കണ്ണിമാങ്ങ കരിങ്കാളന്‍
കനലില്‍ ചുട്ടപപ്പടം
കാച്യമോരും തരുന്നാകില്‍
കണാമൂണിന്‍റെ വൈഭവം
ഇതിന്റെ എന്റെ എനിക്ക് അറിയാവുന്നത് കേട്ട ഓർമ്മ ഇങ്ങനെ ആണ്:
കണ്ണിമാങ്ങ കരിങ്കാളൻ
കനലിൽ ചുട്ട പപ്പടം
കാച്ചിയ മോരും ഉണ്ടെങ്കിൽ
കാണാം ഊണിന്റെ വൈഭവം
ഇതിലിപ്പൊ കനലിൽ ചുട്ട പപ്പടത്തിനു പകരം
കനലിൽ ചുട്ട ചിക്കനും
അതായത്
കണ്ണിമാങ്ങ കരിങ്കാളൻ
കനലനിൽ ചുട്ട ചിക്കനും
കാച്ചിയ മോരും ഉണ്ടെങ്കിൽ
കാണാം ഊണിന്റെ വൈഭവം!
എന്ന് ആരുമെഴുതാത്തത് എന്താ?
ഇങ്ങനെ ചുഴിഞ്ഞ് ആലോചിക്കുമ്പോൾ, അല്ല ഈ കണ്ണിമാങ്ങ കുട്ടികൾ വീഴുമ്പൊ പെറുക്കി കൊണ്ട് വന്ന് തരും കാളൻ അമ്മ വെയ്ക്കും പപ്പടം ചുടുന്നതും അമ്മ ചിക്കൻ കനലിൽ വേവിയ്ക്കുന്നതും അമ്മ, കാച്ചിയ മോരു അമ്മ അല്ലാതെ ഞാൻ ഉണ്ടാക്കിയാൽ, മോരു ഞാൻ കാച്ചിയാൽ അത് പകരും.. അത് ഒന്നിനും വയ്യാതെ ആകും. ആകെ അമ്മ തന്നെ ശരണം!
അങ്ങനെ ആ അമ്മ പിന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്? അല്ല അമ്മ പലതും പറയും രേഖപ്പെടുത്തിയിട്ടില്ല ഒന്നും. അമ്മ എനിക്ക് ദോശ ഉണ്ടാക്കി തരുമ്പൊ വിജനേ ബത ചൊല്ലുന്നതും അമ്മ അതിന്റെ അർത്ഥവും മറ്റും പറഞ്ഞ് തരുന്നതും അർത്ഥത്തിനേക്കാൾ അധികം അമ്മ അത് ചൊല്ലുന്നത് കേട്ടാ ദോശ എന്നത് എനിക്ക് വികാരം ആകുന്നത്. അമ്മ പറയും പണ്ട് ഞാൻ കുമരനല്ലൂർ സ്കൂളിൽ പഠിക്കുമ്പൊ, ഒരു മലയാളം മാഷ് ഉണ്ടായിരുന്നു. അദ്ദേഹം ആണ് ഇത് പഠിപ്പിച്ചത്. ഇത് നളന്റെ ഒരു വിചാരം ആണ്. എന്നൊക്കെ പറയുന്ന അമ്മ, എനിക്ക് ഒന്നും മനസ്സിലാകാത്താ കുട്ടി.
അമ്മ ഇപ്പോഴും പറയും പാടും. പക്ഷെ അമ്മയുടെ വിചാരങ്ങൾ ആരാ പാടിയത്? ആരാ എഴുതീത്? അങ്ങനെ മലയാളത്തിലെ എഴുത്തിലേക്ക് നോക്കിയാൽ അതിരസകരം തന്നെ. പല സ്ത്രീ എഴുത്തുകാരും അന്ന് അവരെഴുതിയതൊക്കെ ആണുങ്ങളുടെ പേരിൽ പ്രസിദ്ധീകരിച്ചു. ഇന്നും അങ്ങനേയാ അറിയപ്പെടുന്നത്.
അമ്മയും ചിക്കനും അന്നു നമ്മുടെ അമ്മമലയാളത്തിൽ വേണ്ടായിരുന്നു. അത് നിഷിദ്ധമായിരുന്നു!!!!!
ചിക്കനെ പറ്റി ഒരു ശ്ലോകം, എനിക്കിന്നും അമ്മമാർ എഴുതിയത് അറിയില്ല. മറ്റ് എഴുത്തും. ദേ ചുട്ട കോഴീന്റെ മണം എന്ന് രേവതി പറയുന്നതല്ലാതെ. :)
ബാക്ക് റ്റു പഴേ എഴുത്ത്. സ്ത്രീ എഴുത്ത്, മലയാളത്തിൽ.. അതിന്റെ ചരിത്രം ആണ് എഴുത്തമ്മമാർ എന്ന ഗീതയുടെ പുസ്തകം.
ഉള്ളൂരിന്റെ സാഹിത്യചരിത്രവും, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും, കെ.പി.എസ് മേനോന്റെ കഥകളി രംഗവും ഒക്കെ ആണ് നമുക്ക് ചരിത്രപുസ്തകങ്ങൾ ആയി വിശദമായുള്ളവ. ഐതിഹ്യമാല പേരുപോലെ തന്നെ. മറ്റ് രണ്ടെണ്ണത്തിലും ചരിത്രം ഉണ്ട്. പക്ഷെ അത് അങ്ങിനെ ആണോ എന്ന് അന്വേഷിക്കാൻ ആധികാരികമായി പറയാൻ ആർക്കും പറ്റില്ല എന്നാ എന്റെ ഒരു ദ്..
ഉള്ളൂരിന്റെ സാഹിത്യചരിത്രം അൽപ്പം കൂടെ റിലയബിൾ ആണ് എങ്കിലും അദ്ദേഹം നടത്തുന്ന പല ഊഹങ്ങൾ, അതായത് പറയുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവ് ഇല്ല. അത് അദ്ദേഹത്തിന്റെ കുറ്റമല്ല. ആരും തെളിവ് രേഖപ്പെടുത്തിയിട്ടില്ല എന്നതാ. അതാ നമ്മടെ ചരിത്രസങ്കൽപ്പം. കഥകളിരംഗം, അനവധി പേർക്ക് കത്തുകുത്തുകൾ അയച്ച്, അനവധിപേരുമായി സംഭാഷണം ചെയ്ത് റിസർച്ച് ചെയ്ത് ആണ് കെ.പി.എസ് മേനോൻ എഴുതിയത്. അതിനാൽ രണ്ടും നമുക്ക് വേണ്ടപ്പെട്ടവ തന്നെ. ഐതിഹ്യമാല, പേരുകൊണ്ടു തന്നെ സൂചിപ്പിച്ചു. അതും ചെറുതല്ല.
മനോരമതമ്പുരാട്ടിയെ പറ്റി ഉള്ളൂർ പറയുന്നുണ്ട്. മനോരമ എന്ന ആ പേരുതന്നെ സംശയം എന്ന് കൃത്യമായി പറയുന്നു. ഉള്ളൂരിന്റെ സാഹിത്യചരിത്രം ഒന്ന് ഗൂഗിൾ ചെയ്താൽ സായാഹ്ന ചെയ്തത് കൃത്യമായി കിട്ടും. എനിക്ക് ലിങ്ക് തരണ്ട കാര്യം ഇല്ല.
ലീല ഓം ചേരിയുടെ ‘അഭിനയസംഗീതം’ എന്ന പുസ്തകത്തിൽ കുഞ്ഞിക്കുട്ടി തങ്കച്ചി എഴുതിയ ചില കൃതികൾ ഉണ്ട്.
മലയാള നാടകത്തിന് ചരിത്രമുണ്ടാവുന്നതിന്റെ പിറ്റേവര്‍ഷം തോട്ടക്കാട്ട് ഇക്കാവമ്മ, കുഞ്ഞിക്കുട്ടി തങ്കച്ചി എന്നീ പ്രതിഭാശാലികളായ സ്ത്രീകള്‍ യഥാക്രമം 'സുഭദ്രാര്‍ജുന'മെന്നും 'അജ്ഞാതവാസ'മെന്നും പേരായ നാടകമെഴുതിയെന്ന് ഏതു ചരിത്രത്തിലാണുള്ളത്? എന്ന് സജിത മഠത്തിൽ മലയാളനാടക സ്ത്രീചരിത്രം എന്ന മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ചോദിക്കുന്നുണ്ട്. (സജിതയുടെ ഈ പുസ്തകം ഞാൻ കണ്ടിട്ടില്ല. നെറ്റിൽ തപ്പിയപ്പോൾ കിട്ടിയ വിവരം ആണ്.)
കൊടുങ്ങല്ലൂർ കോവിലകത്തെ കൊച്ചിക്കാവ് തമ്പുരാട്ടി
ഇക്കുവമ്മത്തമ്പുരാന്‍, പൂരംതിരുന്നാള്‍ അമ്മത്തമ്പുരാന്‍ എന്നിങ്ങനെ സവര്‍ണരും സുചരിതകളുമായ സ്ത്രീകളെക്കുറിച്ച് കെ.നാരായണമേനോന്‍ 'സുചരിത'കളുടെ അവതാരികയില്‍ പറയുന്നുണ്ട്. (ഈ പുസ്തകവും ഞാൻ കണ്ടിട്ടില്ല. നെറ്റിലെ വിവരം ആണ്.)
മലയാള സ്ത്രീ എഴുത്തിന്റെ ചരിത്രം(സംഗ്രഹം) ഡാലി ഡേവിസിന്റെ ബ്ലോഗിൽ നിന്നും ക്വോട്ട്:-
കോഴിക്കോടു് കിഴക്കേകോവിലകത്തെ മനോരമ തമ്പുരാട്ടി (1760-1828)യായിരുന്നിരിക്കണം കേരളത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരി. പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ ഉള്ളടക്കത്തിലുള്ള സംസ്കൃതശ്ലോകങ്ങളാണു് അവര്‍ എഴുതിയുരുന്നതു്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ ജീവിച്ചിരുന്ന കിളിമാനൂര്‍ ഉമാദേവി തമ്പുരാട്ടി (1797-1836), അംബാദേവി തമ്പുരാട്ടി (1802-1837)എന്നിവര്‍ ഓട്ടന്‍ തുള്ളലും ചില ദൈവസ്തുതികളും രചിച്ചിരുന്നു. കേരള സാഹിത്യ ചരിത്രം എഴുതിയ ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ മകളായ കുഞ്ഞിക്കുട്ടി തങ്കച്ചിയാണു് (1820-1904)മലയാളത്തിലെ ആദ്യത്തെ കവയിത്രി. മലയാളത്തിലെ ആദ്യ സ്ത്രീ നാടകകൃത്തും കുഞ്ഞിക്കുട്ടി തങ്കച്ചിയാണു്. നാടകം അജ്ഞാതവാസം.
ആദ്യകാലങ്ങളില്‍ അധികവും എഴുതിയിരുന്നതു് രാജകുടുംബത്തിലുള്ള സംസ്കൃതം പഠിച്ച സ്ത്രീകളാണു്. സുഭദ്ര എന്നറിയപ്പെട്ടിരുന്ന ഇക്കുവമ്മ തമ്പുരാട്ടി (1844-1921) കൊച്ചി രാജകുടുംബാംഗമായിരുന്നു. ആറു് സംസ്കൃത കൃതികളും പതിനൊന്നു് മലയാള കവിതകളും അവര്‍ രചിച്ചീട്ടുണ്ടു്. തിരുവിതാം രാജകുടുംബത്തിലെ നാഗര്‍കോവില്‍ തങ്കച്ചി (1939-1909) ധാരാളം കൈക്കൊട്ടിപ്പാട്ടുകള്‍ എഴുതിയിരുന്നു. കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്റെ പത്നി റാണി ലക്ഷ്മീബായി (1848-) സംഗീതത്തിലും സാഹിത്യത്തിലും വിദുഷി ആയിരുന്നു.പലസ്തോത്രങ്ങളും കൈകൊട്ടിക്കളിപ്പാട്ടുകളും വാതില്‍തുറപ്പാട്ടുകളും ശാകുന്തളം എന്ന തമിഴ്പാട്ടും വിരഹിണീപ്രലാപം എന്ന കൃതിയും രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ സേതുതമ്പുരാട്ടി സുകുമാര കവിയുടെ ശ്രീകൃഷ്ണ വിലാസം ഭാഷാകൃഷ്ണവിലാസം എന്നപേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. (ജീവിതകാലം അറിയില്ല)
രണ്ടാം തലമുറയിലെ ഏറ്റവും പ്രസിദ്ധയായ എഴുത്തുകാരിയാണു് സുഭദ്രാര്‍ജ്ജുനം നാടകം എഴുതിയ തോട്ടാക്കാട്ടു് ഇക്കാവമ്മ (1864-). സാമൂഹത്തില്‍ സ്ത്രീതുല്യതയ്ക്കു വേണ്ടി ആദ്യം എഴുത്തിലൂടെ ആവശ്യപ്പെട്ടതു് ഇക്കാവമ്മയായിരിക്കണം. കൃതികള്‍ സുഭ്രാര്‍ജ്ജുനം, നളചരിതം (നാടകം),സന്മാര്‍ഗ്ഗോപദേശം (തുള്ളല്‍)കുറത്തിപ്പാട്ടു്, കല്‍ക്കി പുരാണം. (തോട്ടക്കാട്ടു് ഇക്കാവമ്മയുടെ മകളാണു് കൊച്ചി നിയമസഭയിലെ ആദ്യ വനിതാ അംഗവും മന്നത്തു് പദ്മനാഭന്റെ ഭാര്യയുമായ തോട്ടക്കാട്ടു് മാധവിയമ്മ)
ആദ്യകാലങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം വീട്ടിലിരുന്നു ചെയ്തിരുന്ന ഭാഷാപഠനങ്ങളായിരുന്നു. സംസ്കൃത വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലം ആദ്യകാല സ്ത്രീഎഴുത്തുകള്‍ പദ്യങ്ങള്‍ ആയിരുന്നു. പാശ്ചാത്യവിദ്യാഭ്യാസം സിദ്ധിച്ചു തുടങ്ങിയതിനു് ശേഷമാണു് സ്ത്രീ എഴുത്തുകാര്‍ ഗദ്യത്തിലേക്കു് തിരിഞ്ഞതു്. ആദ്യ ഗദ്യം എഴുതിയതു് ആദ്യകാല സ്ത്രീ ബിരുദധാരിയായ അമ്പാടി കാര്‍ത്യായനി അമ്മയാണു് (1895-1990). ചെറുകഥകളുടെ സമാഹാരമായ തരംഗവിഹാരം, പഞ്ചതന്ത്രകഥകളുടെ പുനരാഖ്യാനം, സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെ കുറിച്ചുള്ള പുരോഗമന ലേഖനങ്ങള്‍ എന്നിവയെല്ലാം കാര്‍ത്യായനി അമ്മയുടെ കൃതികളില്‍ പെടുന്നു. ആദ്യത്തെ ലേഖനമെഴുത്തുകാരിയും കാര്‍ത്യായനി അമ്മയാണു്. (കേരള സാഹിത്യ അക്കാദമിയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് ആയിരുന്നു കാര്‍ത്യായനി അമ്മ)
http://kalluslate.blogspot.com/2008/05/blog-post.html ഡാലി ഡേവിസ്
ബാക്ക് റ്റു ഗീതയുടെ “എഴുത്തമ്മമാർ” എന്ന പുസ്തകത്തിലേക്ക്..
പുസ്തകം കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡിസംബർ 2014ൽ പ്രസിദ്ധീകരിച്ചു. വില 200 രൂപ. നല്ല പ്രിന്റിങ്ങ് നല്ല ബൈന്റിങ്ങ്.
പന്ത്രണ്ട് ലേഖനങ്ങൾ ഗീതയുടേതല്ലാതെ, അനുബന്ധമായി കുഞ്ഞുലക്ഷ്മി അമ്മ, ഭാഗീരഥി അമ്മ, ലക്ഷ്മി അമ്മ, അമ്പാടി കാർത്ത്യായനി അമ്മ, തെക്കെക്കുന്നത്ത് കല്യാണിക്കുട്ടി അമ്മ എന്നിവരുടെ ലേഖനങ്ങളും ഉണ്ട്. അതിനു ശേഷം പദസൂചി കൂടാതെ, എഴുത്തമ്മമ്മാരുടെ ഒരു ഫോട്ടോ ആൽബവും ഉണ്ട്.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ ഇറക്കുന്ന പുസ്തകങ്ങൾ എല്ലാൻ നല്ല കട്ടി കവറോടെ നല്ല ബൈന്റിങ്ങോടെ ആയതിനാൽ ലൈബ്രറിയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ