ ലൂസിഫറിനെ ഓർമ്മിക്കാൻ എനിക്ക് കാരണവും.
സ്വകാര്യകുറിപ്പ് :-
എന്റെ കാര്യം വെച്ച് നോക്കുമ്പൊ എനിക്ക് പെട്ടെന്ന് ഈ ടൈറ്റിൽ കണ്ട് ഓർമ്മ വന്നത്, IN RETURN:JUST 2 WEBSITES AND A MOBILE APPLICATION എന്നാ, അൽപ്പം നീണ്ടുപോയി. ആയതിനാൽ, IN RETURN: JUST A MOBILE APPLICATION എന്നാക്കി ചുരുക്കി. --ഇത് പറഞ്ഞത് തികച്ചും സ്വകാര്യം. ദൊസ്റ്റോയോവ്സ്കി പെരുമ്പടവത്തിനു ആ നോവൽ എഴുതുമ്പോൾ എന്തായിരുന്നുവോ അത് പോലെ ആണ് അന്നും ഇന്നും എനിക്ക് കഥകളി എന്ന് ചൂണ്ടിക്കാണിച്ചതാണ്. കഥകളി ഇഷ്റ്റമില്ലാത്തവർക്ക്, കഥകളി ദൊസ്റ്റോയോവ്സ്കി-പെരുമ്പടവം ബന്ധത്തിലൂടെ, ഞാൻ കാണിച്ച് തന്നതാ.. ക്ഷമീ. പിന്നെ ദൊസ്റ്റോയോവ്സ്കിയെ പറ്റി മറ്റൊന്ന് കൂടെ, എന്റെ ഓർമ്മ അനുഭവം. :- പണ്ട് ബോംബെയിൽ ആയിരുന്നപ്പോൾ ദിവസവും ധാരാളം തീവണ്ടിയാത്ര വേണ്ടിവരുമായിരുന്നു. അന്ന് ഒരു പുസ്തകം ന്യൂസ് പേപ്പർ ഒക്കെ കയ്യിൽ ഈ യാത്രയിൽ വായിക്കാനായി കയ്യിൽ പിടിയ്ക്കും. എനിക്ക് ഹിന്ദി അറിയില്ല സംസാരിക്കാൻ. ഇംഗ്ലീഷ് മനസ്സിലാകും. പക്ഷെ അത്ര ഫ്ലുവന്റ് ആയി പറയാൻ അറിയില്ല. എഴുതാൻ പറ്റും. ഡിഗ്രി കഴിഞ്ഞ് ബോംബെ എത്തിയ കാലം. ആ സമയം ഒരു കമ്പ്യൂട്ടർ കോഴ്സ്നു ചേരാൻ പ്രസിദ്ധമായ NIITയിലെക്ക് യാത്ര. അന്ന് യൂണിവേഴ്സിറ്റികളിൽ ഒന്നും കമ്പ്യൂട്ടർ പഠന വിഷയം അല്ല. എൻ ഐ ഐ ടി ഡാറ്റാമറ്റിക്സ് എന്നിങ്ങനെ രണ്ട് പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രസിദ്ധമായിരുന്നു. അതിൽ ചേരാൻ പോകുമ്പോ റസ്കോൾനികോഫ് ആയിരുന്നു എന്റെ കൂടെ. എൻ.ഐ.ഐ.ടി ഓഫീസിലെത്തി, അവിടത്തെ സ്ത്രീ ഓഫീസ് സ്റ്റാഫ് എന്നോട് എന്തൊക്കെയോ ചോദിച്ചു. ഞാൻ ആണെങ്കിൽ തീവണ്ടി യാത്രകഴിഞ്ഞ് നടക്കുമ്പോൾ കൂടെ ഈ പുസ്തകം വായിച്ചുകൊണ്ടാണ്. ഓഫീസിൽ എത്തി. ലിഫ്റ്റിൽ രണ്ട് മൂന്ന് തവണ കേറി ഇറങ്ങി. അപ്പോഴും ഇത് വായിക്കുക തന്നെ. അവസാനം ലിഫ്റ്റ് ഓപ്പറേറ്റർ എവിറ്റെ ഇറങ്ങണം എന്ന് ചോദിച്ചപ്പോ എൻ ഐ ഐടിയിലേക്ക് പോണം എന്ന് പറഞ്ഞു. അവിടെ അവരുടെ ഓഫീസിലെത്തിയപ്പോൾ റാസ്കൾനിക്കോഫ് പനിപിടിച്ച് പിച്ചും പേയും സ്വപ്നം കണ്ട് പറയുന്നു. എനിക്ക് ആകെ ഞാൻ എവിടെ എത്തി എന്ന് ഒരു ബോധവുമില്ല എന്തിനാ വന്നത് എന്നും ബോധം ഇല്ല. അത്ര വിഭ്രാന്തിയിലായിരുന്നു ഞാനും. അന്ന് അവിടെ നിന്ന് മടങ്ങി. അതോടെ ദൊസ്റ്റോയോവ്സ്കിയെ വായിക്കില്ല ഇനി ഞാൻ എന്ന് തീരുമാനിച്ചു. അതിനു മുന്നേ കാരമസോവ് ബ്രദേഴ്സ് ഒക്കെ വായിച്ചിരുന്നു. ഇത് വായിച്ചിരുന്നില്ല. ഇഡിയസ്റ്റും വായിച്ചിരുന്നില്ല. എന്നാലും ആ റസ്കോൾനിക്കോഫ് അത് പോലെ ഒരാൾ.... കൂടുതൽ പറയാൻ ഇല്ല. :) :) :)
1 അഭിപ്രായം:
പുസ്തകം ഞാന്‍ വായിച്ചതാണ്. ഡോക്യുമെന്‍ററി കാണാന്‍ ആഗ്രഹമുണ്ട്. യുട്യുബിലോ നെറ്റ് ഫ്ലിക്സിലോ വരണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ