പഴശ്ശി രേഖകൾ തലശ്ശേരി രേഖകൾ
എന്നീ രണ്ട് പുസ്തകങ്ങളും പഴയ കാല ബ്രിട്ടീഷ് ഭരണത്തിന്റെ റവന്യൂ രേഖകൾ ആണ്. ഞാൻ
രണ്ടും മുഴുവനൊന്നും വായിച്ചിട്ടില്യാ. എന്നാൽ അവിടെ ഇവിടെ ആയി പലഭാഗവും
ചെയ്തിട്ടുണ്ട്.
ഈ പുസ്തകങ്ങൾ സ്കറിയാ
സക്കറിയ എഡിറ്റ് ചെയ്ത് ഡി സി ബുക്സ് പബ്ലിഷ് ചെയ്തിട്ടുണ്ടെങ്കിലും ഗുണ്ടർറ്റ്
പ്രൊജക്റ്റിന്റെ ഭാഗമായി ഉടൻ യൂണിക്കോഡാക്കി പൊതുസഞ്ചയത്തിൽ വരുന്നതുമാണ്.
മനുഷ്യചരിത്രത്തിൽ വാമൊഴി
ആയിരുന്ന ഭാഷ വരമൊഴി ആയി മാറിയതിനു കാരണം നികുതി, സാമ്പത്തിക ഇടപാടുകൾ, രേഖപ്പെടുത്താനാണ് എന്ന് യുവാൽ നൊഫൽ ഹരീരി
തന്റെ ഹൊമൊ സാപ്പിയൻസ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. :)
ചെയ്തവ ഞാൻ എങ്ങനെ വായിച്ചു
എന്ന് ആണ് ഞാൻ പറയാൻ ശ്രമിക്കുന്നത്. ഞാൻ പറയുന്നതിനേക്കാൾ കൂടുതൽ തരത്തിൽ
വായിക്കാൻ പറ്റുന്നതാകണം ഈ രേഖകൾ. ആകട്ടെ,
പഴശ്ശി രാജാവ്, വീരകേരളവർമ്മ, കൈതേരി അമ്പു, എടച്ചെന കുങ്കൻ തുടങ്ങിയ പല പ്രസിദ്ധനാമങ്ങളും
ഈ രേഖകളിൽ പലപ്പൊഴും വരുന്നുണ്ട്. കൂടാതെ സാധാരണ ജനങ്ങൾക്കിടയിലെപ്രശ്നങ്ങളും
രേഖകൾ ആക്കിയിട്ടുണ്ട്. ആയതുകൊണ്ട് അന്നത്തെ ചരിത്രം അറിഞ്ഞാൽ നന്ന്.
പഴശ്ശി രാജാവ് എന്ന്
പ്രസിദ്ധനായ രാജാവ് വീരകേരളവർമ്മ (എന്നാണെന്ന് ഊഹിക്കുന്നു ഞാൻ. അദ്ദേഹത്തിന്റെ
അമ്മാമനും സിമിലർ ആണ് പേരെന്ന് തോന്നുന്നു) 1753-1805 കാലഘട്ടത്തിൽ വടക്കെ മലബാറിലെ കൊട്ടയം എന്ന
കൊച്ചു രാജ്യം ഭരിച്ചിരുന്ന നാട്ടുരാജാവായിരുന്നു. ഇന്ന് കൊട്ടയം കിടക്കുന്നത്
കണ്ണൂർ ജില്ലയിൽ. പക്ഷെ അദ്ദേഹത്തിനു ആദ്യം ടിപ്പുവിനോട് എതിരിടേണ്ടി വന്നു. അതിനു
അദ്ദേഹം ബ്രിട്ടീഷുകാരുടെ സഹായം തേടി. പിന്നീട് ടിപ്പു മരണമടഞ്ഞപ്പൊൾ
ബ്രിട്ടീഷുകാരോടും എതിരിട്ടു. അദ്ദേഹത്തിനു സ്വന്തം രാജ്യം നേരിട്ട് ഭരിക്കണം
എന്നായിരുന്നു. അതിൽ വിട്ട് വീഴ്ച ചെയ്യാൻ ഒരുക്കമല്ലാത്തതിനാൽ അദ്ദേഹം ഒരു
വീരപുരുഷൻ ആയി. ഈ ദ്വിമുഖപ്രശ്നങ്ങൾ ഒന്നും ഈ രേഖകളിൽ ഞാൻ വായിച്ച ഭാഗത്ത്
ഇല്ലായിരുന്നു.
കൈതേരി അമ്പുവും എടച്ചെന
കുങ്കനും ഒക്കെ പഴശ്ശി രാജാവിന്റെ സൈന്യാധിപന്മാരായിരുന്നു എങ്കിലും പലസ്ഥലത്തും
കൈതേരി അമ്പു പ്രത്യേകിച്ചും ബ്രിട്ടീഷ് ഭരണത്തിലെ ഒരു പ്രധാന റവന്യൂ
ഉദ്യൊഗസ്ഥനായി ഇരിന്നിരുന്നതായി ഞാൻ മനസ്സിലാക്കുന്നു. കൈതേരി അമ്പുവിന്റെ
സഹൊദരിയാണ് പഴശ്ശി രാജാവിന്റെ ഭാര്യ ആയിരുന്ന പ്രസിദ്ധയായ കൈതേരി മാക്കം.
നെറ്റിൽ നിന്നും എടുത്ത ഒരു
പത്രവാർത്ത കൂടുതൽ ഉപകരിക്കും. ലിങ്ക്:-
http://www.thehindu.com/features/kids/remembering-a-warrior-regent/article2567368.ece
Remembering a warrior regent
NILEENA M. S. OCTOBER 24, 2011 19:34 IST
UPDATED: OCTOBER 24, 2011 19:34 IST
SHARE ARTICLE PRINT A A A
Remembering a warrior regent
Lifelike: Statue of KeralaVarma Pazhassi Raja with his weapons at
Mananrhanuady, Wayanad Dist. Photo: Lakshmanan
MORE-IN
Young World
Pazhassi Raja is is celebrated as a folk hero even today as he is the
epitome of courage and bravery as he took on the might of the East India
company .
Pazhassi Raja is remembered in the history of Kerala as a brave warrior
king who led battles against the intruding Mysore army and the East India
Company's army much before the rebellion of 1857. The participation and
assistance from people of different communities and tribes in his battles
against the British army made them important in the Colonial history of South
India.
Pazhassi Raja (1753 – 1805) belonged to the Kottayam royal family which was
based in the Kottayam (Malabar) region of the present Kannur District in
Kerala. The Mysore rulers continuously tried to assert their power over Malabar
and nearby regions. When the Mysore army attacked for the second time, all the
three kings of the Kottayam dynasty and many naduvazhis (local chieftains) fled
to Travancore. Pazhassi (who was 21-year-old then) rose to importance when he
and a few young regents stayed back and resisted the attack. Raja led guerrilla
warfare tactically using the dense forest cover of the region and sometimes
taking shelter in the hills.
He took the British into confidence and took their help in fighting the
Mysore Sultan. But, soon he realised that the British had no plans to restore
the Kottayam royal family to power. So he declared war against the British.
Pazhassi was continuously at war with the Mysore troops, but later Tipu helped
him in battles against the British army. With the fall of Sirangapattinam,
Wayanad came under the authority of the Company. Pazhasi fought against the
British army till he was killed in 1805.
Black gold
Monopoly over the pepper trade was an important reason for the colonial
interests in the region. The rebellions could be seen as feudal resistance
against the colonial forces. The assistance of rebel leaders from different
communities and tribes like Edachena Kungan, Talakkal Chandu, Kaitheri Ambu and
Kannavath Sankaran Nambiar and mass appeal helped Pazhassi Raja to resist the
British army.
Timeline
From 1786 to 1793, Pazhassi fought with the Mysore Army to liberate his
kingdom.
From 1793, he was continuously at war with the British. At first his
battles were to liberate Kottayam. From 1800 it was over the issue of the
authority over Wayanad. The Bristish termed this as the Cotiote War.
By 1801, a large British force of over 10,000 men surrounded Kottayam and
Wayanad and blocked all passes that linked Wayanad with Malabar. The rebels
went under-ground for the time being and Raja had to wander in the forests.
Raja wanted sovereignty and ruled out compromise with the British even then.
A major landmark was the capture of Panamaram Fort in 1802. Edachena Kungan
Nair planned the operation and was helped by 150 Kurichia bowmen under the
leadership of Talakkal Chandu. In a surprise attack, they managed to kill the
British troops but lost only five men. They also destroyed the whole fort.
In 1804, a large British army arrived and 1200 Kolkar were set ready for
action. Thomas Hervey Baber, a cunning man was appointed as the Sub-Collector.
A huge rising led by Kaliyat Nambiar and Raja's men in the eastern Chirakkal
region was crushed by the British.
One of the traitors, a Chetti, found out where the Raja had camped and
informed Barber, who went there with 100 kolkar and 50 sepoys. Raja and his men
had camped near Mavila Thode, a stream close to the Karnataka border. On
November 30, 1805, Barber's army reached there and in the short fight that
followed six rebels were killed and one of them was Pazhassi Raja.
ഇത്രയും ചരിത്രം. ഇനി
രേഖകളിലേക്ക്..
കൂട്ടി അകായിൽ കടന്ന എന്ന
പിടിച്ച പൊറായിൽക്കൊണ്ടവന്ന ഞാൻ പൊതച്ചിട്ടുള്ള ഒല്ലി കൊണ്ട എന്ന കെട്ടി പൊറായിൽ
പാച്ചപ്പൊൾ അകായിൽ ഉള്ള പെണ്ണുംപിള്ള ഒക്കയും പെടിച്ച കുടി ഒഴിച്ച പൊകയും ചെയ്തു.
അകായിൽ എന്നതിന്റെ വിപരീതം
പൊറായിൽ.
അകായിലുള്ളവരും കിടാങ്ങളും
കുളിപ്പാൻ തക്കവണ്ണം എത്തിച്ചേരുക... എന്നത് നമ്പൂരിമാരുടെ ഇടയിൽ ക്ഷണക്കത്തിൽ
ഇപ്പൊഴും ഉപയൊഗിക്കുന്ന ഭാഷയാണ്. ഈ അകായിൽ ഉള്ളവർ എന്ന പ്രയൊഗം നമ്പൂരിമാർക്ക്
ഇടയിലേ ഉള്ളൂ എന്ന് ഞാൻ ധരിച്ചിരുന്നു. അത് തെറ്റാണെന്ന് മുകളിൽ ഉദ്ധരിച്ചത്
കാട്ടി തരുന്നു.
ഗുണ്ടർട്ടിനും ഈ പ്രയൊഗം കൺഫ്യൂഷൻ
ആക്കി എന്നത് ഈ പേജിലെ അടിക്കുറിപ്പിൽ നിന്നും മനസ്സിലാക്കുന്നു.
68.
അകായിൽ?, അകവായി?-ഗുണ്ടർട്ട്
അകായിൽ ഉള്ളവർ എന്ന് വെച്ചാൽ
അകത്തുള്ളവർ, അതായത് സ്ത്രീജനങ്ങൾ. അകായിൽ
എന്ന വാക്ക് അകത്ത് എന്നർത്ഥത്തിൽ പലഭാഗത്തും ഉപയൊഗിച്ചിട്ടുണ്ട്.
മഞ്ചെശ്വരത്ത ദെവസ്ഥാനത്തെ
വന്ന ചെരിപ്പ കാലൊടുകൂട അകായിൽകടന്ന ദൈവമുർത്തിരുപവും
ഇനി മുകളിൽ ഉദ്ധരിച്ച
സംഭവത്തിനു ശേഷം അവിടുന്ന് എടുത്തുകൊണ്ട് പോയ സാധനങ്ങളുടെ ലിസ്റ്റ് നോക്കൂ.. പല
ആഭരണങ്ങളും പേരുകളും സമൂഹത്തിലെ ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ വീടുകളിൽ കണ്ടു
വരുന്നവ. ഇന്ന് ആ പേരുകൾ കാണ്മാനില്ല.
അന്ന ഈ വന്നട്ടുള്ള ആളുകൾ
എന്റെ വീട്ടിൽനിന്ന എടുത്തട്ടുള്ള മൊതലകൾ—കയിമുണ്ടിന്റെ
പാവ1,
ചൊവ്വ പലം, 2. അരി ഇടങ്ങാഴി 21, എരൊപ്പ ചൂരൽ 1, കൊട പൊട് കണ്ടം 2, രണ്ടു പൊന്നിനുള്ള നാകപടം1. ഒറ്റ തൊത്ത വെച്ച വില്ലിട്ട പൊന്ന 2.
ചില ഉദാഹരണങ്ങൾ മാത്രം.
ഇനി ചില വാക്കുകൾ ആണ്.
ചിലതിന്റെ അർത്ഥം എനിക്ക് മനസ്സിലായി. മറ്റ് പലതിന്റെയും ഇല്ല. റവന്യൂ സംബന്ധമായത്
എന്ന് തോന്നുന്നു മിക്കതും.
വായിഠാണം, വായിഷ്ടാണം ചെയ്തു = ചീത്ത പറഞ്ഞു
എന്നർത്ഥത്തിൽ. നല്ല ഭംഗിയുള്ള വാക്ക്! ഈ വാക്ക് ഇന്ന് കാണ്ടിട്ടില്യാ ഞാൻ.
പലസ്ഥലത്തും ഉപയോഗിച്ചിട്ടുള്ളതിനാൽ ഒരു പ്രത്യേക ലിങ്ക് ഇല്യ.
74
മത കുംഭമാസം 14 (നു) എഴുതിയ ഒല കുംഭം 18 നു ഇങ്കിരിയസ്സ കൊല്ലം 1799 മത വെപ്പ്രുവരിമാസം 27 നു പെർപ്പാക്കിയത.
ഇതിലെ പെർപ്പാക്കിയത്
എന്നതിന്റെ അർത്ഥം മനസ്സിലായില്യാ. മിക്കവാറും എല്ലാസ്ഥലത്തും ഉണ്ട്. ഉദാഹരണങ്ങൾ
ധാരാളം താഴെ കാണാം.
കൊടുത്തയച്ച ബുദ്ധി ഉത്തരം
വായി(ച്ച) അവസ്ഥയും അറിഞ്ഞ.
ഇവിടെ കൊടുത്തയച്ച ബുദ്ധി
ഉത്തരം, ബുദ്ധി പരമാനികം എന്നൊക്കെ
ധാരാളം കാണാം. അത് കൊടുത്തയച്ച കത്ത്, ശാസനം എന്നർത്ഥത്തിൽ എന്ന് ഞാൻ ഊഹിക്കുന്നു. പരമാനികം
എന്നത് ഇന്ന് കണ്ടിട്ടില്യ.
പണത്തിന്റെ അവസ്ഥക്ക എല്ലൊ
എഴുതിയ പരമാനികയിൽ അകുന്നു.
ഇങ്കരിയസ്സ കൊല്ലം 1799 ആമത ജനവരി മാസം 16 നു വന്നത. പെർപ്പാക്കി
കൊടുത്തത.
പൌസ്ദാരി - ഇത് ഒരു സ്ഥാനം
എന്ന് തൊന്നുന്നു. അറിയില്യ. പലസ്ഥലത്തും ഉണ്ട്.
പൈമാശി = അർത്ഥം അറിയില്ലാ.
കനഗൊവി - അർത്ഥം അറിയില്ലാ.
പാർവത്യക്കാരൻ=ഇതും ഒരു
റവന്യൂ ഉദ്യൊഗസ്ഥാനം. ഈ അടുത്തകാലം വരെ ഉണ്ടായിരുന്നു എന്ന് തൊന്നുന്നു. കോൽക്കാരൻ
എന്ന് കെട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്.
മുളകു ചെയ്യിക്കുക എന്നത്
കുരുമുളക് നികുതിയായി അളക്കുക എന്നർത്ഥത്തിൽ ആകുമായിരിക്കും.
പുക്കവാറ = രശീത്?
മഞ്ചെശ്വരത്തെ പെട്ടയിൽ
ഇരിക്കുന്ന കൊങ്കണികളും മാപ്പളമാരും കൂടി നാലു ആറ ആളുകള വന്ന നമുക്ക കൌലായി.
ഇവിടത്തെ കൗലായി എന്ന പദം
കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്യാ. ഈ വാക്ക് ഇന്നു കണ്ടിട്ടില്യാ. ഈ
വാക്കിനുദാഹരണം താഴെ ഇനിയും കാണാം.
ഇപ്പൊൾ 130 കുറ്റി തൊക്ക നാം അവന കൊടുപ്പാനുണ്ട എന്ന തങ്ങളെ
അവൻ ബൊധി
പ്പിച്ചത എന്തര സങ്ങതിക്ക എന്ന
തങ്ങൾ തന്നെ വിസ്തരിച്ചാൽ അറിയാമെല്ലൊ.
അതുപൊലെ മറ്റൊരു പ്രയൊഗം ആണ്
എന്തര് എന്നത്. ഞാൻ ഇത് തിരുവിതാംകൂർ (ഇപ്പൊ സുരാജ് വെഞ്ഞാറമ്മൂട്) ഭാഷഎന്ന്
വിചാരിച്ചിരുന്നു. എന്നാൽ അതല്ല. ഇത് വടക്കൻ മലബാറിലും ഉണ്ട് എന്ന് ഇപ്പൊ
മനസ്സിലായി. വടക്കൻ മലബാറും തിരുവിതാംകൂറും തമ്മിൽ ഒരു ബന്ധം പണ്ടേ ഉണ്ട്.
പത്മനാഭസ്വാമി ക്ഷെത്രത്തിലെ ശാന്തിക്കാരിൽ പ്രമുഖർ വടക്കേ മലബാറുകാരത്രെ ഇന്നും.
ഇനി ചില ഖണ്ഡികകൾ/രേഖകൾ
ഉദ്ധരിക്കട്ടെ.
1124
J
1382
മത മഹാരാജശ്രീ വടക്കെ അധികാരി
ഇഷ്ടിവിൻ സായ്പു അവർകൾക്ക
കയിതെരി അമ്പു സലാം. സായ്പു
അവർകളെ മെലൂര വന്ന കണ്ടിട്ട
പൊന്നതിന്റെശെഷമുള്ള വർത്തമാനം
സായിവ അവർകൾ പാർവ്വത്തിക്കാരൻന്മാരക്ക എഴുതിയ കത്തും കൊടുത്തു ആള നിഷ്കരിഷ ആയിട്ട അയക്കുകയും ചെയ്തു. മുളക തുക്കെണ്ടുന്നതിന കല്ലും തടയും ഒപ്പിച്ച
വെങ്ങാട്ടും കൊട്ടെയത്തും ചട്ടമാക്കുകയും ചെയ്തു. 29നു തിടങ്ങി മുളക തുക്കുകയും ചെയ്യുന്ന. 73 മതിലും 74 മതും പ്രവൃത്തികളിൽ
നിപ്പുള്ള മൊതല എടുക്കണം
എന്നവെച്ച പാറവത്തിക്കാരൻമ്മാരക്കെ എഴുതി ആളുകളയും ചട്ടമാക്കി അയച്ചിരിക്കുന്ന. ഇപ്പൊൾ ചൊരത്തിന്മീത്തല ചെലെ വർത്തമാനങ്ങള ഉണ്ടായിട്ടും ഉണ്ട. ആയതിന്റെ സൂക്ഷം
ആയിട്ട അറഞ്ഞി കാനഗൊവി പാപ്പുരായരും
ഞാനും കൂടി എഴുതി അയക്കയും ചെയ്യാം. എനി മെലാൽ നടന്ന വരെ ണ്ടന്ന കാര്യത്തിന്ന സായിവ അവർകളെ കല്പനപ്രകാരം
ഒക്കയും നടക്കുകയും ചെയ്യാം.
അസാരം ഒരു ഗുരുസെരി ഉള്ളത
സായ്പു അവർകളൊട ഞാൻ പറഞ്ഞിരിക്കുന്നല്ലൊ. ആയത സായ്പു അവർ കളെ കൃപയുണ്ടായിട്ട നല്ലവണ്ണം കഴികയും ചെയ്തു. ശെഷം സായ്പ അവർകൾ പറഞ്ഞ വർത്തമാനം നമ്പൂതിരി ഇവിട വന്ന
പറഞ്ഞി കെൾക്കയും
ചെയ്തു. സായ്പവറകൾ വടകരക്ക
പൊന്ന എന്ന കെട്ടു. സായ്പ അവർകളെകൂടതന്നെ പൊരുവാൻ നമ്പൂരിന പറഞ്ഞ അങ്ങൊട്ടയക്കയും ചെയ്തിരിക്കുന്ന. എന്നാൽ തൊള്ളായിരത്ത എഴുവത്ത നാലാമത കുംഭമാസം 29 നു എഴുതിയത കുംഭം 30 നു വടകര എത്തി. മീനം 1 നു ഇങ്കിരി യസ്സ കൊല്ലം 1799 മത മാർസ്സ മാസം 12 നു പെർപ്പാക്കിയത. ഒല.
കുമ്പഞ്ഞിഇന്ന നമുക്ക
ഇക്കൊല്ലം തരുവാനുള്ള ഉറുപ്പ്യ നമുക്ക തരുവാൻ തക്കവണ്ണം ഗെണർ സായിപ്പ അവർകളെയും
കമിശനർ സായിപ്പ അവർകളെയും കല്പന സായിപ്പ അവർകൾക്ക കൊടുത്തയച്ചി രിക്കുന്ന എന്ന
നമുക്ക എഴുതിവന്നിരിക്കുന്ന. ആയതകൊണ്ട ഉറുപ്പ്യക്ക ആള അങ്ങൊട്ട അയച്ചിട്ടും ഉണ്ട.
ആ ഉറപ്പ്യ ഗണപതിയാട്ട നമ്പ്യാര പക്കൽ കൊടുത്ത പുക്കവാറ വാങ്ങികൊള്ളുകയും വെണം. എന്നാൽ ആ ഉറുപ്പ്യ നമുക്ക
ബൊധിക്കയും ചെയ‌്യും
മുകളിൽ ഉദ്ധരിച്ചവയിൽ മുൻപ്
പറഞ്ഞ പലവാക്കുകളും കാണാം. കൂടാതെ, ഗുരുസെരി എന്നൊരു വാക്കുണ്ട്. അർത്ഥം ഊഹിക്കാം. പ്രശ്നങ്ങൾ
എന്നാകാം.
കൂടാതെ കൈതേരി അമ്പു
ബ്രിട്ടീഷ് ഭരണത്തിൽ ഒരു റവന്യൂ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിരുന്നു എന്നതിനു
തെളിവ്. പിന്നെ, നമ്പൂരിമാർ സന്ദേശവാഹകരായും
പ്രവർത്തിച്ചിരുന്നു. ആ സമയം സമൂഹത്തിൽ താഴെ ഉള്ള നമ്പ്യാരായ കൈതെരി അമ്പുവിന്റെ
അടുക്കലേക്കും ബ്രിട്ടീഷുകാരുടെ അടുക്കലേക്കും അവർ പൊയിരുന്നു. ജന്മികൾ അല്ലാത്ത
നമ്പൂരിമാരായിരിക്കാം എങ്കിലും വർണ്ണവ്യവസ്ഥ എന്നുണ്ടല്ലൊ. മുളക് എന്ന്
ഉദ്ദേശിച്ചത് കുരുമുളകു തന്നെ ആകണം. കൂടാതെ അന്നത്തെ ഔദ്യൊഗിക കത്തുകളിലെ ഭാഷയുടെ
ഒരു സാമ്പിൾ മോഡൽ കൂടെ ആണിത്.
ണത്തിന്ന താമസിച്ച പൊയത ഉപെക്ഷ
ദൊഷങ്കൊ ണ്ടുള്ളതിനെ എന്ന ദിവ66 ചിത്തത്തിൽ
ബൊധിക്കയും അരുതെല്ലൊ.
66.
ദിവ്യ = Your - ഗുണ്ടർട്ട്
974
മത കന്നിമാസത്തിൽ തുടങ്ങി
കുമ്പഞ്ഞികല്പന ആയി മീനമാസം 4 നു
വരക്കുകൂടി പാറപൊഴുത്തിക്കാരൻമാര
നികിതിക്കും പത്തിന ഒന്നും കൂടി അടച്ച പണം 55304 വീശം 2 ൽ രാജശ്രീ ഇസ്ക്ക്രെൻ സായ്പ അവർകൾ കയിക്ക അടെച്ച
പണം 52003
വീശം 11കഴിച്ച 3300 വീശം 7 ന കട്ടെമനചിലവും പത്തിനൊന്നിന്റെ വകയിൽ ചെർന്നിറമുള്ളത കഴിച്ചാൽ പിന്നെ നിൽക്കുന്നത ശീട്ടുകൾ ആയിരുന്നു.
ഇവിടെ രണ്ടുണ്ട്. ദിവ എന്നത്
എന്താന്ന് മനസ്സിലായില്യ. ഗുണ്ടർട്ട് അടിക്കുറിപ്പ് ആയി ഇട്ടത് നോക്കൂ. അതും
മനസ്സിലായില്യ എനിക്ക്. മറ്റൊന്ന് ശീട്ടുകൾ എന്നത്. അത് പ്രൊമിസറി നോട്ടുകൾ
ആയിരിക്കാം. അന്ന് അങ്ങനെ നടപ്പുണ്ടാകാം. പക്ഷെ അതിന്റെ ഭാഷയൊ രൂപമൊ അറിയില്ല. അത്
സൂചിപ്പിച്ചിട്ടില്ല.
ഇപ്പൊൾ ഠീപ്പുവിനൊവൊടു
കൊമ്പിഞ്ഞി സറക്കാര പാളിയം പൊയതകൊണ്ട ഠീപ്പുവിന്റെ പാളിയത്തിന വളര രസ്തുക്കൾ കൊണ്ടുപൊകുവാൻ എത്താൻ
പാളിയം ഒരു ഭക്ഷിയും
ജമാലാബാത വന്നിരിക്കുന്ന. ഈ
സമയത്തിൽ ചെറക്കൽ ആതിയായിട്ട മലയാള താലൂക്കിൽ
ജനങ്ങളിൽ നിന്ന രണ്ടുമുന്ന മാസത്തെക്ക ഇരുനൂറ എങ്കിലും മുന്നുറ എങ്കിലും ആളുകളും കല്പനയും കൊമ്പിഞ്ഞി
സറക്കാരിൽനിന്ന കൊറെയ തൊക്കും ഉണ്ടയും
മരുന്നും തന്നു എങ്കിൽ ജമാലാബാത ഇപ്പറം പ്രജകളെയും കച്ചൊടക്കാരയും
ഒക്കെക്കും കൊമ്പിഞ്ഞി സറക്കാര
കൌല എഴുത്തുകൾ അയച്ചിട്ടആ നാട കൊമ്പിഞ്ഞി സർക്കാക്ക ആക്കി ഠിപ്പുവിന്റെ പാളിയത്തിന്ന പൊകുന്ന രസ്തുക്കളും സാമാനങ്ങളും പിടിച്ച കൊമ്പിഞ്ഞി സർക്കാർക്ക ബൊധിപ്പിച്ച അവനൊട
ചെയ്യുന്ന എറ്റങ്ങൾ പൊറമെ സന്നിധാനത്തിങ്കൽ
അറികയും ചെയ്യും. ഇതകൂടാതെ ഒരു പ്രാവശ്യം സന്നിധാനത്തിങ്കൽ
എന്ന വിളിപ്പിച്ചാൽ ഞാൻ തന്നെ
വന്ന സകല വർത്തമാനവും മുമ്പാക അറിയിച്ചി മെൽപ്പട്ട എതുപ്രകാരം നടക്കണമെന്ന കൽപ്പന ഉണ്ടാകുന്നത അപ്പ്രകാരം കൊമ്പിഞ്ഞീന്റെ ഉപ്പുമ്മെൽ നെരായി നടക്കുവാൻ
തെയ്യ്യാറായിരിക്കുന്ന.
ഈ ഉദ്ധരണിയിൽ രണ്ട്
മൂന്നുകാര്യങ്ങൾ:-
രസ്തുക്കൾ=വസ്തുക്കൾ, സാമാനങ്ങൾ.
ജമാലാബാത=ഒരു സ്ഥലം
ആയിരിക്കും
കൗല= ശാസനം? നിർദ്ദേശം?
കൊമ്പഞ്ഞി=കമ്പനി, ഈസ്റ്റ് ഇന്ത്യ കമ്പനി
പാളിയം, പാള്യം=സേന ? പാളിയം എന്നും പാള്യം എന്നും ഉപയോഗിച്ചു കാണുന്നു.
ഉപ്പുമ്മെൽ നെരായി നടക്കുക=
രസകരമായ പ്രയൊഗം. എല്ലാം കൊണ്ടും വിശ്വസ്തരായി നടക്കുക എന്നർത്ഥത്തിൽ ആകും.
മുകളിലെ ലിങ്കിൽ നിന്ന്
തന്നെ.
1396
മത ജിലുല്ലാഹുൽ മുൽഖുൽ മനാൽ
ഠീപ്പു സുൽത്താൻ പാദഷഴാജി ഖലദല ഹുമുലു
സലത്തനത്തഹുമനശുറ വയിജറംജുരബനാം മെറഷത്തവ അജമത നിഷാമിറ മഹമ്മദലി അസ്സ വകച്ചെരി ജമലാബാദ ശെറബസദൂറ മെയാബദം
രിവില്ലാ. നിങ്ങളെ അരജി
എഴുതി അയച്ചിട്ട ഉണ്ടായിരുന്നുവെല്ലൊ. രാമൻന്തറസ്സറെ വകയിൽ
വെങ്കപ്പണ്ടിത്തനി മുൻമ്പെ
രണ്ടു ഗ്രാമം ഈ നാമു നടക്കുവാറുണ്ടായിരുന്നു. ഇപ്പൊൾ അഗ്രാമം സറക്കാരനിന്ന അടക്കുകകൊണ്ട മെൽപറഞ്ഞ പണ്ടിത്തനി
ഇരിപ്പാൻ സ്ഥലം ഇല്ലാഞ്ഞിട്ട
സറക്കാറ നാട്ടിൽ വെണ്ടാതിനം കാണിക്കുന്ന ഉണ്ട എന്നും ആ പണ്ടിത്തനി മുൻമ്പെത്തെപ്പൊലെ നടത്തിച്ചാൽ സറക്കാർ
രയിത്തനായിട്ട സറക്കാറ ശത്രുക്കളൊട കയി
പ്രവൃത്തിക്കുമെന്നും സറക്കാര പണ്ടിയിൽ ഹാജരായി ഇരിക്കുമെന്നും എഴുതിയതുകൊണ്ട വിവരംപൊലെ ഗ്രഹിക്കയും ചെയ്തു.
അതുകൊണ്ട മെൽപറഞ്ഞ
പണ്ടിത്തനി മുൻമ്പെ അവന്റെ
പക്കൽ സമ്മതിച്ച ഗ്രാമം രണ്ടും അവന്റെ പക്കൽ സമ്മതിച്ച സറക്കാർ പണിയിൽ തെയ‌്യാറായിരിക്കുംവണ്ണം
പുതിയ കൊല മന ശുറനമയും
കൊടുത്തയച്ചിരിക്കുന്ന നിങ്ങൾ ഇമനശുറമ കണ്ടാൽ ജെമാലാബാദുക്കിലെ ദാറനം കൂടി പൊയി പണ്ടിത്തന വരുത്തി നല്ലവണ്ണം
മനസ്സ ഒറപ്പിച്ചി കൌൽമനശുരം മുൻമ്പെത്തെ
ഗ്രാമവും അവന്റെ പക്കൽ കൊടുത്ത ആ ഗ്രാമം ഇത്ര വിരാഹൻ നികിതീന്റെത ഇത്ര ദിവസം ഇന്ന ആള അടക്കുന്ന
ഉണ്ടായിരുന്നു എന്ന വിസ്തരിച്ച അവന്റെ
അരജിം നിങ്ങളെ അരജിയും ഗ്രാമത്തിന്റെ ജമാപന്തി പട്ടികയും കൂടി
ഹജൂരത്തിലെക്ക കൊടുത്തിലെക്ക
കൊടുത്തയക്കയും വെണം. ഇതിന്റെശെഷം എങ്കിലും
വന്നു ഗുണദൊഷം പറഞ്ഞുപൊയാൽ നന്നു. വന്നില്ലയെങ്കിൽ ഈ വർത്തമാനം ഹജൂരത്തിലെക്ക അരജി എഴുതി വന്നാൽ ഹസ്തരയിൽ
ഇരിക്കുന്ന പാളിയം ഉടനെ അയച്ചി
അതിന വെണ്ടുന്ന ബന്തൊബസ്തു ആക്കി ശിക്ഷിക്കയും ചെയ‌്യും.
ഇവിടെ അനവധി ഉറുദു അറബി
വാക്കുകൾ ഉപയൊഗിച്ചിരിക്കുന്നു. ആ സംബൊധനവിശേഷണങ്ങൾ നോക്കൂ.
കൊല മന ശുറനമയും = ഇതെന്താ?
കൌൽമനശുരം=?
ദാറനം=?
ജമാപന്തി പട്ടിക=നികുതി പട്ടിക
കൂടിയിരിക്കുന്ന മഞ്ചെശ്വരത്തെ
പെട്ടയിൽ ഇരിക്കുന്ന കൊങ്കണികളും മാപ്പളമാരും കൂടി നാലു ആറ ആളുകള വന്ന നമുക്ക കൌലായി. ശെഷം
ഉള്ളവര മുഖ്യസ്തന്മാരരും നമ്മെക്കാണാതെ
സാദരീന്റെ ഒന്നിച്ചു ആളക്കുട്ടിക്കൊണ്ട ഇരിക്കുമ്പൊൾ കൌലായ നാലാള നമ്മുടെ ഒന്നിച്ചു നിപ്പിച്ചതിന്റെ ശെഷം അവര
നല്ലവണ്ണം താക്കിതി ആക്കി അവരവരെ
വീട്ടിലെക്ക പറഞ്ഞയച്ചതിന്റെ മദ്യെ ഈ തായകണ്ടര അമ്മെന്റെ ഭർത്താവാകുന്നവര താൻ ഇരിക്കുന്ന സ്ഥലം ഒക്കെയും
അറിഞ്ഞ ആസാദിരിക്ക കയികൊടുത്ത
കുമ്പളയിൽനിന്ന രണ്ടായിരം ആളും സാദരിയും മഞ്ചെശ്വരത്തെ വഴിക്കായിട്ട നാം കൌല കൊടുത്തിരിക്കുന്ന നാട്ടിൽ
കവർന്ന നമുക്ക ദ്രൊഹം വിചാരിക്കുന്ന സാദരി വളഞ്ഞിരിക്കുമ്പൊൾ നാം അവനൊടു യുദ്ധം
തുടങ്ങിയതിന്റെ ശെഷം കൊടകരാജാതി
രാജരെ ആളു വന്നതുകൊണ്ട നെറച്ച വെടിവെച്ചി കയറി കൊത്തിയാരെ നമ്മുടെ യുദ്ധം സഹിച്ചുകൂടാതെ സാദരിയും മുന്നുറ
ആളുംകൊണ്ട ഒളിച്ച പൊകയും ചെയ്തു.
ഇന്നെവരെക്ക എവിട ഉണ്ടെന്ന വർത്തമാനം കിട്ടിയതുമില്ല. അവന്റെകൂടതന്നെ നമ്മുടെ മഞ്ചെശ്വരത്തെ കൊങ്കിണിയരും മാപ്പളമാരും
പൊയവര ഇന്നെവരെക്കും നമ്മെക്കണ്ടതും
ഇല്ല. അവർക്കും കൌല എഴുതി അയച്ചിരിക്കുന്ന. ശെഷം കുംപഞ്ഞി സർക്കാർകാരിയ‌്യത്തിൽ സാഹെബ അവറെ കൽപ്പനപ്രകാരം തെയ‌്യാറായിരിക്കുന്നതും ഉണ്ട. നാം നടക്കെണ്ടും വിവരത്തിന അന്നന്ന എഴുതി
അയക്കുവാറാകയും വെണം. സാദരിക്കും
നമുക്കും യുദ്ധമായ സംമ്മദ്ധം കൊടക ആളുകളിൽനിന്നും നമ്മുടെ ആളുകളിൽ നിന്നും കൂടി ചാക്കും മുറിയുമായിട്ട 20 ആള. എന്നാൽ കല്പനപ്രകാരം കലി സംവത്സരം 4901 മത സിദ്ധാർത്തി സംവത്സരം വൈശാഖമാസം 20 നുയിൽ 974 മത എടവമാസം 13
നു എഴുതിയ്ത എടവം 18 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായുമാസം
29 നു വന്നത. എടവം 19നു മായുമാസം 30
നു പെർപ്പാക്കിയത.
കൗല എന്നത് എന്താ?
മുൻപ് എഴുതിയിരുന്നു കൗലയെ
പറ്റി.
ഇതിന്റെ സാക്ഷിക്കാറര മൊഴിയി
കൊറുമ്പിയും ആശാരി വാപ്പുവും
തീയ‌്യൻ കണാരെന്നും ആകുന്നു.
ആശാരി വാപ്പു, വാപ്പു എന്ന പേർ ഞങ്ങടെ നാട്ടിൽ
മുസ്ലീംസിനിടയിൽ ഉള്ളതാകുന്നു. ഇനി മുസ്ലീം ആശാരിയും ഉണ്ടായിരുന്നുവൊ എന്ന് സംശയം.
എന്റെ നാട്ടിൽ കണ്ടിട്ടില്ല.
പൊതുവെ അവർ കർഷകരും
കച്ചോടക്കാരും മാത്രം.
മഹാരാജശ്രീ ബഹുമാനപ്പെട്ടെ
ഇങ്കിരിയസ്സ കൊമ്പഞ്ഞിയിടെ കല്പനക്ക
മലയാംപ്രവിശ്യയിൽ തലശ്ശെരി
ത്തുക്കടിയിൽ സുപ്രഡെണ്ടൻ ഇസ്തിവിൻ
സായിപ്പവകൾക്ക താഴക്കാട്ട
ശീമയിൽ താഴക്കാട്ട അമ്മ തിരുമുൻമ്പന്ന തുലാം.
തുലാം = സലാം എന്ന്
ഗുണ്ടർട്ട്. തുലാം എന്ന വാക്ക് കേട്ടിട്ടില്ല.
456
മത തലച്ചെരിയിൽ ഇരിക്കും
ദെവരശൻ പണ്ടാരിക്കും സ്വൈരക്കമ്മത്തിക്കും വെങ്കെശൈനായിക്കും നരസപ്പ്രവുവിനും ലക്ഷ്മണശെണായിക്കും ബാബയിലയിക്കും ഈ എല്ലാവർക്കും കുബളെ പാസ്തെനും രായപ്പനും
മഞ്ചെശ്വരത്തെ നാരായണഭക്ത
ലക്ഷ്മണനും കാഞ്ഞരൊട്ട
അനന്തയനും മഹാലിത്തനും ആദിയായിട്ട എല്ലാവരും നമസ്കാരം. എന്നാൽ കൊടകരാജാവ അവരെ അസഖ്യം നിമിത്തം
വിട്ടലത്ത ഹെഗ്ഗിട എതാൻ ആളുകളക്കൊണ്ടവന്ന
കൊടകരാജാവിന ആശ്രയിച്ചി ചെലെ നാടുകൾതന്റെത ആകുന്നു എന്നവെച്ചി കൊൽ കരാറു
നിശ്ചയിച്ചതുകൊണ്ട ഞാങ്ങൾ സറക്കാറക്ക
ചെർന്നിരിക്കുന്നതുകൊണ്ട അവരക്കാമാൻ ആയിക്കുട എന്നും ഞാങ്ങളിൽ
നാലാള ശെക്കമൊഹിദീൻനെയും
ഒന്നിച്ചുകുട്ടി പൊരപ്പെട്ട കാഞ്ഞറൊട്ടു വന്നിരിക്കുന്നു. മഞ്ചെശ്വരത്തിൽ കെശവപ്പയി നാരായണ നായക്കനുശെഷം
ഉള്ളവര അവിട വിളിച്ചു. ആ
നാട്ടകാര നടക്കുംപൊലെ നിങ്ങളും നടക്കണമെന്ന പറഞ്ഞി വന്നതിന്റെശെഷം അവര മഞ്ചെശ്വരത്തിൽ നിന്നു ഈ ഹെഗ്ഗിടന്റെ ആളുകൾ
വരുംപ്പൊൾ നാട്ടുകാരെ
ഒന്നിച്ചു പൊയിക്കണ്ട
നാട്ടകാരക്ക ആകുംവണ്ണം പണവും കൊടുപ്പാൻ നിശ്ചയിച്ച ആ പണത്തിന ജാമീൻ കൊടുത്ത ഈ വർത്തമാനം ഞാങ്ങളൊട
പറയണമെന്നിട്ട കെശവപ്പയ‌്യും
നാരായണനായക്കനും ഈ വയിശാഖമാസം 12 നുയിൽ
വ്യാഴായിച്ച വയ‌്യറ്റ
കാക്കുറൊട്ടക്ക വന്നിരിക്കുംമ്പൊൾ പിറ്റെന്ന വെള്ളി ആഴിച്ച ദിവസം ഉച്ചക്ക ഹെഗ്ഗിടയിന്റെ മാബല എന്നവനും ഇരിന്നുറ മുന്നുറ
ആയുധകാരും മുന്നുറ നാന്നുറ
കൂലിക്കാരുംകൂടി മഞ്ചെശ്വരത്ത
ദെവസ്ഥാനത്തെ വന്ന ചെരിപ്പ കാലൊടുകൂട
അകായിൽകടന്ന ദെവമുർത്തി രുപവും
സാളഗ്രാമവും പൊന്നുംവെള്ളിയും ഓടും ചെമ്പും പതകങ്ങളും ശെഷം ഒക്കയും ദെയ്വത്തിന്റെ സാമാനം. ഇതുകൂടാതെ സാധുക്കളെ വസ്തു മുതൽ ഒക്കയും പിടിച്ചു പറിച്ചി
ദെവസ്ഥാനത്തെ ബ്രാമ്മണഭട്ടരെ കുഞ്ഞനും
കുട്ടിയൊടുകൂട
പിടിച്ചുകൊണ്ടുപൊയി ദെവസ്ഥാനത്തെ എഴുത്തുകാരന വളര അടിച്ച തലെക്ക വടികൊണ്ട കിട്ടിയിട്ട കൊടിലുകൊണ്ട മാസ്സും
പറിക്കുകെയും ചെയ്തു. അനന്തഭട്ടര
ഇരിമ്പാണിമെൽ നിച്ചി അടിച്ചു. അവന്റെ വസ്തു മുതൽ ഒക്കെയും കൊണ്ടുപൊകെയും ചെയ്തു. ഇന്ന ദെവസ്ഥാനത്തെ ചെമ്പു
പല കൊണ്ടുപൊകുവാൻ
വരുന്നെന്നും അങ്ങാടിയിൽ
ശെഷിച്ച സാമാനം ഒക്കയും കൊണ്ടുപൊകണമെന്ന ആളുകളും കയിക്കൊട്ടും കുറൻ കയിക്കൊട്ടുംക്കൊണ്ട മെൽപ്പറഞ്ഞ മാബലൻ വരുന്നു എന്നു കെട്ടു. ആയതും കൊണ്ടുപൊയ വർത്തമാനം വന്ന ഉടനെ
എഴുതി അയക്കുന്നതും
ഉണ്ട. ഗൊവ ആദി ആയിട്ട
കൊച്ചിവരെക്ക നമ്മുടെ ജാതിക്കാർക്ക വെണ്ടുന്നെ സ്ഥലം നിങ്ങള അവിടുന്ന സഹായം ചെയ്ത എതാൻ സംമ്പത്ത
കൊടുത്തയച്ചാലും ഞാങ്ങൾ ഇവിട
ഇരിക്കുന്നവർ ഈശ്വര വാതില കാത്ത നിന്ന ഈശ്വരസെവ ചെയ്തു ഇന്നെവരെ ക്ക ഇരിക്കുന്നു ഉണ്ടായിരുന്നു. ഇന്ന നമ്മുടെ
ആശയും തീർന്നു. ജാതിക്ക വെണ്ടുന്നെ
സ്ഥലം പൊകുംമ്പൊൾ ഞാങ്ങൾ
ശെഷിച്ചിട്ട എന്തൊരു പ്രയൊ(ജ)നം. രാജ്യം വിട്ട പൊകാമെന്നവെച്ചാൽ എറിയെ കുഞ്ഞനും
കുട്ടിയിനെയുംകൊണ്ടു എവിട ആകുന്നു പൊകണ്ട.
എനി മെൽപ്പട്ട ഈ ദൈവസ്ഥലത്തിൽ നിന്ന പ്രാണൻ വിടുക അല്ലാതെ വെരെ ഒരു വഴി കാണുന്നുമില്ല. ഇവിട നടന്ന കാര്യം
എഴുതി അയച്ചിരിക്കുന്നു. നിങ്ങളെ
വാൽസ്സല്യംകൊണ്ട ആ ഹെഗ്ഗിടക്ക
എതുപ്രകാരം തക്കീതി ഉണ്ടാക്കണമെന്നുവെച്ചാൽ അതിന്റെ ബെന്തൊവസ്തും എതുപ്രകാരം ആക്കണമൊ അപ്രകാരം ബന്തൊബസ്തും
ആക്കി ദെവന്റെ മുതൽ ഒക്കയും
സാധുക്കളെ മുതലും ഒക്കെയും കിട്ടുവാനും ദെവപൂജ വഴിപൊലെ നടക്കുവാനും പിടിച്ചുകൊണ്ടുപൊയ കുഞ്ഞനും
കുട്ടിയിനെയും ഒഴിച്ചു കൊടുപ്പാനും
മെൽപ്പട്ട കൊടകരെയും വിട്ടലത്ത അവന്റെയും ഉപദ്രം കൂടാതെ ഇരിപ്പാൻ
ആക്കിത്തന്നാൽ നിങ്ങളെ
ഗുണത്തിന്റെ കീർത്തി വരികെയും ചെയ്യും. എന്നാൽ 1799 മത മായി മാസം 1 8 നുക്ക സിദ്ധാർത്തി സംവത്സരം വയിശാഖമാസം 14 നു എഴുതിയ കർണ്ണാട കത്ത 1799
മത മായി 22 നുക്ക 974 മത എടവമാസം 11
നു പെർപ്പാക്കിയത.
കുറച്ച് വലുതായ ഉദ്ധരണിയാണ്.
ടിപ്പു ക്ഷേത്രങ്ങൾ അക്രമിച്ചു എന്നാണല്ലൊ പറയപ്പെടുന്നത്. ടിപ്പു മാത്രമൊന്നും
അല്ല. ഹെഗ്ഗട ഹിന്ദുരാജാവും ക്ഷേത്രങ്ങൾ അക്രമിച്ചിട്ടുണ്ട് എന്നതിനു മറ്റൊരു
തെളിവ്. അതിനായി മാത്രം.
ശെഷം കണ്ണൂര ഇരിക്കും മൊയിതിയൻ
എന്ന മാപ്പള അവന്റെ കെട്ടിയവളുമായിട്ട വാക്ക ഉണ്ടായിട്ട അവൻ അവളൊട ചൊതിച്ചതുകൊണ്ട അവനുമായിട്ട മുമ്പെ കൊറെയ
വിശ്വാസം ഉള്ളതുകൊണ്ട അവള എന്നെയും
കൊറെയ വായിഠാണം പറെകയും ചെയ്തു. ആയവസ്ത ഞാൻ ദൊറൊക കച്ചെരിയിൽ പറഞ്ഞാരെ എന്നൊടുള്ള മെൽപ്പറെഞ്ഞ സിദ്ധാന്തം
കൊണ്ട എന്റെ കുറ്റം എന്നും
നാളെത്തെൽ വാ എന്നും എന്ന പറഞ്ഞയക്കയും ചെയ്തു.
വായിഠാണം എന്നതിനെ പറ്റി
മുന്നെ പറഞ്ഞു. എന്നാൽ സിദ്ധാന്തം എന്ന പ്രയൊഗം നോക്കൂ. വാശി, പിടിവാശി എന്നൊക്കെ ഉള്ള അർത്ഥത്തിൽ
നമ്പൂരിഭാഷയായി ആണ് ഈ പ്രയൊഗം ഞാൻ ധരിച്ചിട്ടുള്ളത്. അതല്ലാന്ന് മനസ്സിലായി.
1478
ആമത പരസ്യമായറിയിപ്പ. മലയാ
പ്രവിസ്യയിൽ പല കാര്യാദികൾ നടത്തി രക്ഷിപ്പാനായി
വന്നിരിക്കു കമിശനർ സായ്പുന്മാരെ അവർകളെ കല്പനക്ക പരസ്യമായി എഴുതിയത. എടവമാസം 22 നുക്ക ജൂന്മാസം 1 നു മുതൽ
തുട്ട ഉറുപ്പ്യ നടക്കെണ്ട അവസ്ഥക്ക
പരസ്യമായിട്ട എഴുതിറ്റ അവറ്റാൽ വഷള നാണ്യം നടക്കുന്നതിന മുടക്ക
വന്നില്ല എന്നുകാണുകകൊണ്ട ആ
നാണിയം നടക്കുന്നത വഴിപൊലെ വിരൊധിക്കെണം എന്ന കമിശനർ സായ്പു അവർ നിശ്ചയിച്ചിരിക്കു. ഇന്ന മുതൽക്ക അവറ്റാൽ ഉറുപ്പിക്ക ബഹുമാനപ്പെട്ട കുമ്പഞ്ഞി ക്കജാനയിൽ നിന്നു
കൊടുക്കുകെയും വാങ്ങുകയും ഉണ്ടാകയും
ഇല്ല. ചിലർക്ക അതു കുട്ടം ഉറുപ്പിക കയിക്കൽ ഉണ്ടാകകൊണ്ട സങ്കടം ഉണ്ടന്ന വരികിൽ ബഹുമാനപ്പെട്ട കുമ്പഞ്ഞി സ്ഥനത്ത
ഉള്ളവരെ മുഖാന്തരം നല്ല വെള്ളിപ്പണം
ഉണ്ടാക്കുവാൻ തലച്ചെരി കമ്മട്ടം നടത്തിക്കുന്നതിൽ കൊണ്ടകൊടുത്താൽ
കമ്മട്ടത്തിലെ ചെലവ ഒഴികെ മറ്റ
ഒരു ചെതവും കുടാതെ മുതൽ കിട്ടുകയും ചെയ‌്യും. വിശെഷിച്ച സ്തിവിൽ സായ്പു അവർകളെ കല്പനക്ക പഴെ
തുട്ട ഉറുപ്പികക്ക അടയാളം ഉണ്ടാക്കിയത
14 ദിവസത്തിൽ അകം ഇന്നെ മുതൽക്ക കൊണ്ടവന്നാൽ
മറ്റുള്ള വക നല്ല
നാണിഭമായിട്ട നടക്കുന്നത കിട്ടുകയും ചെയ‌്യും. ഈ 14 ദിവസം കഴിഞ്ഞാൽ മെൽപറഞ്ഞ
അടയാളം അടിപ്പിച്ചിററള്ള തകൊണ്ടവന്നാലും മാറ്റി കിട്ടുകയും ഇല്ലാ.
എന്നാൽ കൊല്ലം 974 അമത മിഥുനമാസം 10 നുക്ക ഇങ്കരിയസ്സ കൊല്ലം 1799 അമത ജൂൻമാസം 20 നു കൊഴിക്കൊട്ട നിന്ന എഴുതിയത.
മോദി മാത്രമൊന്നും അല്ല
കറൻസി റദ്ദാക്കിയിട്ടുള്ളൂ... ദാ ഒരു പഴയ കറൻസി റദ്ദാക്കൽ രേഖ. പുതിയത് കിട്ടാൻ
ചെലവു കൊടുക്കുകയും വെണം. :)
ശ്രിമതു സകലഗുണസമ്പന്നരാനാം
മിത്രജെന മനൊരഞ്ഞിതരാനാ ആഖണ്ഡിത ലക്ഷ്മി പ്രസന്നരാനാ മഹാമെരുസമാന ധിരനാ രാജമാന്യ
രാജശ്രി കയിത്താൻ കുവെലി സായ്പു അവർകളുടെ സന്നിധാനങ്ങളിലെക്ക പരിത്തൊള്ളി
പങ്ങശമെനൊനും മതിലകത്ത കൊരുമെനൊനും കുടി എഴുതി അറിക്കുന്ന സംങ്കട അറിജ്ജി. മിനമാസം
6 നു ഞാങ്ങളെ പാറാവിൽ ആക്കിയിരിക്കുന്നു. അവസ്ഥയും
പാറാവ വിടാതെയിരിക്കുന്ന അവസ്ഥയും സായ്പു അവർകളെ ചിത്തത്തിൽ ഉണ്ടായിരിപ്പാൻ സംഗതി
ഉണ്ടല്ലൊ. ഞങ്ങള കുട്ടി ബൊധിയാതെ ഇപ്പൊൾ ആക്കിട്ടുളെള കാര്യസ്ഥനും മെനൊനുംകൂടി
കുടിശൊധന കയിച്ചു. എറക്കുറയ പണം
അസ്ഥാന്തരം കെട്ടിയിരിക്കെയും
അപ്പണം തന്നുകൊള്ളണം എന്നുവെച്ച
ഭക്ഷണത്തിന്നും മറ്റും
വെണ്ടതിന്നു ക്കുടി അയക്കാതെ മുട്ടിചിരിക്കയും ചെയ്യുന്നത വളരെ സങ്കടംതന്നെ അയി വന്നിരിക്കുന്ന. ചെരിക്കൽ
വക അസാരം അസാരം പണം ഞങ്ങൾ
എടുത്തിട്ടും അപ്പണം കനഗൊവി കല്പനക്ക ചിലവിട്ടിട്ടും ഉണ്ട. കുടിശൊധനയി
ബൊധിപ്പിച്ച പണം വാങ്ങുവാനും
ബൊധിപ്പിച്ചതിന വാങ്ങി പാറാവ വിടുത്ത അയപ്പാനും കൃപാകടാക്ഷ ഉണ്ടായിരിക്കയും വെണം എന്നത്രെ ഞാങ്ങൾ
അപെക്ഷിക്കുന്നത. എന്നാൽ
കൊല്ലം 974
ആമ ഇടവമാസം 25 നു എഴുതിയത ഇടവം 27 നു ഇങ്കരിയസ്സ കൊല്ലം 1799-ആമത ജൂൻ മാസം 7 നു വന്നത. പെർപ്പാക്കി കൊടുത്തത.
മുൻപ് ഉറുദി അറബി വാക്കുകളിൽ
സംബൊധന വിശേഷണം കാണിച്ചു. ദേ ഇപ്പൊ കന്നട സംസ്കൃതം കൂടിയിട്ട്. എജ്ജാതി സംബൊധന!!
ഇതൊക്കെ ഇന്ന് ഉപയോഗിച്ചാൽ സംബോധനപ്പെട്ട ആൾ ബോധം കെടും :) :) :)
ഇപ്പൊൾ ഞാനും എന്റെ കുഞ്ഞനും
കുട്ടിയും രാജ്യത്ത ഉള്ളെ അടിയാൻ കുടിപതികളും കുത്താട്ടിൽ നായരെ അസഖ്യം കൊണ്ടും രാജ്യത്ത പൊറുതി
ഇല്ലായ്കകൊണ്ട രാജ്യം വിട്ട കടത്തനാട്ടും
കുറ്റിയാടിയും ആയിട്ട പാർക്കയാകുന്ന. ഇ അവസ്ഥ നെരൊ പൊളിയൊ എന്നുള്ളതിനെ സർക്കാരിലെക്ക ബൊധിക്കണ്ടതിന്ന
ബൊധിച്ചെ ആള രണ്ടാള
സരക്കാരിൽ നിന്ന കല്പ്പിച്ച
ഇവിടെ അയച്ച അറിഞ്ഞാൽ ബൊധിക്കുമായിരിക്കുമെല്ലൊ. മെലിൽ ഉണ്ടായ വർത്തമാനങ്ങളൊക്കയും അന്നന്നെ ഞാൻ
സർക്കാരിലെക്ക എഴുതി അയച്ചിറ്റും
ഉണ്ടെല്ലൊ. ഇനി എങ്കിലും കടാക്ഷം ഉണ്ടായിട്ട എറക്കുറ ചെയ്തതിന്റെ
ശിക്ഷയും കഴിച്ച രാജ്യത്ത
പൊറുതി ഉണ്ടാക്കി തന്നാൽ കൊമ്പിഞ്ഞി കല്പന കെട്ട ഞാൻ ബൊധിപ്പിക്കെണ്ടന്നതിനെ ബൊധിപ്പിച്ച തരികയും
ചെയ‌്യാം. എന്നാൽ 974 മത മെടമാസം 14
നു നാൽ മെട 16 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 26 നു വന്നു. അന്ന തന്നെ
പെർപ്പാക്കിയത. ഓല.
ഏറക്കുറ ചെയ്യുക =
തോന്ന്യാസം ചെയ്യുക, കുറ്റം ചെയ്യുക. ഉദാഹരണ
സഹിതം. ഈ പ്രയൊഗവും കേട്ടിട്ടില്ലാ.
അതുപൊലെ മറ്റൊന്ന്,
നാം എല്ലാ കാര്യത്തിനും സായ്പു
അവർകളെ സ്നെഹം തന്നെ പ്രമാണിച്ചിരിക്കുന്നു.
സ്നേഹം തന്നെ
പ്രമാണിച്ചിരിക്കുന്നു. ഇജ്ജാതി പ്രയോഗങ്ങൾ കാവ്യങ്ങളിൽ കാണാം എന്നല്ലാതെ നിത്യമായ
ഉപയോഗത്തിൽ കാണുന്നത് ആദ്യം.
എന്നാൽ 974 മത മീന മാസം 7 നു. ഇതു കയിത്താൻ തന്നെ ദിവസം മെടം 17 നു ഇങ്കിരിയസ്സ കൊല്ലം 1799 മത എപ്രിൽ മാസം 27 നു അന്നതന്നെ പെർപ്പാക്കിയത. ഒല.
എന്നാൽ 974 മത മീനം 29 നുക്ക ഇങ്കിരിയസ്സ കൊല്ലം
1799
മത അപ്രിൽ മാസം 9 നു എഴുതിയത. കയിത്താൻ തന്ന ദിവസം മെടം 17 നു. ഇങ്കിരിയസ്സ കൊല്ലം 1799 മത അപ്രിൽ 27
നു മെടം 20 നു അപരീൽ 30 നു പെർപ്പാക്കിയത.
മുകളിൽ ഉദ്ധരണികളിൽ പറഞ്ഞ
കയിത്താൻ തന്നെ ദിവസം, അതേത് ദിവസം? എനിക്ക് മനസ്സിലായില്ല.
969
മതിൽ ബഹു മാനപ്പെട്ട
കൊമ്പിഞ്ഞിക്കൽപ്പനക്ക അദാലത്തിൽ ഞാങ്ങക്ക മാസപ്പടി ആക്കിവെക്കും പൊൾ ചുരുങ്ങിയ
മാസപ്പടി കൽപ്പിച്ചവെച്ചത. അദാലത്തിലെ വരായ്ക നൂറ്റിനു ആറു കണ്ട അമാനം ഉള്ളതിൽ ഒരു അംശം ഞാങ്ങൾക്ക കുടി
ആകുന്ന എന്ന അണ്ടലി സായ്പു
അവർകൾ കല്പിക്കയും ചെയ്തു.
അമാനം=സൂക്ഷിപ്പ്
എന്നായിരിക്കാം.
ഇക്കത്ത താമസിയാതെ അങ്ങൊട്ട
കൊടുത്തയച്ച. ഇക്കാര്യ
ത്തിന തങ്ങളു വെണ്ടുന്നത എഴുതി
അതിന്റെ ജവാവ വരുത്തി ഉടനെ
അയക്കുവാറാകയും വെണം.
ജവാവ വരുത്തി തരുക, എന്താണ് ഈ ജവാവ? പരിഹാരം? ഏത് ഭാഷ?
എന്നാൽ 973 മത കർക്കിടക മാസം 5 നു രാത്രിയിൽ ഞാനും പാലയാടെൻ ചാപ്പനുമായിട്ട ഒരു പരിഷ കാരിയംകൊണ്ട കൊറെവാക്ക എടവാട ഉണ്ടായിടത്ത
ചാപ്പൻ വടകര കച്ചെരിയിൽച്ചെന്ന
ദൊറൊഖയൊട പറഞ്ഞാറെ വടകര കച്ചെരിയിൽ നിന്ന ശിപ്പായികൾ വന്ന എന്നകുട്ടി കച്ചെരിയിൽ കൊണ്ടവന്ന എന്ന
തടുത്തതിന്റെ ശെഷം
പരിഷ. ധരണിയിലുള്ള പരിഷകൾ
നളനെ ചെന്ന് കാണും. എന്ന് ഉണ്ണായി വാര്യർ. പരിഷ=ജനങ്ങൾ, പൊതു ജനങ്ങൾ. പരിഷ കാര്യം എന്ന് വെച്ചാൽ അപ്പൊ പൊതു
താല്പര്യമുള്ള കാര്യം എന്നാകും എന്ന് ഊഹിക്കുന്നു.
മെനവൻ രാമൻ 5 മത പ്രവൃത്തി മുതുകുന്നത്ത ഒരു തറ പാറപ്പത്തി
മനയിൽ ചാപ്പൻനായര പറയുന്നത. 970 മത മുതൽക്കും മെൽപറഞ്ഞ തറയിൽ പാറവത്യം ഞാൻ തന്നെ ആകുന്ന. ഞാൻ പാറവത്യം ചെയ്ത
മുതൽ കണക്കുകൾ എഴുതികൊടുക്കാം.
പാറപ്പത്തി മനയിൽ
ഇരിക്കുന്നത് ചാപ്പൻ നായരാണു. നമ്പൂരി അല്ല. മന എന്നത് അപ്പൊ നമ്പൂരിമാർക്ക്
മാത്രം ഉള്ളതല്ല. മന എന്നത് കന്നട വാക്ക് എന്ന് കെട്ടിട്ടുണ്ട്. ഇല്ലവും കന്നട
എന്നു തൊന്നുന്നു. രണ്ടും പൊതുവെ കേരളത്തിൽ നമ്പൂരിമാർ ഉപയോഗിക്കുന്നതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ