മലയാളഭാഷ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ടൈപ്പുചെയ്യാൻ, കമ്പ്യൂട്ടറിൽ പ്രാഥമിക വിവരമുള്ള ഏതൊരുവനേയും സഹായിക്കുന്ന ഒരു സവിശേഷ സോഫ്ട്‌വെയറാണ് വരമൊഴി. ഇംഗ്ലീഷുരീതിയിലുള്ള കമ്പ്യൂട്ടർ കീബോർഡാണ് പ്രധാനമായും മലയാളികൾ നേരിടുന്ന ഒരു പ്രശ്നം. ഈ പ്രശ്നത്തിനൊരു പരിഹാരമായാണ് വരമൊഴി നിലകൊള്ളുന്നത്. നമ്മൾ പറയുന്ന മലയള ഭാഷ അതായത് വാമൊഴി, ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചു ടൈപ്പുചെയ്താൽ, അതുമലയാളത്തിലേക്ക് മൊഴിമാറ്റിക്കൊള്ളും ഈ സോഫ്ട്‌വെയർ. ഉദാഹരണത്തിന്, ഇംഗ്ലീഷിൽ varamozhi sOfTwEyaR എന്നു നാം വരമൊഴിയുടെ ഒരു ജാലകത്തിൽ ടൈപ്പുചെയ്താൽ, സമാന്തരമായുള്ള മറുജാലകത്തിൽ "വരമൊഴി സോഫ്ട്‌വെയർ" എന്നു മലയാളത്തിൽ പ്രത്യക്ഷപ്പെടും. ഇതിനു വളരെ ലളിതമായ, മലയാളികളുടെ ഇടയിൽ പ്രചാരമുള്ള ഒരു മൊഴി സങ്കൽപ്പത്തിന്റെ സഹായമുണ്ട്. പ്രസ്തുത മൊഴി സ്കീം വളരെ എളുപ്പത്തിൽ പഠിക്കാവുന്നതേ ഉള്ളൂ.
ചില ഉദാഹരണങ്ങൾ: la = ല, na=ന l_=ൽ, n_=ൻ L=ള, tha=ത, kha=ഖ gha=ഘ. ചില്ലക്ഷരങ്ങൾ കീബോർഡിലെ അണ്ടർസ്കോർ ഉപയോഗിച്ച് എഴുതാവുന്നതാണ്.
ഇതുമാത്രമല്ല ഈ സോഫ്ട്‌വെയറിന്റെ ഗുണങ്ങൾ. മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങൾ ഇന്റർനെറ്റ് എഡിഷനുവേണ്ടി പ്രത്യേകം പ്രത്യേകം ഫോണ്ടുകൾ ഉപയോഗിക്കുന്നു. ഈ ഫോണ്ടുകൾ ഉപയോഗിച്ച് ടൈപ്പുചെയ്ത കമ്പ്യൂട്ടർ രേഖകൾ അന്യോന്യം ഫോണ്ടുകൾ മാറ്റുകയും ചെയ്യാം. അതായത് മാത്രുഭൂമി ഫോണ്ടുപയോഗിച്ചു ടൈപ്പുചെയ്ത ഒരു ഡോക്യുമന്റ്, ദീപിക ഫോണ്ടിലേക്കും, തിരിച്ചും മാറ്റാം എന്നർത്ഥം. മാതൃഭൂമി,ദീപിക,മനോരമ,തൂലിക,കേരള,കാർത്തിക,ചൊവ്വര, തുടങ്ങിയ അനവധി പ്രചുരപ്രചാരമുള്ള "ASCII" ഫോണ്ടുകൾ ഈ കൊച്ചു സോഫ്ട്‌വെയർ സപ്പോർട്ടുചെയ്യുന്നുണ്ട്. ഇനി മലയാള വാക്കുകൾക്കിടക്ക് ഇംഗ്ലീഷിൽ ടൈപ്പുചെയ്യാൻ, "{}" ഈ ബ്രാക്കറ്റുകളുടെ മദ്ധ്യത്തിൽ ഇംഗ്ലീഷുവാക്കുകൾ എഴുതിയാൽ മതി. ഇതിനോടനുബന്ധിച്ചുതന്നെയുള്ള ഹെൽപ്പ് പേജിൽ ഇപ്പറഞ്ഞ മൊഴി സ്കീം വിശദമായി കൊടുത്തിട്ടുണ്ട്. അമേരിക്കയിൽ എഞ്ചിനീയറായ തൃശ്ശൂർക്കാരൻ സിബു ജോണിയാണ് വരമൊഴിയുടെ ഉപഞ്ജാതാവ്. യുണിക്സിലും വിൻഡോസിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര സോഫ്ട്‌വെയറായാണ്, ശ്രീ സിബു ഇതിനെ പ്രോഗ്രാം ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല ഇതുമായി നിങ്ങളുടെ ഏതൊരു സംശയത്തിനും അദ്ദേഹവും ബന്ധപ്പെട്ടവരും ഉടൻ മറുപടി തരുകയും ചെയ്യുന്നുണ്ട് എന്നത് ഇതിന്റെ അണിയറശിൽപിയുടെ അർപ്പണമനോഭാവത്തേയും നിസ്വാർഥസേവനത്തേയും കാണിക്കുന്നു. varamozhi yahoo groups, http://vfaq.blogspot.com എന്നീ വെബ്സൈറ്റുകളിലൂടെ, ലോകമലയാളികൾക്ക് തന്റെ സേവനം, ശ്രീ സിബു എപ്പോഴും സാദ്ധ്യമാക്കുന്നു. http://varamozhi.sourceforge.net എന്ന സ്വതന്ത്രസോഫ്ട്‌വെയറുകളുടെ ലോകത്തുനിന്നും നിങ്ങൾക്ക് ഈ കൊച്ചു പ്രോഗ്രാം ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ലോകരാജ്യങ്ങൾ, എല്ലാ ഭാഷകൾക്കും ഒരു പൊതു മാനദണ്ഡമായി അംഗീകരിച്ചിട്ടുള്ള language encoding standard ആണ് UTF-8 യൂണികോഡ്. ഈ സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ച അഞ്ജലി ഓൾഡ്, കറുമ്പി എന്നീ മലയാളം ഫോണ്ടുകളും വരമൊഴി പ്രോഗ്രാം സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നത് മലയാളഭാഷയ്ക്ക് ഇന്റർനെറ്റിൽ ഒരിടം നൽകാൻ കുറച്ചൊന്നുമല്ല സഹായിച്ചത്.. ഈ ഫോണ്ടുകൾ വികസിപ്പിച്ചത് കെവിൻ എന്ന ഗൾഫ് പ്രവാസിയാണ്. ASCIഫൊണ്ടുകളിൽനിന്നും UTF-8 യൂണികോഡിലേക്കും, തിരിച്ചും വരമൊഴി ഉപയോഗിച്ച് ഡോക്യുമെന്റുകൾ കൺവർട്ട് ചെയ്യാവുന്നതാണ്.
ഇതേ അവസരത്തിൽ പല ബ്ലോഗ്ഗുകളിലും വെബ്സൈറ്റുകളിലും കമന്റുകളും ചെറിയ വിവരണങ്ങളും മലയാളത്തിലെഴുതാൻ ശ്രീ സണ്ണിയും പെരിങ്ങോടനും രണ്ടു കീബോർഡ് ലേയൌട്ടുകൾ, വരമൊഴിയിലുപയോഗിക്കുന്ന മൊഴി സ്കീമിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ കീബോർഡ് ലേയൌട്ടുകളുപയോഗിച്ച് നിങ്ങൾക്ക് MS Word, Excell തുടങ്ങിയ ഏതൊരു പ്രോഗ്രാമിലും നേരിട്ട് മലയാളത്തിൽ ടൈപ്പുചെയ്യാം. ഇവയും {Uട്F-8 ലങുഗെ എൻcഒദിങ് സ്റ്റന്ദർദ്} അനുസരിച്ച് വികസിപ്പിച്ചവയാണ്. പക്ഷെ ഇവക്ക് വരമൊഴിയുടെ അത്ര സാദ്ധ്യതകളില്ല.
വരമൊഴി ഉപയോഗിച്ച് നിങ്ങൾക്ക് എത്രവലിയ രേഖകളും മലയാളത്തിൽ തയ്യാറക്കാൻ കഴിയും. ഇത് അദ്ധ്യാപകർ, ഗവേഷണവിദ്യാർത്ഥികൾ, മലയാളത്തിൽ ബ്ലോഗുചെയ്യുന്നവർ തുടങ്ങി ഏതൊരാൾക്കും പ്രയോജനകരമാണ്.
വരമൊഴി തുറക്കുമ്പോൾ ഒരു DOS window കൂടി തുറക്കുന്നത്, ഉപയോഗിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കാനിടയുണ്ട്. അതിനുശേഷമേ, ശരിക്കുള്ള വരമൊഴി ജാലകം തുറക്കുകയുള്ളൂ. DOS window ക്ലോസ് ചെയ്യുന്നത് വരമൊഴി തന്നെ ക്ലോസ് ചെയ്യുനതിനു തുല്യമായതിനാൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. Perl എന്ന ഭാഷയിലാണ് വരമൊഴിയുടെ ഗ്രാഫിക് യൂസർ ഇന്റെർഫേസ് ഉണ്ടാക്കിയിരിക്കുന്നത്. അടിസ്ഥാന എഞ്ചിൻ തയ്യാറാക്കിയിരിക്കുന്നത് "C" ഭാഷയിലുമാ. ഇതുപയോഗിച്ചുണ്ടാക്കിയ മലയാളം ഡോക്യുമെന്റ്, മലയാളഭാഗം മാത്രം, MS Word ലേക്കോ മറ്റു വേർഡ് പ്രൊസ്സരിലേക്കോ കട്ട് & പേസ്റ്റ് നടത്തി ഫോർമാറ്റ് ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ആകാം. എഹ്.ടി.എം.ഏൽലിലേക്ക് എക്സ്പോർട് ചെയ്യുകയും ആകാം. വാക്കുകൾ തിരയാനും മാറ്റാനുമുള്ള-search and replace- സൌകര്യവും ഇതിനുണ്ട്. അതുപോലെ മലയാളത്തിൽ സാധാരണ ഉപയോഗിക്കുന്ന പല ഇംഗ്ലീഷ് വാക്കുകളും അങ്ങനെ തന്നെ ടൈപ് ചെയ്താൽ മതി. എന്നാൽ അതു താനേ മലയാളത്തിൽ മൊഴിമാറ്റം നടത്തിക്കൊള്ളും.
പ്രശസ്ത ബാലസാഹിത്യകാരനായ ശ്രീ ബാലേന്ദുവിന്റെ വരമൊഴിയെപ്പറ്റി എഴുതിയ ഒരു ശ്ലോകം ഇവിടെ ഉദ്ധരിക്കട്ടെ.
ഒരുപൊതുപരിപാടിക്കൊത്തുപോകാതെ നാനാ-
തരമെഴുതുകമൂലം ബന്ധമൊക്കാതെ തമ്മിൽ
ഉരുതരപരിതാപം പൂണ്ട ഭാഷയ്ക്കു പുത്തൻ
"വരമൊഴി" വരമായീ - ഹന്ത ഭാഗ്യം ജനാനാം!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
2 അഭിപ്രായങ്ങൾ:
അനുഭവസത്യങ്ങള്‍ക്കുനേരെ തുറന്നുപിടിച്ച ഒരു ക്യാമറക്കണ്ണാവണം ഒരോ ബ്ലോഗും എന്ന ശ്രീ സുനിലിന്റെ അഭിപ്രായം വളരെ സ്വാഗതാര്‍ഹമാണ്.
മാധ്യമഭീമന്മാരുടെ മുട്ടാളത്തങ്ങളേയും നെറികേടുകളെയും ഭേദിക്കുവാന്‍ നേരിന്റെ സ്വത്വപ്രകാശമേറ്റ ഓരോ ബ്ലോഗിന്റെയും കാന്തബലമുള്ളകണ്ണുകള്‍ക്കാവും എന്ന് ഉറക്കെ വിളിച്ചുപറയുകയാണ്.
ചിന്തയിലെ സംവാദത്തിലൂടെ ശ്രീ പോള്‍ സാദ്ധ്യമാക്കാന്‍ സ്വപ്നം കാണുന്നതും ഈ നേര്‍ക്കഴ്ചകളുടെ മാമാങ്കങ്ങളാണ്.
ആത്മസ്പര്‍ശമുള്ള സത്യാന്വേഷണത്തിന് കലങ്ങിയ ഈ കാലത്തിലും ഇടം തിരയുകയാണ് രണ്ടു പേരും.
ഇവരുടെ ചിന്തകള്‍ എന്നേയും വല്ലാതെ ഭ്രമിപ്പിക്കുന്നു എന്നുപറയാതെ വയ്യ.
നമുക്കു കൂട്ടായി ശ്രമിക്കാം.. ശ്രമിച്ചു എന്നൊരു ആത്മസംതൃപ്തിയെങ്കിലും ബാക്കിയുണ്ടാവും. ഇന്‍റര്‍നെറ്റിലെ ഭീമന്മാരായ പത്രങ്ങളെ അട്ടിമറിക്കാനുള്ള കുഞ്ഞു മാസികകള്‍ താമസിയാതെ എത്തും. “ഇന്നും” “ഉണ്മയും” പോലുള്ള ലിറ്റില്‍ മാഗസിനുകളുടെ നാട്ടില്‍ അതു സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. നമുക്കു പിന്നാലെ വരുന്നവര്‍ കാണിക്കാനൊരുങ്ങുന്ന ജാലവിദ്യകള്‍ക്കായി കണ്ണോര്‍ക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ