31 മേയ് 2005

Boycott of rape play

Boycott of rape play
"Rape Workshop" (Balatsanga Pariseelanacamp), a street play against the backdrop of a few recent rape cases, took Thrissur town by storm on May 17, but the print media primly boycotted it despite being present. The Manorama said it was not interested. Local TV channels did cover the event.

..from http://thehoot.org

കണ്ടില്ലേ പത്രക്കാരുടെ സ്വഭാവം? തെരുവില്‍ നടക്കുന്നത്‌ വേണ്ട, കുഞ്ഞാലിക്കുട്ടിയുടെ സ്വകാര്യം മതി

29 മേയ് 2005

From Todays deepika.com

"അടിസ്ഥാന വര്‍ഗ്ഗത്തിന്റെ എഴുത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കിയെന്ന്‌ സക്കറിയ മറുപടിപ്രസംഗത്തില്‍ അനുസ്മരിച്ചു..."

ഇന്നത്തെ ദീപിക.കൊമില്‍നിന്നും

വര്‍ക്കത്തു മുട്ടിയും അടിസ്ഥാനവര്‍ഗ്ഗവും ഒക്കെ ഇപ്പോഴത്തെ ഫാഷനാണ്‌

സക്കറിയായ്ക്ക്‌ അതു നല്ലപോലെ അറിയാം

സഖര്യാവേ സഖര്യാവേ നീയെങ്കേ...?

24 മേയ് 2005

സമകാലീന മലയാളം വാരിക പുതിയ പതിപ്പില്‍നിന്നും

നേരെചൊവ്വേ ഒരു കാര്യവും ഇന്ത്യയില്‍ നടക്കുകയില്ല, ഇന്ത്യ അപരിഷ്കൃതരായ മനുഷ്യരുടെ ഒരു രാജ്യമാണ്‌ എന്നൊക്കെയുള്ള തെറ്റിദ്ധാരണ വളര്‍ത്തുന്ന രീതിയിലേ വിദേശങ്ങളിലെത്തുന്ന ഏതു ഇന്ത്യന്‍ ബുദ്ധിജീവിയും പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുള്ളൂ എന്ന്‌, ഫ്രാന്‍സ്വ ഗോഥി എന്ന ഫ്രഞ്ച്‌ പത്രപ്രവര്‍ത്തകന്‍ തന്റെ "O ARISE INDIA" എന്ന ഗ്രന്ഥത്തില്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.

അഹമ്മദാബാദ്‌ ഐ.ഐ.എമ്മില്‍നിന്ന്‌ ഒന്നം റാങ്ക്‌ നേടിയ കനിഷ്കയുള്‍പെടെയുള്ള ആദ്യ പത്തുറാങ്കുകാര്‍ വിദേശജോലി വേണ്ടെന്നു തീരുമാനിച്ചിരിക്കുന്നു.

പണത്തേക്കള്‍ അഭിമാനമാണ്‌ വിലപ്പെട്ടതെന്ന്‌ വിശ്വസിക്കുന്ന ഒരു പുതിയ തലമുറ വളര്‍ന്നുവരുന്നു എന്നുതന്നേയാണിത്‌ തെളിയിക്കുന്നത്‌. ജനങ്ങളുടെ അഭിമാന ബോധത്തിന്റെ വളര്‍ച്ചയാണ്‌ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വളര്‍ച്ച.

22 മേയ് 2005

എ. രാമചന്ദ്രന്റെ വരമൊഴികള്‍

മലയാളകലാസാംസ്കാരികരംഗത്ത്‌ ബഹുവര്‍ണ്ണപ്പൊലിമയോടെ ഇന്ന്‌ തിളങ്ങി നില്‍ക്കുന്നത്‌ എഴുത്തുകാര്‍, രാഷ്ട്രീയക്കാര്‍, സിനിമക്കാര്‍ തുടങ്ങിയവരാണ്‌. ബാക്കിയുള്ള രംഗങ്ങളിലൊന്നും ഒരു സാധാരണ മലയാളി കാര്യമായി ശ്രദ്ധ ചെലുത്തുന്നേയില്ല. എഴുത്തുകാര്‍ സാഹിത്യരംഗത്ത്‌ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌ അലകും പിടിയും അടക്കം വിമര്‍ശനവിധേയമാക്കുന്ന ഒരു സാഹിത്യവിമര്‍ശക സംഘവും നമുക്കുണ്ട്‌. ഗ്രാമങ്ങള്‍ തോറുമുള്ള വായനശാലകള്‍, ആനുകാലികപ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയെല്ലാം എഴുത്തിന്റെ സാഹിത്യത്തിനെ പരിപോഷിപ്പിക്കുന്ന സഹായഘടകങ്ങളാണ്‌.

എന്നാല്‍ ലോകസാഹിത്യത്തെ സ്വാധീനിക്കുന്ന പുതിയ സിദ്ധാന്തങ്ങള്‍, ശൈലികള്‍ എന്നിവയെല്ലാംതന്നെ യഥാര്‍ത്ഥത്തില്‍ ആദ്യം വരുന്നത്‌ ചിത്രരചനകലിലൂടെയാണെന്നു പറയപ്പെടുന്നു. ഈ അഭിപ്രായം മലയാളസാഹിത്യത്തെ സംബന്ധിച്ചിടത്തോളം എത്ര ബാധകമാണ്‌? നമുക്കു ചിത്രകാരന്മാരില്ലാത്തതാണോ? അല്ല! സഹിത്യകാരന്മാരേക്കള്‍ കൂടുതല്‍ നമുക്കു ചിത്രകാരന്മാരുണ്ട്‌. കേരളത്തിന്റെ മുക്കിലും മൂലയിലും ഇവരെ കാണാന്‍ സാധിക്കും. പക്ഷെ അവര്‍ക്ക്‌ പുറം ലോകമായുള്ള പരിചയം കുറവാണ്‌. അതിനാലവരുടെ ഭാവനയ്ക്‌ വ്യാപ്തിയും കുറവാണ്‌, സൃഷ്ടികളില്‍ അതു
പ്രതിഫലിക്കുകയും ചെയ്യുന്നു. പരിചയക്കുറവിന്‌ കാരണങ്ങള്‍ പലതുമാവാം.

കേരളം പേരുകേട്ട അനവധി ചിത്രകാരന്മാരുടെ ജന്മസ്ഥലമാണ്‌. അവര്‍ക്ക്‌ കേരളത്തിലേക്കാള്‍ പ്രശസ്തി പുറത്താണ്‌. അവരധികവും കേരളം അടിസ്ഥാനമാക്കിയില്ല എന്നത്‌ നമ്മുടെ ചിത്രകലാസ്വാദനത്തിന്റെ കഴിവു കുറക്കാന്‍ ഒരു കാരണമാകാം. മാത്രവുമല്ല മലയാളത്തില്‍ അവരെപറ്റിയോ അവരുടെ സൃഷ്ടികളെപ്പറ്റിയോ അധികം പുസ്തകങ്ങളുമില്ല. ചിത്രകാരന്മാര്‍ മാത്രമല്ല ശില്‍പികളും ഇതുപോലെത്തന്നെ.

ഇപ്പറഞ്ഞ സാഹചര്യത്തിലാണ്‌ അടുത്തകാലത്തിറങ്ങിയ കുറച്ച്‌ കൃതികള്‍ ശ്രദ്ധേയമാകുന്നത്‌. ആര്‍ട്ടിസ്റ്റ്‌
നമ്പൂതിരിയുടെ "രേഖകള്‍"-ളും തുടര്‍ന്ന്‌ അദ്ദേഹംതന്നെ എഴുതി ഭാഷാപോഷിണിയില്‍ വന്നുകൊണ്ടിരിക്കുന്ന ആത്മകഥാപരമായ പംക്തിയും. പിന്നെ ശ്രീ "എ. രാമചന്ദ്രന്റെ വരമൊഴികള്‍". ഇവരണ്ടും പുരസ്കാരങ്ങള്‍ ലഭിച്ച്‌ പുസ്തകങ്ങളാണ്‌ എന്ന കാര്യം ശ്രദ്ധേയമാണ്‌. ഈ അടുത്ത കാലത്താണ്‌ "വരമൊഴികള്‍"ക്ക്‌ ലളിത കലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചത്‌. രേഖകള്‍ക്ക്‌ 2004-ലെ ഡെല്‍ഹി ഇന്റര്‍നാഷണല്‍ ബുക്ക്ഫെയറില്‍ അവാര്‍ഡ്‌ ലഭിച്ചു.

പ്രശസ്തനായ രാജാരവി വര്‍മ്മ പിന്നീടു കെ.സി.എസ്‌ പണിക്കര്‍ തുടങ്ങിയവര്‍ കേരളത്തിന്റെ, ഭാരതീയ ചിത്രകലക്കുള്ള സംഭാവനയാണ്‌. കൂടാതെ യൂസഫ്‌ അറക്കല്‍, കെ ജി സുബ്രഹ്മണ്യം, വിശ്വനാഥന്‍, അക്കിത്തം നാരായണന്‍ നമ്പൂതിരി തുടങ്ങിയവരുമുണ്ട്‌. അതില്‍ അക്കിത്തവും വിശ്വനാഥനും പാരീസിലേക്കു കുടിയേറിയപ്പോള്‍ ബാക്കിയുള്ളവര്‍ കേരളം വിട്ട്‌ ഭാരതത്തിന്റെ മറ്റുഭാഗങ്ങളിലായി ചേക്കേറി. ഇക്കൂട്ടത്തില്‍ ശ്രീ എ രാമചന്ദ്രനും പെടും.

"രേഖകള്‍"-ടെ പ്രസാധനച്ചടങ്ങില്‍ സന്നിഹിതനായിരുന്ന ശ്രീ രാമചന്ദ്രനെ കാണികളില്‍ പലരും തിരിച്ചറിഞ്ഞില്ല. പിന്നീട്‌ ചടങ്ങിന്റെ ഭാരവാഹികള്‍ തന്നെ അദ്ദേഹത്തെ ബഹുമാനിച്ചിരുത്തുകയുണ്ടായി. ഒരു സിനിമാനടന്‍ ആയിരുന്നെങ്കില്‍!

ശ്രീ എ രാമചന്ദ്രന്‍ തിരുവനന്തപുരം ജില്ലയിലെ
ആറ്റിങ്ങലില്‍ 1935-ല്‍ ജനിച്ചു. അച്ഛന്‍ ശ്രീ അച്യുതന്‍ നായരും അമ്മ ഭാര്‍ഗവിയമ്മയും. ഭാര്യ ചീനക്കരിയാ ബംഗാളി ചമേലി. കുട്ടികള്‍ രാഹുലും സുജാതയും. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട്‌ 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട്‌ 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. ശേഷം അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി 1992ല്‍ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു.

അദ്ദേഹത്തിന്‌ 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 1993ല്‍ ഡല്‍ഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത്‌ സമ്മാനം, 2000ല്‍ വിശ്വഭാരതിയില്‍നിന്നും ഗഗനേന്ദ്രനാഥ്‌ അഭനേന്ദ്രനാഥ്‌ പുരസ്കാരം, 2004 കേരളസര്‍ക്കാറിന്റെ രാജാരവി വര്‍മ്മ പുരസ്കാരം തുടങ്ങി അനവധിപുരസ്കാരങ്ങള്‍ ലഭിച്ചു. അപ്പോള്‍ക്കൂടി അദ്ദേഹത്തിന്റെ ചിത്രകലയെക്കുറിച്ചുകാര്യമായ ഒരു പഠനവും മലയളത്തില്‍ നടന്നില്ല. രവിവര്‍മ്മ പുരസ്കാരം ആദ്യമായി ലഭിച്ചതും അദ്ദേഹത്തിനാണ്‌. ചിത്രകലക്കു വേണ്ടിമാത്രം ഒരു പുരസ്കാരമെങ്കിലും
സര്‍ക്കാര്‍ നടപ്പിലാക്കിയല്ലോ.

ശ്രീ രാമചന്ദ്രന്‍ സമകാലീന ഭരതീയ ചിത്രകലയുമായി ബന്ധപ്പെട്ട്‌ ഭാരതത്തിലും വിദേശത്തും സംഘടിപ്പിച്ച ഒരുപാട്‌ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. അദ്ദേഹം വെറും ഒരു ചിത്രകാരന്‍മാത്രമായി കാണരുത്‌. സംഗീതജ്ഞന്‍, ശില്‍പി, ബാലസാഹിത്യകാരന്‍ തുടങ്ങിയ അനവധിമേഖലകളില്‍ നിപുണനാണ്‌. സംഗീതമായിരുന്നു ആദ്യകാലങ്ങളില്‍ ജീവിതോപാധി. വരക്കാന്‍ വേണ്ടി പാടും എന്നാണ്‌ അദ്ദേഹം പറയുന്നതുതന്നെ. 1978ലും 1980ലും ബുക്ക്‌ ഇല്ലസ്റ്റ്രേഷന്‌ ജപ്പാനില്‍നിന്നും "നോമ" സമ്മാനം കിട്ടിയിട്ടുണ്ട്‌. ബാലസാഹിത്യത്തെ കുറിച്ചുള്ള അനവധി അന്താരഷ്ട്ര ചര്‍ച്ചകളിലും പങ്കെടുത്തിട്ടുണ്ട്‌. സാക്ഷരതാപ്രവര്‍തനങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന യുനെസ്കോ സംഘത്തില്‍ അംഗമായിരുന്നു. കൂടാതെ ഭാരതീയ തപാല്‍ വകുപ്പിനു വേണ്ടി അനേകം സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്‌.

ഡെല്‍ഹിയിലെ മൌര്യാ ഷരാട്ടണ്‍, അശോകാ ഹോട്ടല്‍, ഗാന്ധിസ്മൃതി, എന്നിവടങ്ങളില്‍ രാമചന്ദ്രന്‍ ചുവര്‍ച്ചിത്രങ്ങള്‍ ചെയ്തു. തമിഴ്നാട്ടിലെ ശ്രീപെരമ്പുത്തൂരിലെ രാജീവ്ഗാന്ധി സ്മാരകത്തിനായി അതിബൃഹത്തായ ഒരു കരിങ്കല്‍ ശില്‍പ്പാഖ്യാനം ചെയ്തത്‌ 2003-ല്‍ പൂര്‍ത്തിയാക്കി.

രാമചന്ദ്രനെക്കുറിച്ച്‌ ഇംഗ്ലീഷില്‍
അഞ്ചുപുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. മലയാളത്തില്‍ ശ്രീ പി.സുരേന്ദ്രന്‍ രചിച്ച "രാമചന്ദ്രന്റെ കല" രാമചന്ദ്രന്റെ "ദൃശ്യസാരം" എന്നീ രണ്ടുപുസ്തകങ്ങള്‍ പുറത്തുവന്നിട്ടുണ്ട്‌. കെ. ബിക്രം സിംഗ്‌ ഒരു ഡൊക്യുമെന്ററിയും അദ്ദേഹത്തെ കുറിച്ച്‌ തയ്യാറാക്കിയിട്ടുണ്ട്‌. ഇതുകൂടാതെ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെക്കുറിച്ച്‌ ശ്രീ രമചന്ദ്രന്‍ ഒരു പുസ്തകവും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്‌.

പ്രസിദ്ധമായ ചില ചിത്രങ്ങള്‍:യയാതി, ഉര്‍വശി, ന്യുക്ലിയര്‍ രാഗിണി തുടങ്ങിയവയാണ്‌. നിരവധി മ്യുറല്‍ പെയ്ന്റിംഗും അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്‌. തലയില്ലാതെ, മനുഷ്യരുടെ അവയവങ്ങള്‍ മാത്രമായിരുന്നു ഒരു കാലത്ത്‌ രാമച്ന്ദ്രന്‍ ചിത്രീകരിച്ചിരുന്നത്‌.

ആരോടും പരിഭവമില്ലാതെ എല്ലാവരോടും സഹകരിക്കുന്ന ഒരു കലാകാരനാണ്‌ ശ്രീ രാമചന്ദ്രന്‍. ശാന്തിനികേതന്റെ ഒരു തനി സംഭാവനയാണ്‌ ഞാന്‍ എന്ന് രാമചന്ദ്രന്‍ തന്നെ പറയുന്നുണ്ട്‌. രാമചന്ദ്രന്റെ രചനകള്‍ നിറങ്ങളുടെ ഉത്സവമാണ്‌. ഭരതീയ മിത്തുകളുടെ സ്വാധീനം പലതിലും കാണാം. രാമചന്ദ്രന്‍ സ്ഥിരമായി ഉപയോഗിക്കുന്നത്‌ ഓയില്‍ മീഡിയമാണ്‌. കേരളത്തിലെ ചുമര്‍ചിത്രങ്ങളോടു സമനാനതയുള്ള്‌ പ്രതലത്തിലാണ്‌ രാമചന്ദ്രന്‍ വരക്കുന്നത്‌ എന്നതില്‍ അദ്ഭുതമില്ല.

രാജസ്ഥാനിലെ ബാനേശ്വറിലെ ആദിവാസികളുടെ സ്വാധീനം രാമചന്ദ്രന്റെ ഒരുകാലത്തെ ചിത്രങ്ങളില്‍ തെളിഞ്ഞുകാണാം. ഇതുപറയുമ്പോള്‍ രജസ്ഥാനികളുടെ വര്‍ണപ്രപഞ്ചവും വസ്ത്രധാരണരീതികളും നമ്മുടെ ദൃശ്യകലയായ കഥകളിയെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന വസ്തുത സ്മരിക്കേണ്ടതുണ്ട്‌.

ഈ അടുത്തകാലത്ത്‌ ചിത്ര കല കമ്പ്യൂട്ടറിലേക്കു കടന്നു. അതൊരു പ്രത്യേക മേഖലയാണ്‌. കാമെറ പോലെ. പടം "വര"ക്കലും ഫിലിം "ചെയ്യ്‌"-ലുമാണെന്ന്‌ ശ്രീ രാമചന്ദ്രന്‍ പറയുന്നു. ഹാസ്യം പൊതുവേ മലയാളികലുടെ ഒരു പൊതുഭാവമാണ്‌. (സൂര്യഗായത്രിയുടെ ബ്ലോഗ്ഗിലെ കമ്മന്റുകള്‍ തന്നെ ഒന്നാംതരം ഉദാഹരണം) കഥകളിയും കൂടിയാട്ടവും കാണുമ്പോള്‍ നമുക്ക്‌ ഒരു പ്രത്യേക അടുപ്പം തോന്നും. അതുപോലെ നാം ചുവര്‍ചിത്രങ്ങളെ കാണുന്നില്ല. മലയാളിയുടെ ഈ കഴിവിനെ നശിപ്പിച്ചത്‌ ബ്രിട്ടീഷുകാരാണ്‌. നമുക്കുണ്ടായിരുന്ന വിവരത്തെ വിവരക്കേടാക്കുകയും എന്നിട്ട്‌ ആസ്വദിക്കാന്‍ വളരെ എളുപ്പമായ ഒരു ചിത്രകലാസമ്പ്രദായം നമ്മെ പഠിപ്പികുകയും ചെയ്തു അവര്‍. ആനന്ദകുമാരസ്വാമിയുടെ അഭിപ്രായത്തില്‍ ഭാരതത്തിന്റെ ഏറ്റവും വലിയ
സംഭാവന ഭാരതീയത തന്നെ ആണ്‌. അതിനൊരു സഹജസ്വഭാവമുണ്ട്‌. സാര്‍വലൌകീകമായ ഒരു ഉപരിപ്ലവസംസ്കാരത്തെ ഈ സഹജസ്വഭാവത്തിനു പകരം വച്ചാല്‍ അതിനു നാം കനത്ത വില കൊടുക്കേണ്ടി വരും. ഇതറിഞ്ഞുകൊണ്ടുതന്നെ ആണ്‌ രാമചന്ദ്രന്‍ തന്റെ രീതികള്‍ മാറ്റുന്നതും തിരിച്ചു കേരളത്തില്‍ വന്നു സ്ഥിരജീവിതം നയിക്കുന്നതും.

ക്ഷേത്രങ്ങളിലും പരിസരങ്ങളിലുമുള്ള പുരാതനചുവര്‍ച്ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ എന്നിവ ഇവിടെ നല്ല ചിത്രാകരന്മരുണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌. ഇന്ന്‌ വിലകൂടിയ വീടുവക്കും മലയാളികള്‍. ചുവരില്‍ ഫോട്ടോ വാങ്ങിത്തൂക്കും, പക്ഷെ ഒരു ഒറിജിനല്‍ ചിത്രം വാങ്ങുകയുമില്ല തൂക്കുകയുമില്ല.ചിത്രകലയുടെ ആസ്വാദകരും, നിരൂപകരും മലയളത്തില്‍ കുറവാണ്‌. അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ആര്‍ട്ട്‌ ഗ്യാലറികള്‍ എത്രയുണ്ട്‌ നമുക്ക്‌? വായനശാലകളും സാഹിത്യ നിരൂപകരേയും കൊണ്ടുനിറഞ്ഞ കേരളത്തിന്റെ സ്ഥിതിയാണിത്‌. ചിത്രകാരന്മാര്‍ അവരുടെ കഴിവ്‌ രാഷ്ട്രീയക്കാരുടെ ചുമരെഴുത്തിനും ബാനര്‍പണിക്കും വേണ്ടി ഉപയോഗിക്കുന്നു.
ചിത്രകലയെപ്പറ്റി പറയാനുള്ള സാങ്കേതികവിവരമൊന്നും എനിക്കില്ല.
ചിത്രകലയ്ക്ക്‌ കാലംചെല്ലുംതോറും വില കൂടുകയേ ഉള്ളൂ. ഒരു സിനിമാ നടന്‍ അഭിനയിച്ചു
തീര്‍ന്നാല്‍ പ്രതിഫലംവാങ്ങിയതോടെ അവന്റെ മൂല്യനിര്‍ണയം കഴിഞ്ഞു. ഒരു കായികാതാരത്തിന്റെ മൂല്യവും അങ്ങിനെ തന്നെ. തന്റേതായ ഒരു കാലത്തു മാത്രം മൂല്യമുള്ളവര്‍. പക്ഷെ ചിത്രകാരന്റെ മൂല്യം കാലംചെല്ലുംതോറും വര്‍ദ്ധിക്കുകയാണ്‌. അതിനാല്‍ തന്നെ ഈ അടുത്തകാലത്തായി ഭാരതത്തില്‍ ചിത്രകലയുമായി ഒരു ബന്ധവുമില്ലാത്തവര്‍ കൂടി ചിത്രങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നു. അത്‌ ഓഹരി, സ്വര്‍ണ്ണം തുടങ്ങിയവയെപ്പോലെ ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ ഫീല്‍ഡ്‌ ആയാണവര്‍ കാണുന്നത്‌. രാമചന്ദ്രന്റെ തന്നെ യയാതിയ്ക്കു പത്തുലക്ഷം രൂപയായിരുന്നതിപ്പൊള്‍ ഏകദേശം രണ്ട്‌ കോടി രൂപയായാണ്‌ നാഷണല്‍ ആര്‍ട്ട്‌ ഗ്യാലറി നിശ്ചയിച്ചിരുക്കുന്നത്‌.

ശ്രീ രാമചന്ദ്രനുമായുള്ള ഒരഭിമുഖസംഭാഷണരൂപത്തിലാണ്‌ ഈ പുസ്തകം തയ്യറാക്കിയിരിക്കുന്നത്‌. എം മുകുന്ദന്റെ ഒരു പിന്നുരയുമുണ്ട്‌. പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ റെയിന്‍ബോ, ചെങ്ങന്നൂര്‍. വില: എഴുപത്‌ രൂപ. നല്ല പേപ്പര്‍ ഉപയോഗിച്ച്‌ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ കവര്‍ രൂപകല്‍പനയും രാമചന്ദ്രന്റേതുതന്നെ ആണ്‌.

അഭിമുഖകാരനായ ശ്രീ ഡി.വിജയമോഹന്‍ മുഖവുരയില്‍ പറയുന്നതുപോലെ ചിത്രകലയുടെ സാങ്കേതികതകളെ കുറിച്ചുള്ള ശ്രീ വിജയമോഹന്റെ വിവരക്കുറവാണോ രാമചന്ദ്രന്റെ സാഹിത്യത്തിലുള്ള
അവഗാഹംകൊണ്ടാണോ ഈ പുസ്തകം ചിത്രകലയെ കുറിച്ചുള്ള ഒരു ആമുഖമെന്നതിലുപരി നല്ലൊരു സാഹിതീസംവാദം ആയി ഭവിച്ചിട്ടുള്ളത്‌. ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങള്‍ നമ്മുടെ ചിത്രകാരന്മാരേയും അവരുടെ ചിത്രകലാശൈലിയേയുമൊക്കെ എങ്ങനെ സ്വാധീനിച്ചിരുന്നുവെന്ന വസ്തുത ഒരു പഠനത്തിനുവിധേയമാക്കേണ്ടതാണ്‌.

******ശുഭം**********

21 മേയ് 2005

ആത്തോലേ, ഈത്തോലേ

ആത്തോലേ, ഈത്തോലേ
------------------
ആത്തോലേ, ഈത്തോലേ, കുഞ്ഞാത്തോലെ-ഏ..
ഞാനൊരു കാരിയം ചൊല്ലാം, കെട്ടൊ-ഓ..
കേട്ടാല്‍ പൊളിയെന്നേ തൊന്നൂ, കേട്ടോ-ഓ..
കുഞ്ഞിയുറുമ്പിന്റെ കാതുകുത്തി-ഈ..
തെങ്ങു മുറിച്ച്‌ കുരടുമിട്ടു-ഊ..
ഉപ്പും ചിരട്ടയ്ക്ക്‌ പല്ലു വന്നു-ഊ..
വെള്ളാരം കല്ലിന്‌ മീശ വന്നു-ഊ..
മീശമേല്‍ തൂങ്ങി രണ്ടാന ചത്തൂ-ഊ..
നൂറും കുടത്തിലൊരാന പെട്ടു-ഊ..
കോഴിക്കോട്ടാന തിരുപ്പറന്നു-ഊ..
ഗോപുരം തിങ്ങി രണ്ടീച്ച ചത്തു-ഊ..
കേട്ടാല്‍ പൊളിയെന്നെ തോന്നൂ കേട്ടോ-ഓ..
ആത്തോലേ, ഈത്തോലേ,കുഞ്ഞാത്തോലെ-ഏ..
ഞാനൊരു കാരിയം ചൊല്ലാം, കെട്ടൊ-ഓ..

മാണിക്ക ചെമ്പഴുക്ക

മാണിക്ക ചെമ്പഴുക്ക
---------------------
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്ക ചെമ്പഴുക്ക
ആരകൈലാരകൈലേ
മാണിക്ക ചെമ്പഴുക്ക
ആക്കയിലീകയ്യിലോ
മാണിക്ക ചെമ്പഴുക്ക
നിന്റെ ഇടം കയ്യിലേ
മാണിക്ക ചെമ്പഴുക്ക
എന്റെ വലം കയ്യിലേ
മാണിക്ക ചെമ്പഴുക്ക
ആരാന്റെ തൃക്കയ്യിലേ
മാണിക്ക ചെമ്പഴുക്ക
പൊട്ടനറിയാതേ
മാണിക്ക ചെമ്പഴുക്ക
പാക്കിതാ പകരുന്നേ
മാണിക്ക ചെമ്പഴുക്ക
ഓടുന്നുണ്ടോടുന്നുണ്ടേ
മാണിക്ക ചെമ്പഴുക്ക

കണ്ണാന്തളിമുറ്റത്ത്‌

കണ്ണാന്തളിമുറ്റത്ത്‌
-------------------
കണ്ണന്തളി മുറ്റത്തൊരു
തുമ്പ മുളച്ചു
തുമ്പകൊണ്ടമ്പോടു
തോണി ചമച്ചു
തോണിത്തലപ്പത്തൊ-
രാലു മുളച്ചു
ആലിന്റെ പൊത്തിലോ
രുണ്ണി പിറന്നു
ഉണ്ണിയ്ക്കു കൊട്ടാന്‍ പാടാനും
തുടിയും തുടിക്കോലും
പറയും പറക്കോലും
കൂടെപ്പിറന്നു.
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി, പൂവേ!

കറ്റക്കറ്റകയറിട്ടു

കറ്റക്കറ്റകയറിട്ടു
-----------------
കറ്റക്കയറിട്ടു
കറ്റക്കറ്റക്കയറിട്ടു
കയ്രാലഞ്ചുമടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
നേരെ വാതില്‍ക്കല്‍ നെയ്വച്ചു
ചെന്നു കുലുങ്ങി-
ച്ചെന്നു കുലുങ്ങി
ചന്തിരമാല പൂകൊണ്ട
പൂവേ പൊലി
പൂവേ പൊലി..പൂവേ

17 മേയ് 2005

സുനിലിന്റെ "ഹൈക്കു"കള്‍

സ്നേഹമില്ലേല്‍ പ്രശ്നമില്ല
സ്നേഹവും രൂപയുമില്ലേല്‍ പ്രശ്നം
കുഞ്ചു ആളൊരു കേമന്‍തന്നെ
കത്തുമില്ല പണവുമില്ല.

ബ്ലോഗര്‍ പാഞ്ഞുവന്നു
ബ്ലോഗ്‌ലയിനിലിരുന്നു
ബ്ലോഗര്‍ പാഞ്ഞുപോയി
കമന്റ്‌ ബാക്കിയായി.

-സുനിലിന്റെ "ഹൈക്കു"കള്‍

------------------------------------------------
വഞ്ചിച്ചു നിന്നെയിവനെങ്കില്‍ നിനക്കു തെറ്റില്ല
അല്ലല്‍പെടുത്തികിലതും തവ ലാഭമത്രേ
സദ്വംശര്‍ നമ്മുടെ പരസ്പരമത്സരങ്ങള്‍
ധര്‍മാധികാരവചനത്തില്‍ നികക്കുമല്ലൊ

-ഭാസന്റെ "പഞ്ചരാത്രം" തര്‍ജമ വള്ളത്തോള്‍, ഒന്നാമങ്കം ദ്രോണരുടെ വചനം. നല്ല സമവായശ്രമം അല്ലെ? പഞ്ചരാത്രത്തില്‍ ദുര്യോധനന്‍ പകുതി രാജ്യം പാണ്ഡവര്‍ക്കുകൊടുത്തായിട്ടാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. വീരരസത്തിന്റെ മൂര്‍ത്തരൂപം ആണ്‌ ദുര്യോധനന്‍.

മഹാഭാരതത്തിന്റെ ആദ്യരൂപമായ "ജയസംഹിത" വായിച്ചവരുണ്ടോ? എവിടെനിന്നുംകിട്ടും, ഒന്നു വായിക്കാനാണ്‌.

16 മേയ് 2005

ദയവായി സംഭാവന ചെയ്യുക

പുതിയ ബ്ലൊഗ്ഗേഴ്സ്‌ ശബ്ദതാരാവലി വരുന്നു
നിങ്ങളുടെ ഭാവനകള്‍ കമ്മന്റ്‌ലയിനിലൂടെ ചേര്‍ക്കുവാന്‍ അപേക്ഷിക്കുന്നു.

ബൂലോകം

ബൂലോകചുരുള്‍

ബ്ലോഗ്ഗര്‍
വകഭേദം:-
ബ്ലോഗന്മാര്‍,ബ്ലോഗിനികള്‍,ബ്ലോഗരേ
ബ്ലോഗ്ഗുഭാവന

ബ്ലോഗ്ഗിച്ചു

ബ്ലോഗ്ഗീശ്വരന്‍

ഇനിയും വരട്ടെ...കമന്റിലൂടെ ആഡ്ഡ്‌ ചെയ്യുക

സു-വിന്റെ ഉപമകള്‍ ഒന്നു ശേഖരിക്കണം

"ജാഥയ്ക്കു പോയ രാഷ്ട്രീയക്കാരനെപ്പോലെ തിരിച്ചുവന്ന"ചേട്ടനെ എങ്ങനെ മറക്കും?

"ലോറികേറിയ തവളകളെപ്പോലെ" ഇതു സിബുവിന്റേതാണ്‌

വരട്ടെ വരട്ടെ അങ്ങിനെ.. നമുക്കും ഭാഷയെ പ്രോത്സാഹിപ്പിയ്ക്കാം

നഞ്ഞെന്തിനു നാനാഴി? നാം വിരലിലെണ്ണാവുന്നവരേ ഉള്ളൂ. പക്ഷെ ഭാഷ വളരുന്നു

നല്ലൊരു "മാഷെ" കിട്ടിയാല്‍ അങ്ങിനെയാണ്‌. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവു പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ നമ്മളെ നേരായവഴിയില്‍ നയിക്കും.

15 മേയ് 2005

ദു:ഖമാണഖിലസാരമൂഴിയില്‍...

അങ്കണത്തയ്മാവില്‍നിന്നാദ്യത്തെപ്പഴം വീഴ്കെ-
യമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടി-
ബ്ബാല മാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ,
അമ്മ തന്‍ മണിക്കുട്ടന്‍ പൂത്തിരി കത്തിച്ച പോ-
ലമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി
ചൊടിച്ചു മാതാവപ്പോള്‍ 'ഉണ്ണികള്‍ വിരിഞ്ഞ പൂ-
വൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലു കൊള്ളാഞ്ഞിട്ടല്ലേ?'
പൈതലിന്‍ ഭാവം മാറി, വദനാംബുജം വാടി
കൈതവം കാണാക്കണ്ണു കണ്ണുനീര്‍ത്തടാകമായ്‌
'മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെ'ന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞു വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ,
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍!

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൌഗന്ധിക സ്വര്‍ണ്ണമായ്ത്തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തുനില്‍ക്കാതെ, മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെപ്പൂകി

വാനവര്‍ക്കാരോമലായ്‌, പ്പാരിനെക്കുറിച്ചുദാ-
സീനനായ്‌, ക്രീഡാരസ ലീനനായവന്‍ വാഴ്കെ,
അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ,
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
തന്‍ മകന്നമൃതേകാന്‍ താഴോട്ടു നിപതിച്ച
പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ,
അയല്‍പക്കത്തെക്കൊച്ചു കുട്ടികളുത്സാഹത്തോ-
ടവര്‍ തന്‍ മാവിന്‍ ചോട്ടില്‍ കളിവീടുണ്ടാക്കുന്നു;
"പൂവലനണ്ണാര്‍ക്കണ്ണാ, മാമ്പഴം തരികെ"ന്നുള്‍-
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു.
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു
മുതിരും കോലാഹല മംഗലധ്വാനത്തോടും
വാസന്ത മഹോത്സവമാണവര്‍ക്കെന്നാലവള്‍-
ക്കാഹന്ത! കണ്ണീരിനാലന്ധമാം വര്‍ഷാകാലം

പുരതോ നിസ്തബ്ധയായ്‌ തെല്ലിട നിന്നിട്ടുതന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ത്താന്‍ നിക്ഷേപിച്ചു മന്ദമായേവം ചൊന്നാള്‍:
"ഉണ്ണിക്കൈയ്ക്കെടുക്കുവാനുണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി,
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ,
നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ,
നീയിതു നുകര്‍ന്നാലേ അമ്മയ്ക്കു സുഖമാവൂ.
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിയ്ക്കുമ്പോള്‍-
ക്കിണുങ്ങിക്കിണുങ്ങി നീയുണ്ണുവാന്‍ വരാറില്ലേ?
വരിക
കണ്ണാല്‍ക്കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ,
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ"
ഒരു തൈക്കുളിര്‍ കാറ്റായരികെത്തണഞ്ഞപ്പോ
ളരുമക്കുഞ്ഞിന്‍ പ്രാണനമ്മയെയാശ്ലേഷിച്ചൂ.

---പൊതുവെ ബ്ലോഗ്ഗില്‍ ദു:ഖം കയറിവന്നപ്പോള്‍ ഈ കവിത ഓര്‍മ്മ വന്നു. ആരേയും കരയിപ്പിക്കാനല്ല. എനിക്കിതു കണ്ണില്‍ വെള്ളം നിറയതെ വായിക്കാനോ ഓര്‍മ്മിക്കനോ പറ്റാറില്ല. അതിനാല്‍ പറഞ്ഞതാണ്‌. അതുകൊണ്ടു തന്നെ അധികം ഈ കവിത ഓര്‍മ്മിക്കാറില്ല. ആരാണെഴുതിയത്‌, എന്താണുപേര്‌ എന്നൊന്നും പ്രത്യേകിച്ചുപറയേണ്ട ആവശ്യമില്ലല്ലൊ. ഈ കവിതയെപറ്റി ഒരു കാലത്തുവന്ന സംവാദങ്ങള്‍ അതുമെല്ലാവര്‍ക്കുമറിയാം. ഓര്‍മ്മ പുതുക്കുന്നോ?

14 മേയ് 2005

കൂട്ടുകാരിയുടെ ആത്മഹത്യയുടെ ഓര്‍മ്മയ്ക്ക്‌

ഇങ്ങോട്ടുവരുന്നതിനു മുന്‍പായിരുന്നു
പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയാണ്‌
ചരക്കു തീവണ്ടി വന്നുകൊണ്ടേയിരിക്കുകയായിരുന്നു
ചക്കയും കായക്കുലയും നഗരത്തിലേക്കു കൊണ്ടുവന്നിരുന്നതാണ്‌
മിക്കവാറും കാലിയായിരുന്നു
രണ്ടു തടിയന്മാര്‍ ചക്കച്ചുള തിന്നുരസിക്കുന്നു
പേടിതൊന്നിക്കുന്ന രൂപമായിരുന്നു
സിഗ്നലില്ലായിരുന്നു
പതുക്കെ പതുക്കെ വണ്ടി പോോകുകയായിരുന്നു
ഒരു സ്ത്രീ ഒരു കമ്പാര്‍ട്ട്മെന്റില്‍ ചാടിക്കയറി
അവള്‍ക്കു നഗരത്തിലെത്താന്‍ ധൃതിയായിരുന്നു
അവളുടെ മുഖത്തു നിസ്സംഗതയായിരുന്നു
മനസ്സില്‍ ആണി തറച്ചപോലെ
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാകും വണ്ടി നിര്‍ത്തുക
ആള്‍ത്താമസമില്ലത്ത പ്രദേശം, വഴികളില്ല പുറത്തുകടക്കാന്‍ വല്ലപ്പോഴും സന്ദര്‍ശിക്കുന്ന വാഹനങ്ങളല്ലാതെ
നഗരത്തില്‍ എത്താനവള്‍ക്ക്‌ ഒരുപാട്‌ സഹിക്കേണ്ടിവരും
ഓര്‍ത്തപ്പോള്‍ ഒരു നടുക്കം
നീനാ..അറിയാതെ വിളിച്ചുപോയി
പ്ലാറ്റ്ഫോമില്‍ പഞ്ചവാദ്യം!
വാദ്യക്കാര്‍ ലഹരിയിലാണോ?
വാദ്യങ്ങളുടെ രൂപം മാറുന്നു
"അങ്ങോട്ടിങ്ങോട്ടുഴന്നിട്ടംഗം നിറം കെടേണ്ട.."
എന്താ ഈ വരി മാത്രം ആരോ ആവര്‍ത്തിക്കുന്നത്‌?

11 മേയ് 2005

വി.കെ.എന്‍

ഏവൂരാന്റെ "ഒരു വൈകുന്നേരം" വായിച്ചപ്പോളാണ്‌ ഇതോര്‍മ്മ വന്നത്‌. ഇപ്പോ എന്തുതോന്നിയാലും ബ്ലോഗ്ഗിക്കുന്നകാലമാണല്ലൊ.

ഏട്ടന്‍:അനിയാ,
അനിയന്‍:ഏന്താ ഏട്ടാ
ഏട്ടന്‍:ശ്രദ്ധിച്ചു നടക്കൂ, ദാ, ഇവിടെ ഒരു കുഴിയുണ്ട്‌
അനിയന്‍:ഏട്ടാ, ഞാനവിടെ എത്തി!!!

ബ്ലോഗരേ,

ബ്ലോഗരേ,
ഈ mothers day, "fathers day" തുടങ്ങിയ "Day"കള്‍ ഉണ്ടിപ്പോള്‍. നമുക്കുമുണ്ടോ ഒരു ദിവസം? ബ്ലോഗര്‍ക്കായി മാത്രം? എന്നുചോദിച്ചാല്‍ എല്ലാത്തിനും അതിന്റെ ദിവസമുണ്ട്‌ എന്നുത്തരം പറയരുത്‌ ട്ടൊ.
അതുപ്പൊലെ ഇന്നലെ "അനധ്യായദിവസം" എന്നെഴുതിയപ്പോളാണ്‌ സംശയം തോന്നിയത്‌ "അനദ്ധ്യായദിവസം" അല്ലേ എന്ന്‌ അതോ "അനദ്ധ്യയനദിവസം" എന്നോ?. നാടന്‍ ഭാഷയില്‍ "അനദ്ധ്യായദിവസം" എന്നുതന്നെയാണ്‌ കേട്ടിരിക്കുന്നത്‌. അതുതന്നെ ആണ്‌ ശരി. കൂടുതല്‍ ഉമേഷിനോട്‌ ചോദിക്കണം.
കൂടുതല്‍ ആലോചിച്ചപ്പോള്‍ തോന്നി ഇതുമൊന്ന്‌ ബ്ലോഗിക്കാം എന്ന്. ബ്ലോഗിക്കാം എന്ന പ്രയോഗം തോന്നിയപ്പോള്‍ ഭോഗിക്കാം എന്ന പ്രയോഗം ഓര്‍മ്മ വന്നു (സാമ്യതകൊണ്ട്‌). നെറ്റിനെ ഭോഗിക്കാന്‍ പറ്റുമോ? അങ്ങിനെ ചിത്രീകരിച്ചാല്‍ പറ്റില്ലേ? നെറ്റ്‌ അരൂപിയല്ലേ? അതുകൊണ്ടെന്താ? "പിങ്ഗളവര്‍ണയും പിങ്ഗളകേശിനി"യും ആയ ആ രൂപ വര്‍ണന എന്താ ഓര്‍മ്മയില്ലേ? അവളെ നമുക്കേല്ലാവര്‍ക്കും ഒരു ദിവസം .....ക്കേണ്ടേ?
ഇത്രയുമായപ്പോള്‍ ചിന്തകള്‍ക്ക്‌ കടിഞ്ഞാണിട്ടുകൊണ്ട്‌ വേറൊരു "കാലന്‍" വന്നു.
മുന്‍കൂര്‍ജാമ്യം: അശ്ലീലം പച്ചയായി പറയരുത്‌. ധ്വനിപ്പിക്കാം. ഇതു ഞാന്‍ പറഞ്ഞതല്ല. സാക്ഷാല്‍ വാരഫലക്കാരനണ്‌.

09 മേയ് 2005

സിനിമ - അപക്വമായ ചിന്തകള്‍

The music of silence
Entered my heart
And made seven holes
To make it a flute

ഉമേഷ്‌ കാണിച്ചുതന്ന ഈ കവിത

രാമന്‍ കുട്ടിനായര്‍ക്കു എണ്‍പതുവയസ്സു തികഞ്ഞൂ എന്നു പത്രങ്ങളിലും സമകാലീന മലയാളം വാരികയിലും വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന പഴയ കളിയരങ്ങുകള്‍

കഥകളി പ്രമുഖരുടെ ഒരു കൂട്ടുചേരലില്‍ ‍ഒരു പ്രമുഖ സിനിമാ നടന്‍ (ക്ഷണിക്കാതെ??) വന്നപ്പോള്‍ ഒരുപാട്‌ പേര്‍ അദ്ദേഹത്തിന്റെ പിന്നാലെ പോയി എന്ന കേള്‍വി

അടുത്ത കാലത്തുണ്ടായ ചില സ്വകാര്യ സംവാദങ്ങള്‍

പിന്നെ "ആശാന്‍ കവിതയും അഭിനേതാവും" എന്ന, സിനിമാനടന്‍ ശ്രീ മുരളിയുടെ ഒരു കൃതി

കൂടാതെ,

സാല്‍ വദോര്‍ ദാലിയുടെ "ഒഴുകുന്ന സമയം" ധരാളം ചിന്തിപ്പിച്ചു. അതും ഒരു തവണ പെയ്ന്റ്‌ ചെയ്തതു തന്നെ അല്ലേ? ശരിയാണ്‌. ശില്‍പങ്ങളും അങ്ങിനെ തന്നെ. പക്ഷെ അവയെല്ലം ഒരോതവണ കാണുമ്പോഴും mood വേവ്വേറെയാവും. അപ്പോള്‍ കൂടുതല്‍ വിവിധങ്ങളായ രസങ്ങളും ജനിപ്പിക്കും

ഇവയെല്ലം കല എന്നര്‍ഥത്തില്‍ അപരിപൂര്‍ണമാണ്‌. പരിപൂര്‍ണമാക്കുന്നത്‌ അനുവാചകനാണ്‌. അവനവന്റെ ഇഷ്ടം പോലെ പൂരിപ്പിക്കാം

എല്ലാം കൂടി എന്റെ പഴയ, അപക്വമായ ഒരു വിചാരം തേട്ടിവരാന്‍ സഹായിച്ചു. അപ്പോതോന്നി മച്ചിലെ ബ്ലോഗ്‌ ലയിനില്‍ തൂക്കിയിട്ട്‌ പുകവച്ച്‌ പാകപ്പെടുത്താമെന്ന്‌. (പക്ഷേ തേട്ടിവന്ന വിചാരം തൂക്കിടാന്‍ പറ്റ്വോ? സാരല്ല്യാ ല്ലേ?)

എന്താണെങ്കില്‍:

ഈ സിനിമ എന്നു പറയുന്നത്‌ ഒരു കല ആണോ? അതില്‍ അഭിനേതാവിനൊ അല്ലെങ്കില്‍ കാണികള്‍ക്കൊ "രസം, നവാനുഭൂതി" എന്നിവ വേണ്ടപോലെ കിട്ടുന്നുണ്ടോ?

ഒരു performacne art ഒരേ നടന്‍ തന്നെ വിവിധ രംഗങ്ങളില്‍ ചെയ്യുമ്പോള്‍ ഒരോന്നും നമുക്കു നവ്യാനുഭൂതിയാണ്‌ തരുന്നത്‌

മുകളില്‍പറഞ്ഞ കവിത ഒരോവട്ടം വായിക്കുമ്പോളും, മതിവരാതെ പിന്നെയും പിന്നെയും വായിക്കന്‍ തോന്നുകയാണ്‌ "സാഹിത്യരസമാധുര്യം ശങ്കരോവേത്തിവാനവ" എന്നത്‌ ശരിയല്ലെ?

സിനിമ എന്ന industryകൊണ്ടുപജീവനം കഴിക്കുന്നവര്‍ ധാരാളം. നമ്മുടെ ചാനല്‍ക്കാര്‍ തന്നെ ഉദാഹരണം.
സത്യജിത്‌ റേയുടെ "പഥേര്‍ പാഞ്ചാലി" തുടങ്ങിയവ കണ്ടിട്ടുണ്ട്‌. നോവലുകളും വായിച്ചിട്ടുണ്ട്‌. രണ്ടും classic ആയി തോന്നുകയും ചെയ്തു.
എന്നാലും ഒരു ശങ്ക! സിനിമ ഒരു കൂട്ടായ്മയുടെ വിജയമാണ്‌. അതില്‍ അഭിനേതാവിന്‌ അധികമൊന്നും ചെയ്യാനില്ല. അഭിനേതാവു പരാജയപ്പെട്ടാല്‍ അവിടെ
technology ഉണ്ട്‌ സഹയത്തിന്‌. അല്ലെങ്കില്‍ ദിലീപിനെപ്പൊലുള്ളവര്‍ വലഞ്ഞേനേ. മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടേയും സ്ഥിതി മോശം തന്നെ.

അപക്വമായ ചിന്തകള്‍ ആയതിനാല്‍ ഇവിടെ നിര്‍ത്തട്ടെ.

ബാക്കി കിണറ്റിലെ മറ്റു മണ്ഡൂകങ്ങളുടെ കൂടി അഭിപ്രായം അറിഞ്ഞിട്ടാവാം.

08 മേയ് 2005

പന്തളം കേരളവര്‍മ്മ

പൈങ്കിളിയേ പൈങ്കിളിയേ
കളിയാടാന്‍ വരുമോ നീ
പാടില്ലാ ചുള്ളികളാല്‍
കൂടുചമയ്ക്കാന്‍പോകുന്നൂ
വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാന്‍ നീ വരുമോ
പാടില്ല പൂക്കളിലെ
തേന്‍ നുകരാന്‍ പോകുന്നൂ
ചെറുനായേ ചെറുനായേ
കളിയാടീടാന്‍ വരുമോ നീ
പാടില്ല യജമാന്റെ
വാതിലുകാക്കാന്‍ പോകുന്നൂ
കളിയാതെ വേലക്കായ്‌
എല്ലാരും പോയപ്പോള്‍
നാണിച്ചാ ചെറുപയ്യന്‍
പോയല്ലോ കളരിയിലും

-"കളിക്കാന്‍ ആരുമില്ല"! by പന്തളം കേരളവര്‍മ്മ
******

ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിയ്ക്കെന്നെ നീ കൊണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ടസംസര്‍ഗ്ഗം വരാതെയാക്കീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ലകാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ഭഗ്യമുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം

-"ദൈവമേ കൈതൊഴാം" by പന്തളം കേരളവര്‍മ്മ
റെയിന്‍ബോ ബുക്ക്‌ പബ്ലിഷേഴ്സ്‌, ചെങ്ങന്നൂര്‍, പ്രസിദ്ധീകരിച്ച "ദൈവമേ കൈതൊഴാം" എന്ന പുസ്തകത്തില്‍നിന്നും
******

മനസാ ശിരസാ നമിക്കുന്നു

"അച്ഛാ, ഇതാ എന്റെ മലയാളം ബുക്ക്‌"
അപ്പു കൊണ്ടുവന്നപ്പോള്‍ ഒന്ന്‌ തുറന്നു നോക്കി
"അപ്പൂ, ഇതച്ഛന്‍ പഠിച്ചതാ."
"ദൈവമേ കൈതൊഴാം, കേള്‍ക്കുമാറാകണേ..."
ആദ്യത്തെ പാഠം തന്നെ നീട്ടി ചൊല്ലിക്കൊടുത്തു

ഉടന്‍ വന്നൂ ഒരു ചോദ്യം:
"അതിനച്ഛന്‍ മലയാളം പഠിച്ചിട്ടുണ്ടൊ?"
കുഴഞ്ഞ്‌ പോയല്ലോ എന്തുപറയണം?
വാക്കുകള്‍ വിഴുങ്ങി. ഓര്‍ത്തുപോയി

"കല്ലിടുമ്പിലെ വെള്ളമ്പോലെ പാട്ടല്ലെ വരണ്‌, ഹയ്‌ പാട്ടല്ലെ വരണ്‌.."

എന്നുപാടിയ കുഞ്ചീരയെ

"അന്റെ കണക്കനും കാളപൂട്ട്വാരന്‍
എന്റെ കണക്കനു, കാളപൂട്ട്വാരന്‍
പിന്നെന്താ കാളിക്കുട്ട്യേ
നമ്മളുതമ്മില്‌ മിണ്ട്യാലേയ്‌"

എന്നു പാടിയ നീലിയെ

"വല്ല്യേ വല്ല്യേ തമ്പ്രാക്കന്മാര്‍
ചത്തുപോയാലേയ്‌
വല്ല്യേ വല്ല്യേ കുണ്ടംകയ്യില്‌
കഞ്ഞികുടിക്കാലോ"

എന്നു പാടിയ കറുപ്പനെ

നീലമേഘക്കുടനിവര്‍ത്തി..
താലവനത്താലി ചാര്‍ത്തി
മൈക്കാപ്പ്‌ ചൂടി... നില്‍ക്കുന്ന
എന്റെ ഗ്രാമസുന്ദരിയെ

പിന്നെ നിര്‍ത്താതെ ബ്ലോഗ്ഗുന്ന, അരൂപികളായ

ഉമേഷിനെ
ക്ഷുരകനെ
സൂര്യയെ
എവൂരാനെ
പോളിനെ
പെരിങ്ങോടനെ
വിശ്വത്തിനെ
രാത്രിഞ്ചരനെ
'സുധാനില്‍'നെ
പിന്നെ..പിന്നെ
ജന്നത്തുല്‍ ഫിര്‍ദൌസിനെ
...അങ്ങിനെ പലരേയും.


"അച്ഛനോടാ ചോദിച്ചത്‌, അച്ഛനീ പോയം പഠിച്ചിട്ടുണ്ടോ?"

ഹാവൂ രക്ഷപ്പെട്ടു. ചോദ്യം മാറിയല്ലൊ

"ഉവ്വെടാ, അച്ഛനിത്‌ പണ്ട്‌ രാവിലെ ചെല്ലിയിരുന്നതാ"

അതെ,.. പണ്ട്‌, പണ്ടുപണ്ട്‌ ദിനോസറിനും മുന്‍പ്‌.... രണ്ട്‌ ജീവബിന്ദുക്കള്‍ നടക്കാനിറങ്ങുതിനും മുന്‍പ്‌..

07 മേയ് 2005

anwEshaNaparvam

ഗുരുജി പറഞ്ഞു:
എഴുത്തുകാരന്‍ അവന്റെ കൃതി എഴുതി അവസാനിപ്പിച്ചു കഴിഞ്ഞാല്‍ കൃതിയേ സംബന്ധിച്ചിടത്തോളം എഴുത്തുകാരന്‍ മരിച്ചു.
വായനക്കാരനിഷ്ടമുള്ളപോലെ ആ കൃതി വായിക്കാം. വായനക്കാരന്റെ ഹിതം പോലെ കൃതിക്കു പാഠഭേദങ്ങള്‍ ഉണ്ടാകാം. പദങ്ങള്‍ വെറും സൂചികകളാണ്‌. ഈ സൂചികകള്‍ അതിന്റെ പെന്‍ഡുലപഥം വിട്ടുപോകരുത്‌. എന്നാല്‍ കൃതി മോശമാകും.
ഒരുത്തന്‍ ചോദിച്ചു. ഗുരോ, work and readers text എന്നതും വായനക്കാരന്റെ ഹിതം പോലെ പാഠഭേദങ്ങള്‍ എന്നൊക്കെ പറയുന്നത്‌ പഴയകുപ്പിയിലെ വീഞ്ഞ്‌ പുതിയകുപ്പിയിലേക്കാക്കുകയല്ലേ? manufacturer, consumer, then consumerism, consumer protection എവിടേയോ ഒരു സമാനത ഇല്ലേ? അതിന്നിടയില്‍ പ്രസാധകന്‍ എന്ന ഒരു ഒറ്റവരിപ്പാലം ഇല്ലേ?
അത്രമാത്രവുമല്ല ഗുരോ, എന്താണ്‌ സര്‍ഗാത്മകത എന്നാല്‍? നല്ല കൃതി ഏതാണ്‌? സൃഷ്ടിയുടെ ഭംഗി സ്രഷ്ടാവിന്റെ കരകൌശലമാണോ അതോ സ്രഷ്ടാവിന്റെ ഭാവനാവിലാസമോ?
ഗുരുജി ഉവാച: ശിഷ്യാ, ജീവിതം അന്വേഷണമാണ്‌. അന്വേഷിക്കുക നിനക്കും കിട്ടും ഒരു ശ്രീരാമകൃഷ്ണ പരമഹംസനെ.
ശിഷ്യന്‍ യാത്ര തുടങ്ങി. അവസാനം ഒരു കടവത്തെത്തി. വിശപ്പടക്കാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ കടത്തുകാരനായി. അപ്പോള്‍ അവന്‍ ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ത്ഥനെ ഓര്‍ത്തു.
-ഇതി അന്വേഷണപര്‍വം അവസാനാധ്യായം സമാപ്തം.

Sree RaamanKutty Nair

ആശാന്‌ എണ്‍പതുവയസ്സു തികഞ്ഞൂത്രേ
എങ്ങനെ മറക്കും ആ രാവണവേഷം?
ആശാന്റെ വീരരസം തന്നെ ആണ്‌ കാണാന്‍ രസം

05 മേയ് 2005

ithu baakki paataamO?

ഇളംചുണ്ടുകള്‍
- ജി. ശങ്കരകുറുപ്പ്‌

വിത്തിന്നകത്തൊളിച്ചീ ഞാന്‍
വിരിമാറത്തുറങ്ങവേ
എല്ലാര്‍ക്കുമമ്മയാം ഭൂമി
എന്നെ രക്ഷിച്ചിതാദ്യമായ്‌

വെയിലാലന്നെനിക്കേകീ
വേണ്ട ചൂടു ദിവാകരന്‍
കാലക്കേടേതുമോരാതെ
കഴിഞ്ഞൂ പല നാളുകള്‍

വേനല്‍ക്കാലം കഴിഞ്ഞാര്‍ത്തു
വേഗമെത്തിയ കാര്‍മുകില്‍
വിട്ട നീര്‍ത്തുള്ളി വന്നെന്നെ
വിളിച്ചൂ മധുരസ്വരം:

"പൂഴിപ്പുതപ്പുടന്‍ മാറ്റി-
പ്പുറപ്പെടുക സോദരാ,
വെളിക്കു കാത്തു നില്‍ക്കുന്നൂ
വെളിച്ച, മെഴുനേല്‍ക്കുക.

നവരത്നങ്ങളാല്‍ തീര്‍ത്ത
നല്ല കാവടി പോലതാ
വാനില്‍ കാര്‍വില്ലു കാണുന്നു
വരൂ, വൈകരുതല്‍പവും."

തണുത്ത ചുണ്ടാല്‍ ചുംബിക്കെ-
ത്താണു നീര്‍ത്തുള്ളിയെന്റെ മേല്‍.
ഉണര്‍ന്നു തല പൊക്കി ഞാന്‍
ഉത്സാഹത്തോടു കൂടവേ.

തളിരാലമ്മ താന്‍ തുന്നി-
ത്തന്ന ചെമ്പട്ടുടുപ്പുമായ്‌(?)
പുറപ്പെട്ടോരെന്നെ നോക്കി-
പ്പുഞ്ചിരിക്കൊണ്ടു കുട്ടികള്‍.

തടവീ കൊച്ചുകാറ്റെന്നെ-
ത്താവും സ്നേഹമുദിക്കയാല്‍.
പാരിടം കണ്ടു ഞാന്‍ നാലു-
പാടുമെത്ര മനോഹരം!
(Thanks! to Umesh Nair and MadhuRaj PC. Umesh is saying that this is still not complete. OK I will update the again later after completing the poem. Really appreciate Umesh)

04 മേയ് 2005

jONiyuTe maraNam

ജോണി കുളിച്ചു വന്നു
വിളക്കു കൊളുത്തി തൊഴുതു
ധ്യാനിക്കാന്‍ ഇരുന്നു
കണ്ണുമടച്ച്‌...ശ്വാസം പിടിച്ച്‌..
ശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു
ഉള്ളിലേക്കു ശ്വാസം വലിയ്ക്കുമ്പോള്‍ അവന്‍ വലുതായി...വലുതായി വന്നു
പുറത്തേയ്ക്കു വിടുമ്പോള്‍ അവന്‍ തീരെ ചെറുതായി ചെറുതായി ഇല്ലാതായി
ശ്വാസം മന്ദഗതിയിലായി
ഉള്ളിലേയ്ക്കു.....പിന്നേയും ഉള്ളിലേയ്ക്ക്‌....
അവന്‍ തന്നില്‍ നുന്നും സ്രവിക്കുന്ന ഒരു ഉറവ പോലെ ഒഴുകി... ഒഴുകി....
കുറച്ചു കുറച്ചായി പുറത്തേക്കു പടര്‍ന്നു
ഇലകളില്‍..അവന്‍ വേരിന്റെ ഗുണവും, തടിയുടെ ബലവും അറിഞ്ഞു
പിന്നേയും ശ്വസം മന്ദഗതിയിലായി
മണ്ണില്‍...അവന്‍ വികാരങ്ങള്‍ അറിഞ്ഞു...മണ്ണിന്റെ നിറമായി...
ക്രമേണ ശ്വാസത്തിന്റെ ക്രമം കുറഞ്ഞു കുറഞ്ഞു വന്നു
വായുവില്‍...അവന്‍ പടര്‍ന്നു...എല്ലാവരുടേയും ജീവനായി..അകവും..പുറവും അറിഞ്ഞു
അങ്ങനെ..അങ്ങനെ..പതുക്കെ..പതുക്കെ..
അവന്റെ യാത്ര തുടര്‍ന്നു...
വെള്ള നിറം....വെള്ള നിറം മാത്രം....ആകാശത്തെത്തിയോ?
ആകാശവും ഭൂമിയും ഒക്കെ എവിടെ? വെള്ള നിറം... മാത്രം
പാലാണോ?
എന്താണ്‌ ആ കേള്‍ക്കുന്നതത്‌?
"....ശംഖു ചക്ര ഗദാ..പദ്മവസന......" അവന്റെ പ്രിയപ്പെട്ട രാഗം
അവന്റെ കണ്ണുകള്‍ അടഞ്ഞുതന്നെ ഇരുന്നു
അവനപ്പോഴും ധ്യാനത്തിലായിരുന്നു.

02 മേയ് 2005

veNmaNikkavithakaL

ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പ്പന്ന ഭാഷാ
വന്‍കാട്ടില്‍ സഞ്ചരിയ്ക്കും സിതമണിധരണീദേവഹര്യക്ഷവര്യന്‍
ഹുംകാരത്തോടെതിര്‍ക്കും കവികരിനിടിലം തച്ചുടയ്ക്കുമ്പോള്‍ നിന്ദാ
ഹുംകാരം പൂണ്ട നിയ്യാമൊരു കുറുനരിയെക്കൂസുമോ കുന്നിപോലും?

കൈനാറിപ്പൂവിനോടും കളതരകനക
ത്താമരപ്പൂവിനൊടും
സാനന്ദം ജാതിയോടും സരസപരിമളോല്‍-
ഫുല്ലമാം മുല്ലയോടും
നാനാദിക്കും നിറഞ്ഞുള്ളൊരു നവയശസാ-
വാഴുമെന്നച്ഛനെച്ചെ-
റ്റൂനം കൂടാതെ ചേര്‍ക്കാമതിലൊരു സുമമായ്‌
ചേര്‍ത്തതെന്തൊര്‍ത്തതില്ലേ?

ധന്യന്‍ ചേന്നാസു നമ്പൂതിരിയതിമതിമാന്‍
കണ്ടകക്കൈതതന്‍ പൂ-
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകി-
ത്യാദിയാത്താരിനോര്‍ത്താല്‍?
മാന്യശ്രീമല്‍ ബുധേന്ദ്രന്‍ കവിമണി നിഗമ-
ക്കാതലദ്ദേഹമേറ്റം
മിന്നും നല്‍ച്ചമ്പകത്തിന്‍ നറുമണിമലരായ്‌
തര്‍ക്കമില്ലൊക്കുമല്ലോ

ഒന്നാമതായ്‌ സുമുഖി! ബുക്കുപകര്‍ത്തെടുത്തു-
നന്നായി നോക്കി നടുതൊട്ടൊടുവാക്കുവോളം
എന്നാലതിന്റെ പുതുരീതിയിലെന്മനസ്സു
മന്നാടിയാരുടെയിതെന്നൊരു ശങ്കതോന്നി

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...